ലക്ഷങ്ങളുടെ കള്ളനോട്ടടിച്ചു, വിവിധ ജില്ലകളില്‍ വിതരണം; അന്വേഷണത്തിന് കേന്ദ്ര ഏജന്‍സികളും


സംഘത്തിലെ ചിലര്‍ക്ക് കേരളത്തിന് പുറത്തുള്ള കള്ളനോട്ടടി സംഘമായും ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്.

കള്ളനോട്ട് കേസിൽ അറസ്റ്റിലായ പ്രതികൾ

അങ്കമാലി: കള്ളനോട്ടടിച്ച് വിതരണം ചെയ്ത കേസ് കേന്ദ്ര ഏജന്‍സികളും അന്വേഷിക്കും. രാജ്യദ്രോഹപ്രവര്‍ത്തനമായതിനാല്‍ സംഘത്തിന്റെ ബന്ധങ്ങളെക്കുറിച്ചും കൂടുതല്‍ അന്വേഷിക്കും.

സംഘത്തിലെ ചിലര്‍ക്ക് കേരളത്തിന് പുറത്തുള്ള കള്ളനോട്ടടി സംഘമായും ബന്ധമുണ്ടെന്ന് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വിവിധ ജില്ലകളിലായി ലക്ഷങ്ങളുടെ കള്ളനോട്ടടിച്ച് വിതരണം ചെയ്തിട്ടുണ്ടെന്നാണ് സൂചന. നാല് പ്രതികളെയും വിശദമായി ചോദ്യം ചെയ്യാന്‍ പോലീസ് കസ്റ്റഡിയില്‍ വാങ്ങും. അന്വേഷണം മറ്റേതെങ്കിലും ഏജന്‍സിക്ക് കൈമാറാനും സാധ്യതയുണ്ട്.

അറസ്റ്റിലായ തുറവൂര്‍ പെരിങ്ങാംപറമ്പ് കുരന്‍ കല്ലൂക്കാരന്‍ ജോഷി, നായത്തോട് കോട്ടയ്ക്കല്‍ ജിന്റോ, കാഞ്ഞൂര്‍ തെക്കന്‍ ജോസ്, മുളന്തുരുത്തി പുളക്യമാലി കാഞ്ഞിരംപറമ്പില്‍ അജിത്ത് എന്നിവരെ കോടതി റിമാന്‍ഡ് ചെയ്തിരുന്നു. വന്‍ കള്ളനോട്ട് റാക്കറ്റിലെ കണ്ണികള്‍ മാത്രമാണ് പിടിയിലായതെന്ന നിഗമനത്തിലാണ് പോലീസ്.

പിടിയിലായ രണ്ടുപേര്‍ നോട്ട് നിര്‍മാണവുമായി നേരിട്ടു ബന്ധമുള്ളവരാണ്. ഈ രണ്ടുപേര്‍ ചേര്‍ന്ന് വയനാട് വീട് വാടകയ്ക്ക് എടുത്ത് നോട്ട് അച്ചടിച്ചിട്ടുണ്ടെന്ന സൂചനയും പോലീസിനു ലഭിച്ചിട്ടുണ്ട്. പിടിയിലായവരില്‍ ജിന്റോയും അജിത്തും തമ്മില്‍ ഏറെ നാളത്തെ പരിചയമുണ്ട്. ജോഷി വിദേശത്തുനിന്നു നാട്ടിലെത്തിയിട്ട് കുറച്ചു മാസങ്ങളേ ആയിട്ടുള്ളൂ. ജോഷിയും ജിന്റോയും ജോസും തമ്മില്‍ മലയാറ്റൂരിലെ ഒരു ഹോംസ്റ്റേയില്‍ വെച്ചാണ് പരിചയപ്പെട്ടത്. അസല്‍ നോട്ട് സ്‌കാന്‍ ചെയ്തശേഷം സീരിയല്‍ നമ്പര്‍ എഡിറ്റ് ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്.

Content Highlights: eranakulam angamaly counterfeit currency case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented