വക്കീല്‍ ഓഫീസില്‍ പൂട്ടിയിട്ടു, വസ്ത്രം വലിച്ചുകീറി; കുന്നപ്പിള്ളിക്കെതിരായ മൊഴി പുറത്ത്


സ്വന്തം ലേഖകന്‍

എംഎല്‍എ കസേരയില്‍നിന്ന് ചാടി എഴുന്നേറ്റ് അസഭ്യം പറയുകയും തന്റെ തല പിടിച്ച് മുന്നോട്ട് താഴ്ത്തിയശേഷം കഴുത്തിന് പിന്നില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. വീഴാന്‍ പോയപ്പോള്‍ ചുരിദാറിലും തലമുടിയിലും പിടിച്ചുവലിച്ചു.

Screengrab: Mathrubhumi News

തിരുവനന്തപുരം: എല്‍ദോസ് കുന്നപ്പിള്ളി എം.എല്‍.എ.ക്കെതിരെ പരാതിക്കാരി നല്‍കിയ മൊഴിയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ ഒക്ടോബര്‍ ഒമ്പതിന് പരാതിക്കാരിയെ കാണാതായ സംഭവത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ കൂടുതലായി നല്‍കിയ മൊഴിയുടെ വിവരങ്ങളാണ് പുറത്തുവന്നത്. തന്നെ ഫോണില്‍ വിളിച്ച് എംഎല്‍എയ്ക്കെതിരായ പരാതി പിന്‍വലിക്കണമെന്നും അല്ലെങ്കില്‍ മകനെയും അമ്മയെയും അപായപ്പെടുത്തുമെന്നും എംഎല്‍എയുടെ സുഹൃത്ത് ഭീഷണിപ്പെടുത്തിയെന്ന് പരാതിയില്‍ പറയുന്നുണ്ട്. ഇതിന് പുറമെ അഭിഭാഷകര്‍ക്കെതിരെ കേസെടുക്കാന്‍ കാരണമായ വിവരങ്ങളും മൊഴിയിലുണ്ട്.

മൂന്ന് അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണമാണ് പരാതിക്കാരി ഉന്നയിച്ചിരിക്കുന്നത്. ഇവരുടെ മുന്നില്‍ വെച്ച് പരാതി പിന്‍വലിക്കാന്‍ എല്‍ദോസ് കുന്നപ്പിള്ളി തന്നെ മര്‍ദിച്ചതായും അതിന് ശേഷം തന്നെ അഭിഭാഷകര്‍ കാറില്‍ നിര്‍ബന്ധിച്ച് കയറ്റി വഴിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞതായും പരാതിക്കാരി മൊഴിയില്‍ പറയുന്നു. അതിനൊപ്പം എംഎല്‍എയ്ക്ക് വേണ്ടി തന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനെ പറ്റിയും മൊഴിയില്‍ പരാമര്‍ശമുണ്ട്.എംഎല്‍എയ്ക്കെതിരെ കോവളം പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതി പിന്‍വലിക്കാന്‍ 30 ലക്ഷം രൂപ നല്‍കാമെന്ന് അഭിഭാഷകര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്നും വഴങ്ങാതെ വന്നപ്പോള്‍ അഭിഭാഷകരുടെ മുന്നില്‍ വെച്ച് എല്‍ദോസ് വസ്ത്രം വലിച്ച് കീറി ക്രൂരമായി മര്‍ദ്ദിച്ചെന്നും പരാതിക്കാരി പറയുന്നു. തന്നെ കാണാതായ കേസില്‍ അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥന് മുന്നില്‍ എംഎല്‍എയെയും കൂട്ടരെയും പേടിച്ചിട്ടാണ് ആ വിവരം പറയാതിരുന്നതെന്നും പരാതിക്കാരി പറയുന്നു.

മൊഴിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ...

തനിക്കെതിരേ നല്‍കിയ പരാതി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഒക്ടോബര്‍ ഒമ്പതാം തീയതി രാവിലെ എം.എല്‍.എ. ഫോണില്‍ വിളിച്ചത്. ഇക്കാര്യങ്ങള്‍ സംസാരിക്കാന്‍ ഒരാളെ കാറില്‍ അയക്കാമെന്നും അതില്‍ വരണമെന്നും ഇല്ലെങ്കില്‍ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. തുടര്‍ന്ന് എം.എല്‍.എ. അയച്ച കാറില്‍ കയറി. പിന്നാലെ പാളയത്തുനിന്ന് കുന്നപ്പിള്ളിയും ഇതേ കാറില്‍ കയറി. തുടര്‍ന്ന് വഞ്ചിയൂരിലെ വക്കീല്‍ ഓഫീസില്‍ എത്തിച്ച് എം.എല്‍.എ.യും മൂന്ന് അഭിഭാഷകരും ചേര്‍ന്ന് ഭീഷണിപ്പെടുത്തുകയായിരുന്നു.

