'ജോലിക്ക് സെക്സ്' പരാതിയിൽ കുടുങ്ങി ജിതേന്ദ്ര ജെയ്ൻ; ഇരുപതോളം പേരെ പീഡിപ്പിച്ചെന്ന് വിവരം


ഇയാൾ ഇരുപതോളം യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പോർട്ട്ബ്ളെയറിലെ വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയായവരിൽ ചിലർക്ക് ജോലി കിട്ടിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതേക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.

ജിതേന്ദ്ര നാരായൻ

കൊൽക്കത്ത: ആന്‍ഡമാന്‍ നിക്കോബാർ മുൻ ചീഫ് സെക്രട്ടറി ജിതേന്ദ്ര നാരായനെതിരെ കൂടുതൽ പരാതികൾ. ജോലി വാഗ്ദാനംചെയ്ത് വീട്ടിലേക്ക് ക്ഷണിച്ച് കൂട്ടബലാത്സംഗത്തിനിരയാക്കിയെന്ന പരാതിയിൽ പ്രത്യേക അന്വേഷണസംഘം(എസ്.ഐ.ടി.) അദ്ദേഹത്തെ നേരത്തെ ചോദ്യം ചെയ്തിരുന്നു. പിന്നാലെയാണ് ഇയാൾക്കെതിരെ പരാതിയുമായി മറ്റൊരു സ്ത്രീ കൂടി രംഗത്തെത്തിയത്. ജോലി സ്ഥലത്ത് വെച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി.

പരാതി ലഭിച്ചിട്ടുണ്ടെന്നും അത് വിശാല സമിതിക്ക് കൈമാറിയിട്ടുണ്ടെന്നും ആന്‍ഡമാന്‍ അഡ്മിനിസ്ട്രേഷൻ പറഞ്ഞതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്യുന്നു. ഇയാൾ ഇരുപതോളം യുവതികളെ ജോലി വാഗ്ദാനം ചെയ്ത് പോർട്ട്ബ്ളെയറിലെ വീട്ടിൽ വരുത്തി പീഡിപ്പിച്ചെന്നാണ് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരിക്കുന്നത്. പീഡനത്തിന് ഇരയായവരിൽ ചിലർക്ക് ജോലി കിട്ടിയിട്ടുണ്ടെന്നും കണ്ടെത്തി. ഇതേക്കുറിച്ചുള്ള അന്വേഷണവും പുരോഗമിക്കുകയാണ്.ഏപ്രിൽ 14, മേയ് ഒന്ന് തീയതികളിൽ നാരായനും മറ്റ് ഉന്നത സർക്കാർഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലാത്സംഗം ചെയ്തതായാണ് ഇരുപത്തൊന്നുകാരിയായ യുവതി ഒക്ടോബർ ഒന്നിന് അബർദീൻ സ്റ്റേഷനിൽ പരാതി നൽകിയത്. നാരായനെ ചോദ്യംചെയ്യാനും പരാതിക്കാരിയുടെ വൈദ്യപരിശോധനയടക്കമുള്ള മറ്റു നടപടിക്രമങ്ങളുമായി മുന്നോട്ടുപോകാനും ഹൈക്കോടതി എസ്.ഐ.ടി.ക്ക് നിർദേശം നൽകിയിരുന്നു. ലേബർ കമ്മിഷണറായിരുന്ന ആർ.എൽ. ഋഷിയാണ് തന്നെ ചീഫ്സെക്രട്ടറിയുടെ വീട്ടിലേക്കു വരുത്തിയതെന്നാണ് യുവതി പരാതിയിൽ പറയുന്നത്. അദ്ദേഹത്തിനു പുറമേ ചീഫ് സെക്രട്ടറി, ഒരു പോലീസ് ഓഫീസർ, ഹോട്ടലുടമ എന്നിവരും വീട്ടിലുണ്ടായിരുന്നു. തന്നെ മദ്യപിക്കാൻ നിർബന്ധിച്ച സംഘം അതിനു വഴങ്ങാതിരുന്നപ്പോൾ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നെന്നും പരാതിയിൽ യുവതി പറയുന്നു.

സർക്കാർജോലിക്കായി ശ്രമിക്കവെ ഒരു ഹോട്ടൽ ഉടമ മുഖേനയാണ് ഇരുവരെയും പരിചയപ്പെടുന്നതെന്ന് പരാതിക്കാരി പോലിസിനോട് പറഞ്ഞു. ഏപ്രിലിൽ നരെയ്ന്റെ വീട്ടിൽവെച്ചാണ് ഇരുവരും ചേർന്ന് ക്രൂരമായി പീഡിപ്പിച്ചത്. മേയിൽ ഋഷിയുടെ വസതിയിൽവെച്ചും പീഡിപ്പിച്ചു. സംഭവം പുറത്തുപറഞ്ഞാൽ ഗുരുതര പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് ഇരുവരും ഭീഷണിപ്പെടുത്തിയതായും യുവതിയുടെ മൊഴിയിലുണ്ട്. തെളിവിനായി ചീഫ് സെക്രട്ടറിയുടെ വീട്ടിലെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിക്കണമെന്നും സംഭവദിവസം അവിടെയുണ്ടായിരുന്ന ജീവനക്കാരുടെ തിരിച്ചറിയൽ പരേഡ് നടത്തണമെന്നും യുവതി ആവശ്യപ്പെട്ടിരുന്നു.

Content Highlights: Ex-Andamans Chief Secy in Fresh Trouble Amid 'Job-for-Sex' Fraud With Harassment at Work Complaint


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented