ഫ്രാൻസിസ്
ചെറുപുഴ(കണ്ണൂര്‍): പെരുമ്പടവ് ടൗണിന് സമീപത്ത് സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ വിമുക്തഭടനെ കഴുത്തിന് മുറിവേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. കപ്പൂര് കെ.ഡി.ഫ്രാന്‍സിസ് (ലാല്‍-48)നെയാണ് ഞായറാഴ്ച രാവിലെ ആറുമണിയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെയാണ് ലാല്‍ മരിച്ചവിവരം പുറത്തറിയുന്നത്. കഴുത്തിന് മാരകമായി മുറിവേറ്റനിലയിലായിരുന്നു മൃതദേഹം. കുടുംബവഴക്കാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് സൂചന. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്നും സംഭവം കൊലപാതകമാണെന്നും ആരോപിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. വിവരമറിഞ്ഞ് പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തിയിട്ടുണ്ട്. പ്രിന്‍സിയാണ് ഫ്രാന്‍സിസിന്റെ ഭാര്യ. വിദ്യാര്‍ഥികളായ അലന്‍, അല്‍ജോ എന്നിവര്‍ മക്കളാണ്.
Content Highlights: ex army men found dead at bedroom in cherupuzha kannur
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..