ഓഫീസില്‍ കയറിയ ഉടന്‍ ഒരു അഭിഭാഷകന്‍ വാതില്‍ പൂട്ടിയിട്ടു. പരാതി പിന്‍വലിച്ചില്ലെങ്കില്‍ അമ്മയെയും മകനെയും അപായപ്പെടുത്തുമെന്നും ഹണിട്രാപ്പില്‍ കുടുക്കുമെന്നുമായിരുന്നു ഭീഷണി. പണവും വാഗ്ദാനം ചെയ്തു. ഒരു മുദ്രപ്പത്രത്തില്‍ ഒപ്പിട്ട് നല്‍കാനും ആവശ്യപ്പെട്ടു. എം.എല്‍.എ.യുടെ പി.ആര്‍. ജോലികള്‍ ചെയ്ത ആളാണെന്നും ശമ്പളം നല്‍കാത്തതിനാലാണ് എം.എല്‍.എക്കെതിരേ കള്ളക്കേസ് നല്‍കിയതെന്നുമാണ് മുദ്രപ്പത്രത്തില്‍ എഴുതിയിരുന്നത്. ഒപ്പിടാന്‍ വിസമ്മതിച്ചതോടെ എംഎല്‍എ കസേരയില്‍നിന്ന് ചാടി എഴുന്നേറ്റ് അസഭ്യം പറയുകയും തന്റെ തല പിടിച്ച് മുന്നോട്ട് താഴ്ത്തിയശേഷം കഴുത്തിന് പിന്നില്‍ ശക്തിയായി ഇടിക്കുകയും ചെയ്തു. വീഴാന്‍ പോയപ്പോള്‍ ചുരിദാറിലും തലമുടിയിലും പിടിച്ചുവലിച്ചു. ചുരിദാറിന്റെ പിറകുവശം കീറി. പിന്നാലെ തലമുടിയില്‍ പിടിച്ച് മുദ്രപ്പത്തില്‍ ഒപ്പിടാനായി ബലംപ്രയോഗിച്ചു. ഒപ്പിടാന്‍ വിസമ്മതിച്ചതോടെ എംഎല്‍എ കൂടുതല്‍ ക്ഷുഭിതനായി ഷാള്‍ അടക്കം കുത്തിപിടിച്ച് ശ്വാസംമുട്ടിച്ചു. അഭിഭാഷകര്‍ എന്നെ വിടാന്‍ പറഞ്ഞപ്പോള്‍ തറയിലേക്ക് തള്ളിയിട്ടു. വീഴ്ചയില്‍ കൈമുട്ടിന് പരിക്കേറ്റു. ഭയന്ന് ആ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ ശ്രമിച്ചപ്പോള്‍ രണ്ട് അഭിഭാഷകന്‍ തടയുകയും വീണ്ടും സോഫയില്‍ പിടിച്ചിരുത്തുകയും ചെയ്തു. ഈ സമയം മൊബൈല്‍ ഫോണ്‍ ക്യാമറ ഓണ്‍ചെയ്ത് ഒരാള്‍ മുറിയിലെത്തി. ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകനാണെന്ന് സ്വയം അവകാശപ്പെട്ട ഇയാള്‍ മൊബൈല്‍ ഫോണില്‍ എന്റെ വീഡിയോ ചിത്രീകരിച്ചു. എംഎല്‍എ പറയുന്നത് പോലെ ചെയ്തില്ലെങ്കില്‍ ഈ വീഡിയോ ഓണ്‍ലൈന്‍ ചാനലിലൂടെ കാണിച്ച് ഹണിട്രാപ്പില്‍ കുടുക്കുമെന്നായിരുന്നു അയാളുടെ ഭീഷണി. പിന്നീട് അവര്‍ സംസാരിച്ചിരിക്കുമ്പോള്‍ ഓഫീസില്‍നിന്ന് പുറത്തിറങ്ങിയ ഞാന്‍, കെട്ടിടത്തിന്റെ താഴെ എത്തി ഒരു ഓട്ടോയില്‍ കയറി. ഈ സമയം അഭിഭാഷകര്‍ താഴെ എത്തുകയും ഓട്ടോ തടഞ്ഞ് എന്നെ പുറത്തിറക്കി മറ്റൊരു കാറില്‍ കയറ്റി. മറ്റൊരു അഭിഭാഷകനാണ് ആ കാര്‍ ഓടിച്ചിരുന്നത്. പിന്നീട് മൂന്ന് അഭിഭാഷകരും കൂടി ഈ കാറില്‍ വഞ്ചിയൂരില്‍നിന്ന് പലസ്ഥലങ്ങളിലേക്ക് പോവുകയും ഒരു സ്വകാര്യ ആശുപത്രിക്ക് സമീപം എന്നെ റോഡില്‍ തള്ളിയിട്ട് കാറില്‍ കടന്നുകളയുകയുമായിരുന്നു.

എം.എല്‍.എ. എല്ലാദിവസവും ഹാജരാകണം...

എല്‍ദോസ് കുന്നപ്പിള്ളിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച പരിഗണിച്ചു. ജാമ്യം റദ്ദാക്കണമെന്നും എല്‍ദോസിനെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യംചെയ്യണമെന്നുമായിരുന്നു ഹര്‍ജിയിലെ ആവശ്യം. എംഎല്‍എ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു. തുടര്‍ന്ന് അടുത്ത ചൊവ്വാഴ്ച ഹര്‍ജി വീണ്ടും പരിഗണിക്കുന്നത് വരെ എല്ലാദിവസവും രാവിലെ ഒമ്പത് മണിക്ക് അന്വേഷണസംഘത്തിന് മുന്നില്‍ ഹാജരാകാന്‍ എം.എല്‍.എയോട് ഹൈക്കോടതി ആവശ്യപ്പെട്ടു. അന്വേഷണവുമായി സഹകരിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Content Highlights: eldhose kunnappilly case complainant's statement against mla and lawyers


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented