എബിൻ ജോൺ
കൊടുമണ്‍: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് അറസ്റ്റിലായ പ്രതി പത്തനംതിട്ട കൊടുമണ്‍ പോലീസ് സ്റ്റേഷനിലെ ഇ-പോസ് യന്ത്രം മോഷ്ടിച്ചു.
ജനുവരി 27-ന്, ഇളമണ്ണൂര്‍ മരുതിമൂട് എബി ഭവനത്തില്‍ എബിന്‍ ജോണ്‍ (28) ആണ് യന്ത്രം കവര്‍ന്നത്. കൊടുമണ്‍ ബിവറേജസ് ഷോപ്പില്‍ മദ്യപിച്ച് ബഹളം വെച്ചതിനാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി രാത്രി 8.45-ന് ഇയാളെ സുഹൃത്തിന്റെ ജാമ്യത്തില്‍ വിട്ടു. പോകുന്നതിനിടയിലാണ് സ്റ്റേഷനിലെ യന്ത്രം പാന്റ്‌സിന്റെ പോക്കറ്റിലാക്കിയത്.
സ്റ്റേഷനില്‍ രണ്ട് ഇ- പോസ് യന്ത്രം ഉണ്ടായിരുന്നു. മോഷണംപോയത് സാധാരണ ഉപയോഗിക്കുന്നതല്ല. അരിച്ചുപെറുക്കിയിട്ടും കണ്ടെത്താനായില്ല. തുടര്‍ന്ന് സ്റ്റേഷനിലെ സി.സി.ടി.വി.യില്‍നിന്ന്, എബിന്‍ ജോണ്‍ യന്ത്രം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ചുകടത്തുന്ന ദൃശ്യം കിട്ടി.
സുഹൃത്തിന്റെ ബൈക്കില്‍ 27-ന് രാത്രിയില്‍ ഏഴംകുളം - കൈപ്പട്ടൂര്‍ റോഡില്‍ക്കൂടി പോകുമ്പോള്‍ കൊടുമണ്‍ കോടിയാട്ടുകാവ് ക്ഷേത്രത്തിന് സമീപംവെച്ച് യന്ത്രം സൈഡിലേക്ക് വലിച്ചെറിഞ്ഞെന്നാണ് ഇയാള്‍ പറയുന്നത്.
ഈ ഭാഗമെല്ലാം പോലീസ് തിരഞ്ഞു. കാടുവെട്ടുയന്ത്രംകൊണ്ട് ഇവിടം തെളിച്ചെങ്കിലും ഫലം ഉണ്ടായില്ല. യന്ത്രത്തിലെ പേപ്പര്‍ റോള്‍ കിട്ടി. യന്ത്രത്തിന് 20,000 രൂപ വില വരും. പ്രതിയെ കോടതി റിമാന്‍ഡുചെയ്തു.
Content Highlights: EPoS machine theft in police station koduman
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..