ലളിതാംബാൾ
ഹരിപ്പാട്: അധ്യാപികയായി വിരമിച്ച വയോധികയുടെ പേരിലുള്ള കോടികള്‍ വിലവരുന്ന ഭൂമിയും വീടും ബന്ധുക്കളില്‍ ചിലര്‍ കബളിപ്പിച്ചു കൈവശപ്പെടുത്തിയതായി ആരോപണം. കുടുംബസമേതം കേരളത്തിനു പുറത്തു താമസിക്കുന്ന ബന്ധുക്കള്‍ ഒരുമാസത്തോളം നാട്ടിലെത്തി ഇവര്‍ക്കൊപ്പം താമസിച്ചിരുന്നു. ഈ സമയത്ത് പെന്‍ഷന്‍ രേഖകള്‍ ശരിയാക്കാന്‍ ട്രഷറി ഉദ്യോഗസ്ഥരെ വീട്ടിലേക്കു വരുത്താമെന്നു വിശ്വസിപ്പിച്ച് സബ് രജിസ്ട്രാര്‍ ഓഫീസ് ജീവനക്കാരെ വീട്ടിലെത്തിച്ച് ധനനിശ്ചയാധാരം രജിസ്റ്റര്‍ ചെയ്യുകയായിരുന്നെന്നാണ് പരാതി.
ആലപ്പുഴ എസ്.ഡി.വി. യു.പി. സ്‌കൂളില്‍നിന്നു വിരമിച്ച ഹരിപ്പാട് ചെമ്പകശ്ശേരില്‍ ലളിതാംബാളാണ് (86) ഈ സങ്കടം പങ്കുവെക്കുന്നത്. കളക്ടര്‍ക്കും ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ. യ്ക്കും തഹസില്‍ദാര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ്.
ഹരിപ്പാട് നഗരമധ്യത്തിലെ എഴിക്കകത്ത് ജങ്ഷനില്‍ 15 സെന്റ് ഭൂമിയും വീടുമാണ് ലളിതാംബാളിനുള്ളത്. അവിവാഹിതയാണ്. ഒരുവര്‍ഷംമുമ്പ് കുളിമുറിയില്‍വീണു പരിക്കേറ്റിരുന്നു. ഈസമയത്താണു ബന്ധുക്കള്‍ നാട്ടിലെത്തുന്നത്. ശുശ്രൂഷയ്‌ക്കെന്ന പേരില്‍ ഒപ്പംനിന്ന ഇവര്‍ ട്രഷറിയില്‍പോയി പെന്‍ഷന്‍ വാങ്ങുന്നതിലെ തടസ്സം പരിഹരിക്കാമെന്നു പറഞ്ഞാണ് ഉദ്യോഗസ്ഥനെ വീട്ടിലേക്കു വരുത്തിയതെന്ന് ലളിതാംബാള്‍ പറയുന്നു.
പ്രായാധിക്യത്തിന്റെ ബുദ്ധിമുട്ടുകളുള്ള തന്നെ തെറ്റിദ്ധരിപ്പിച്ച് കടലാസുകളില്‍ ഒപ്പിടുവിച്ചു. ഒരുമാസത്തിനുശേഷമാണ് സംഭവം അറിയുന്നത്. അപ്പോള്‍ത്തന്നെ ചെങ്ങന്നൂര്‍ ആര്‍.ഡി.ഒ.യെ സമീപിച്ചു. ഇതുമായി ബന്ധപ്പെട്ട് ബന്ധുക്കളെ ചര്‍ച്ചയ്ക്കു വിളിക്കാന്‍ ശ്രമിച്ചെങ്കിലും അവര്‍ സഹകരിച്ചില്ലെന്നാണ് റവന്യൂ അധികൃതര്‍ പറയുന്നത്.
ലളിതാംബാളിന്റെ പരാതി ശരിയാണെന്ന് റവന്യൂ അധികൃതര്‍ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. ഇക്കാര്യം കാര്‍ത്തികപ്പള്ളി ഭൂരേഖ തഹസില്‍ദാര്‍ കളക്ടറെ അറിയിച്ചു. സബ് രജിസ്ട്രാര്‍ ഓഫീസിലെ ജീവനക്കാരും തട്ടിപ്പിനു കൂട്ടുനിന്നതായാണ് ലളിതാംബാളിന്റെ പരാതി.
'ഭൂമിയുടെ ഉടമ രേഖാമൂലം അപേക്ഷിച്ചാല്‍ മാത്രമേ ഈ രീതിയില്‍ ആധാരം രജിസ്റ്റര്‍ ചെയ്യുകയുള്ളൂ. താന്‍ അപേക്ഷ നല്‍കിയിട്ടില്ല. വ്യാജ ഒപ്പിട്ടുനല്‍കിയ അപേക്ഷയുമായി വീട്ടിലെത്തിയ ഉദ്യോഗസ്ഥന്‍ ഭൂമി രജിസ്ട്രേഷന്‍ നടത്തുകയാണെന്നു പറഞ്ഞില്ല. പകരം ട്രഷറി ഉദ്യോഗസ്ഥനാണെന്നാണു പറഞ്ഞത്. ഇക്കാര്യങ്ങളെല്ലാം ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിരിക്കുന്നത്.'
കളക്ടറുടെ താലൂക്ക് തലത്തിലെ പരാതിപരിഹാര അദാലത്ത് കാര്‍ത്തികപ്പള്ളിയില്‍ വ്യാഴാഴ്ച നടന്നിരുന്നു. ഇതിലും ലളിതാംബാള്‍ പരാതിയുമായെത്തിയിരുന്നു. എന്നാല്‍, തീര്‍പ്പുണ്ടായില്ല. ഇരുകക്ഷികളും ഹാജരായാലേ അദാലത്തില്‍ പരാതി പരിഹരിക്കാന്‍ കഴിയൂ.
Content Highlights: Elderly woman's complaint that her relatives stole the land and house worth crores
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..