ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ചനിലയില്‍; ലിംഗനിര്‍ണയത്തിന് ശേഷം ഉപേക്ഷിച്ചതെന്ന് നിഗമനം


Screengrab: Mathrubhumi News

ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ഭ്രൂണങ്ങള്‍ കുപ്പിയിലാക്കി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ബെലഗാവിയിലെ മുതലഗി പട്ടണത്തിലാണ് ഓവുചാലില്‍നിന്ന് ഭ്രൂണങ്ങള്‍ അടങ്ങിയ കുപ്പികള്‍ കണ്ടെടുത്തത്. ഏഴ് ഭ്രൂണങ്ങളാണ് കുപ്പികളിലുണ്ടായിരുന്നത്. ലിംഗനിര്‍ണയത്തിന് ശേഷം ഭ്രൂണഹത്യ നടത്തി ഇവ കുപ്പിയിലാക്കി ഉപേക്ഷിച്ചതാകാമെന്നാണ് പോലീസിന്റെ നിഗമനം.

അഞ്ചുമാസം വരെ വളര്‍ച്ചയെത്തിയ ഭ്രൂണങ്ങളാണ് കുപ്പിയിലുണ്ടായിരുന്നത്. മുതലഗി എന്ന ചെറിയ പട്ടണത്തില്‍ മാത്രം ആറ് വന്ധ്യത ചികിത്സാകേന്ദ്രങ്ങളും നിരവധി സ്‌കാനിങ് സെന്ററുകളും പ്രവര്‍ത്തിക്കുന്നുണ്ട്. ഇവയെല്ലാം കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും കണ്ടെടുത്ത ഭ്രൂണങ്ങള്‍ ഫൊറന്‍സിക് ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണെന്നും പോലീസ് പറഞ്ഞു.


Content Highlights: embryos found in bottles in belagavi karnataka

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


mAYOR

1 min

മേയര്‍ ബാലഗോകുലം പരിപാടിയില്‍ പങ്കെടുത്തത് വിവാദത്തില്‍; പാര്‍ട്ടി വിലക്കിയിട്ടില്ലെന്ന് വിശദീകരണം

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022

Most Commented