പാദസരം മോഷ്ടിക്കാനായി കാലുകള്‍ വെട്ടിമാറ്റി; ക്രൂരതയ്ക്കിരയായത് 100 വയസ്സുകാരി, ചികിത്സയില്‍


ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.

വയോധിക ചികിത്സയിൽ കഴിയുന്ന ആശുപത്രിയിൽനിന്നുള്ള ദൃശ്യം | twitter.com/ANI_MP_CG_RJ

ജയ്പുര്‍: പാദസരം മോഷ്ടിക്കാനായി വയോധികയുടെ കാലുകള്‍ വെട്ടിമാറ്റി. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. നൂറുവയസ്സ് പ്രായമുള്ള യമുനാദേവിയെയാണ് മോഷ്ടാക്കള്‍ ക്രൂരമായി ആക്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ വയോധികയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഞായറാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം. യമുനാദേവി മാത്രമാണ് ഈ സമയത്ത് വീട്ടിലുണ്ടായിരുന്നത്. മകള്‍ ക്ഷേത്രത്തില്‍ പോയതായിരുന്നു. കൊച്ചുമകളാണ് വീടിന് സമീപത്തെ ഓടയ്ക്കരികില്‍ പരിക്കേറ്റനിലയില്‍ യമുനാദേവിയെ ആദ്യം കണ്ടത്. കൊച്ചുമകള്‍ വിവരം അറിയിച്ചതനുസരിച്ച് ബന്ധുക്കള്‍ ഇവരെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.വീട്ടില്‍ അതിക്രമിച്ച് കയറിയ മോഷ്ടാക്കള്‍ വയോധികയെ വലിച്ചിഴച്ച് കുളിമുറിയില്‍ കൊണ്ടുപോയെന്നും ഇവിടെവെച്ചാണ് കാലുകള്‍ വെട്ടിമാറ്റി പാദസരം കവര്‍ന്നതെന്നുമാണ് നിഗമനം. വെട്ടിമാറ്റിയ കാലുകളും ആക്രമണത്തിന് ഉപയോഗിച്ച ആയുധവും സംഭവസ്ഥലത്തുനിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. വയോധികയുടെ കഴുത്തിലടക്കം മുറിവേറ്റിട്ടുണ്ടെന്നും പ്രതികള്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പോലീസ് അറിയിച്ചു.


Content Highlights: elderly woman legs chops off in rajasthan to loot anklet


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented