കാമ്പസിലും തെരുവിലും ഏറ്റുമുട്ടി മഹാരാജാസിലെ വിദ്യാര്‍ഥികള്‍; നാലുപേര്‍ അറസ്റ്റില്‍


Screengrab: Mathrubhumi News

കൊച്ചി: മഹാരാജാസ് കോളേജിലെ സംഘര്‍ഷത്തില്‍ നാലുപേര്‍ അറസ്റ്റില്‍. കെ.എസ്.യു. യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്.എഫ്.ഐ പ്രവര്‍ത്തകനായ അനന്തു, മാലിക് എന്നിവരും കോളേജിന് പുറത്തുനിന്നെത്തിയ ഹഫീസ് എന്നയാളുമാണ് അറസ്റ്റിലായത്. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ മുപ്പതോളം പേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.

എസ്.എഫ്.ഐ.-കെ.എസ്.യു. പ്രവര്‍ത്തകരാണ് മഹാരാജാസ് കോളേജിനുള്ളിലും തെരുവിലും കഴിഞ്ഞദിവസം ഏറ്റമുട്ടിയത്. ഇരു വിഭാഗത്തിലുമായി 15 പേര്‍ക്ക് പരിക്കേറ്റു. രണ്ടുപേര്‍ക്ക് ഗുരുതര പരിക്കുകളാണ്.സംഘര്‍ഷത്തില്‍ എട്ട് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കും ഏഴ് കെ.എസ്.യു.ക്കാര്‍ക്കുമാണ് പരിക്കേറ്റത്. എസ്.എഫ്.ഐ. മഹാരാജാസ് യൂണിറ്റ് സെക്രട്ടറി അമല്‍ജിത്തിന്റെ കൈ ഒടിഞ്ഞു. വൈസ് പ്രസിഡന്റ് റൂബിക്ക് തലയ്ക്ക് പരിക്കുണ്ട്. ഇവരെ കളമശ്ശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റ് എസ്.എഫ്.ഐ. പ്രവര്‍ത്തകരായ സ്വാലിഹ്, അമീന്‍ അന്‍സാരി, വിഷ്ണു, റയീസ്, ജെറി, ജാഫര്‍ എന്നിവര്‍ എറണാകുളം ജനറല്‍ ആശുപത്രിയിലാണ്.

കെ.എസ്.യു. യൂണിറ്റ് ജനറല്‍ സെക്രട്ടറി റോബിന്‍സണ്‍, എക്സിക്യുട്ടീവ് കമ്മിറ്റി അംഗങ്ങളായ മുക്താര്‍, റെയ്സ്, ഫാസില്‍, പ്രവര്‍ത്തകരായ നിയാസ്, മുഹ്സിന്‍, ഹെന്ന എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശേഷം രാത്രിയോടെ കടവന്ത്ര ഇന്ദിരാഗാന്ധി ആശുപത്രിയിലേക്ക് മാറ്റി.

ബുധനാഴ്ച വൈകിട്ട് മൂന്നു മണിയോടെയാണ് കാമ്പസില്‍ സംഘര്‍ഷമുണ്ടായത്. കാമ്പസിനുള്ളില്‍ നേരത്തേയുണ്ടായ സംഘര്‍ഷത്തെ ചൊല്ലി ഒരു സംഘം വിദ്യാര്‍ഥികളും എസ്.എഫ്.ഐ. പ്രവര്‍ത്തകരും തമ്മിലുണ്ടായ വാക്കുതര്‍ക്കം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു.

ഇതില്‍ പരിക്കേറ്റ സുഹൃത്തുമായി എറണാകുളം ജനറല്‍ ആശുപത്രിയില്‍ പോയ ശേഷം വൈകീട്ട് ആറരയോടെ മരുന്നു വാങ്ങാന്‍ പുറത്തിറങ്ങിയ മുക്താറിനെ ജനറല്‍ ആശുപത്രിക്കു മുന്നില്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ ആക്രമിച്ചു. ഇതറിഞ്ഞ് എത്തിയ കെ.എസ്.യു. പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ ആക്രമിച്ചു.ഇതിനിടയില്‍ കോളേജിലെ പെണ്‍കുട്ടികളും പെട്ടു. എസ്.എഫ്.ഐ.യിലെ റൂബി, കെ.എസ്.യു.വിലെ ഹെന്ന എന്നിവര്‍ക്ക് ഇങ്ങനെയാണ് പരിക്കേറ്റത്.

ജനറല്‍ ആശുപത്രി റോഡിലെ സംഘര്‍ഷം ആശുപത്രി പരിസരത്തെ ഏറെനേരം മുള്‍മുനയില്‍ നിര്‍ത്തി. സ്ഥലത്തെത്തിയ പോലീസ് വിദ്യാര്‍ഥികളെ അറസ്റ്റുചെയ്ത് നീക്കി. ആശുപത്രിയിലെയും പരിസരത്തെയും സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

യുവതിയെ അപമാനിച്ച കേസിന്റെ വൈരാഗ്യം തീര്‍ക്കാന്‍ സംഘടിച്ചെത്തിയ കെ.എസ്.യു. ഫ്രെട്ടേണിറ്റി പ്രവര്‍ത്തകര്‍ എസ്.എഫ്.ഐ. പ്രവര്‍ത്തകരെ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്.എഫ്.ഐ. പറയുന്നത്. എന്നാല്‍ ആദ്യമുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥിയെ സഹായിച്ച കെ.എസ്.യു. പ്രവര്‍ത്തകനെ എസ്.എഫ്.ഐ.ക്കാര്‍ മര്‍ദിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്നാണ് കെ.എസ്.യു. ഭാരവാഹികള്‍ പറയുന്നത്.

സംഘര്‍ഷത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് കോളേജ് അടച്ചതായി അധികൃതര്‍ അറിയിച്ചു. ഉടന്‍ പോലീസ് സാന്നിധ്യത്തില്‍ സര്‍വകക്ഷി യോഗം ചേരുമെന്നും കോളേജ് അധികൃതര്‍ പറഞ്ഞു.

Content Highlights: eranakulam maharajas college sfi ksu clash four arrested

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented