ബാങ്ക് മാനേജര്‍ക്കെതിരേ പരാതിയുമായി മുന്‍ഭാര്യമാര്‍; അഞ്ച് വിവാഹം കഴിച്ചു,സ്വർണവും പണവും തട്ടി


പ്രതീകാത്മക ചിത്രം | PTI

പാലക്കാട്: പൊതുമേഖലാ ബാങ്ക് മാനേജര്‍ വിവാഹം കഴിച്ചശേഷം പണവും സ്വര്‍ണവും തട്ടിയെടുത്ത് മര്‍ദിച്ച് ഒഴിവാക്കിയെന്നാരോപിച്ച് മുന്‍ഭാര്യമാരെന്ന് അവകാശപ്പെട്ട് രണ്ടുപേര്‍ പരാതിയുമായി രംഗത്ത്. ഇവരടക്കം അഞ്ചുപേരെ ഇയാള്‍ വിവാഹം കഴിച്ചതായും ഇപ്പോഴും സമാനരീതിയിലുള്ള തട്ടിപ്പ് തുടരുന്നതായും യുവതികള്‍ പറഞ്ഞു.

പൊതുമേഖലാ ബാങ്ക് മാനേജരായ 56-കാരനെതിരെയാണ് കിണാശ്ശേരി കണിയാംകുന്നം ചിലങ്കവീട്ടില്‍ കെ. സലീന, കോഴിക്കോട് പാലാട്ടുപറമ്പ് സഫ്രീന ബെയ്ത്തില്‍ സഫ്രീന എന്നിവര്‍ പത്രസമ്മേളനത്തില്‍ പരാതി ഉന്നയിച്ചത്. മുന്‍വിവാഹങ്ങള്‍ മറച്ചുവെച്ച് വീട്ടുകാരെയും തന്നെയും തെറ്റിദ്ധരിപ്പിച്ച് 2019 ഡിസംബര്‍ 21-ന് വിവാഹം കഴിച്ചെന്നും അന്ന് ഇയാള്‍ ജോലിചെയ്തിരുന്ന തൃശ്ശിനാപ്പള്ളിയില്‍ എത്തിച്ചതായും സലീന പറഞ്ഞു.കുറെനാള്‍ ഒപ്പം താമസിപ്പിച്ചശേഷം മര്‍ദനം തുടങ്ങിയെന്നും വിവിധ കാരണങ്ങള്‍ പറഞ്ഞ് 22 പവനോളം ആഭരണങ്ങള്‍ തട്ടിയെടുത്തെന്നും സലീന പറയുന്നു. തുടര്‍ന്നുനടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ മുമ്പ് നാല് വിവാഹം കഴിച്ചതാണെന്നും അതില്‍ മക്കളുണ്ടെന്നുമുള്ള വിവരമറിഞ്ഞതെന്നും നഴ്‌സ്‌കൂടിയായ സലീന പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് 2021-ല്‍ കോങ്ങാട് പോലീസില്‍ പരാതി നല്‍കി. ഇതിനിടെയാണ് സമാനമായി ചതിക്കപ്പെട്ട കോഴിക്കോട് പാലാട്ടുപറമ്പ് സ്വദേശി സഫ്രീന, സലീനയെ തേടിയെത്തിയത്. തന്നെയും ഇയാള്‍ തൃശ്ശിനാപ്പള്ളിയിലേക്ക് വിവാഹം കഴിച്ചുകൊണ്ടുപോയതായും ഈ ബന്ധത്തില്‍ അഞ്ചുവയസ്സുള്ള മകനുണ്ടെന്നും സഫ്രീന പറഞ്ഞു. പിന്നീട് വിവിധ കാരണങ്ങള്‍ ആരോപിച്ച് മര്‍ദിക്കുകയും ഉപേക്ഷിച്ച് പോകുകയുമായിരുന്നെന്നും സഫ്രീന വ്യക്തമാക്കി. സംഭവത്തില്‍ തമിഴ്‌നാട് പോലീസിനും കേരള വനിതാ കമ്മിഷനും പരാതി നല്‍കിയെങ്കിലും കാര്യമായ നടപടിയുണ്ടായില്ല. മറ്റുസ്ത്രീകള്‍ ഇനിയും ചതിക്കപ്പെടാതിരിക്കാനാണ് തങ്ങള്‍ മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നതെന്നും ഇരുവരും വ്യക്തമാക്കി.

കുറ്റപത്രം സമര്‍പ്പിച്ചെന്ന് പോലീസ്

: സലീന നല്‍കിയ പരാതിയില്‍ 2021 നവംബര്‍ 27-ന് സ്ത്രീപീഡനക്കേസ് രജിസ്റ്റര്‍ചെയ്തതായും ആരോപണവിധേയനെ അറസ്റ്റുചെയ്തതായും കോങ്ങാട് എസ്.എച്ച്.ഒ. വി.എസ്. മുരളീധരന്‍ പറഞ്ഞു. ഇയാള്‍ പിന്നീട് ജാമ്യത്തിലിറങ്ങി. സംഭവത്തില്‍ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ (രണ്ട്) കുറ്റപത്രം സമര്‍പ്പിച്ചിട്ടുണ്ടെന്നും എസ്.എച്ച്.ഒ. അറിയിച്ചു.

Content Highlights: Ex-wives complain against bank manager-Married five times-stole gold and money


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented