മലമുകളിൽനിന്ന് ചാടുന്ന ദൃശ്യം(ഇടത്ത്) മരിച്ച ലീലാവതി(വലത്ത്) Photo: twitter.com/Nefalibata3 & Mathrubhumi
ഊട്ടി: വിനോദയാത്രയ്ക്കായി കുടുംബത്തോടൊപ്പം ഊട്ടിയിലെത്തിയ വയോധിക ദൊഡ്ഡബെട്ട മലമുകളില്‍നിന്ന് ചാടി മരിച്ചു. കോയമ്പത്തൂര്‍ തടാകം സ്വദേശി നല്ലതമ്പിയുടെ ഭാര്യ ലീലാവതിയാണ് (62) മരിച്ചത്. തമിഴ്നാട്ടിലെ ഏറ്റവും ഉയരംകൂടിയ മലയായ ദൊഡ്ഡബെട്ടയില്‍നിന്നും ആളുകള്‍ താഴേക്ക് ചാടുന്നത് തടയാന്‍ കമ്പിവേലികെട്ടി തിരിച്ചിരുന്നു. ഇത് മറികടന്നാണ് ലീലാവതി ചാടിയത്.
സമീപത്ത് വീഡിയോ എടുത്തുകൊണ്ടിരുന്നവര്‍ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും തിരിഞ്ഞു നോക്കാന്‍പോലും തയ്യാറാകാതെ പാറയില്‍നിന്നും താഴേക്ക് ചാടുകയായിരുന്നു. ഇതിന്റെ വീഡിയോദൃശ്യം സമൂഹമാധ്യമങ്ങളില്‍ ഉണ്ട്.
തേനാട്കമ്പൈ പോലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി 350 അടി താഴെനിന്ന് മൃതദേഹം വൈകീട്ടോടെ പുറത്തെടുത്തു. ബാഗിലുള്ള ഫോട്ടോയില്‍നിന്നാണ് ലീലാവതിയെ തിരിച്ചറിയാന്‍ സാധിച്ചത്. 16,000 രൂപയും ബാഗിലുണ്ടായിരുന്നു. കുടുംബപ്രശ്നമാണ് കാരണമെന്ന് പറയപ്പെടുന്നു. മൃതദേഹം തിങ്കളാഴ്ച ഊട്ടി സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കുശേഷം ബന്ധുക്കള്‍ക്ക് കൈമാറി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
Content Highlights: elderly woman tourist commits suicide in ooty
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..