ക്രിപ്‌റ്റോ ഇടപാടില്‍ നഷ്ടം? എന്‍ജി. വിദ്യാര്‍ഥിയുടെ രണ്ടായി മുറിഞ്ഞ മൃതദേഹം റെയില്‍വേ ട്രാക്കില്‍


ക്രിപ്‌റ്റോ കറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചതായും ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പോലീസ് കരുതുന്നത്.

Photo: twitter.com/imAmanDubey

ഭോപ്പാല്‍: മധ്യപ്രദേശില്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥിയെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ഭോപ്പാലിലെ സ്വകാര്യ കോളേജിലെ അഞ്ചാംസെമസ്റ്റര്‍ വിദ്യാര്‍ഥിയും നര്‍മദാപുരം സിയോണി മാല്‍വ സ്വദേശിയുമായ നിഷാങ്കി(21)നെയാണ് മരിച്ചനിലയില്‍ കണ്ടത്.

ശരീരം രണ്ടായി മുറിഞ്ഞനിലയിലാണ് മിദ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപം മൃതദേഹം കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍. അതേസമയം, മരണത്തില്‍ ദുരൂഹതയുണ്ടെന്ന് നിഷാങ്കിന്റെ പിതാവ് ഉമാശങ്കര്‍ റാത്തോഡ് ആരോപിച്ചു.

ഞായറാഴ്ച വൈകിട്ട് ആറുമണിയോടെയാണ് നിഷാങ്കിനെ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടത്. ഭോപ്പാലില്‍ താമസിച്ച് പഠിച്ചിരുന്ന നിഷാങ്ക് ഞായറാഴ്ച സ്‌കൂട്ടര്‍ വാടകയ്‌ക്കെടുത്ത് നര്‍മദാപുരം ഭാഗത്തേക്ക് പോയിരുന്നതായി പോലീസ് പറഞ്ഞു. എന്നാല്‍ ഇടയ്ക്കുവെച്ച് വാഹനം തിരിച്ച് വീണ്ടും ഭോപ്പാല്‍ ഭാഗത്തേക്ക് വന്നു. ഇതിനിടെയാണ് മിദ്ഘട്ട് റെയില്‍വേ സ്റ്റേഷന് സമീപമുള്ള പ്രധാന റോഡില്‍ വാഹനം നിര്‍ത്തിയ ശേഷം റെയില്‍വേ ട്രാക്കിന് സമീപത്തേക്ക് നടന്നുപോയതെന്നും പോലീസ് പറഞ്ഞു.

വിവിധയിടങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇക്കാര്യം വ്യക്തമാണെന്നാണ് പോലീസിന്റെ വിശദീകരണം. മാത്രമല്ല, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ട്രെയിനിടിച്ചാണ് മരണം സംഭവിച്ചതെന്നാണ് സൂചിപ്പിക്കുന്നത്. യുവാവിന്റെ മൃതദേഹം അരയ്ക്ക് താഴെ വേര്‍പ്പെട്ട നിലയിലായിരുന്നുവെന്നും പോലീസ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

അതിനിടെ, വൈകിട്ട് 5.44-ഓടെ മകന്റെ ഫോണില്‍നിന്ന് ഒരു വാട്‌സാപ്പ് സന്ദേശം വന്നിരുതായും ഇതില്‍ ദുരൂഹതയുണ്ടെന്നുമാണ് പിതാവിന്റെ ആരോപണം. നിഷാങ്കിന്റെ മൂത്തസഹോദരി കഴിഞ്ഞദിവസം ഭോപ്പാലില്‍ എത്തിയിരുന്നു. ഞായറാഴ്ച രാവിലെ നിഷാങ്കിനെ വിളിച്ച് സഹോദരിയെ പോയി കാണണമെന്ന് പിതാവ് ആവശ്യപ്പെട്ടിരുന്നു. ഇതിനുശേഷം മകന്‍ വിളിക്കുകയോ മെസേജ് അയക്കുകയോ ചെയ്തിരുന്നില്ല. പിന്നീട് 5.44-ഓടെയാണ് വാട്‌സാപ്പ് സന്ദേശം ലഭിക്കുന്നത്. ഇതിനുശേഷം ഒരു കോളും വന്നു. എന്നാല്‍ മറ്റൊരു കോളിലായിരുന്നതിനാല്‍ ഇത് എടുക്കാനായില്ലെന്നും അദ്ദേഹം പറഞ്ഞു.

സംഭവദിവസം പിതാവിന് വാട്‌സാപ്പ് സന്ദേശം അയച്ചതിന് പിന്നാലെ നിഷാങ്ക് സുഹൃത്തുക്കള്‍ക്ക് ചില സന്ദേശങ്ങള്‍ അയച്ചതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഏകദേശം 5.48-ഓടെയാണ് സുഹൃത്തുക്കള്‍ക്ക് മറുപടി സന്ദേശം എത്തിയത്. പിതാവിന് അയച്ച മെസേജിലെ അതേ വരികള്‍ തന്നെ യുവാവ് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരുന്നതായും പോലീസ് പറഞ്ഞു.

ക്രിപ്‌റ്റോകറന്‍സി ഇടപാടുമായി ബന്ധപ്പെട്ട് യുവാവിന് വന്‍ സാമ്പത്തിക നഷ്ടം സംഭവിച്ചതായാണ് പോലീസ് നല്‍കുന്ന സൂചന. ഇതുസംബന്ധിച്ച് ചില വിവരങ്ങള്‍ ലഭിച്ചതായും ഇതാകാം ആത്മഹത്യയ്ക്ക് കാരണമായതെന്നുമാണ് പോലീസ് കരുതുന്നത്. എന്നാല്‍ എത്ര രൂപയാണ് ക്രിപ്‌റ്റോകറന്‍സി ഇടപാടിലൂടെ നഷ്ടമായതെന്നോ ഇതിന്റെ കൂടുതല്‍ വിവരങ്ങളോ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

Content Highlights: engineering student body found in railway track in madhya pradesh

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented