വയോധികയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ചു; ആറുവര്‍ഷത്തിന് ശേഷം മകളും കൊച്ചുമകനും പിടിയില്‍


ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാരയില്‍ കരിയും ഉപ്പും പൊതിഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്.

Representational Image

ബെംഗളൂരു: ബെംഗളൂരുവില്‍ വയോധികയെ കൊന്ന് അലമാരയില്‍ ഒളിപ്പിച്ച സംഭവത്തില്‍ ആറു വര്‍ഷത്തിന് ശേഷം മകളും കൊച്ചുമകനും അറസ്റ്റിലായി.

കെങ്കേരി സാറ്റലൈറ്റ് ടൗണില്‍ വാടകയ്ക്ക് താമസിച്ചിരുന്ന ശിവമോഗ സ്വദേശി ശശികല ( രാധ -50), മകന്‍ സഞ്ജയ് (27) എന്നിവരാണ് മഹാരാഷ്ട്രയിലെ കോലാപുരില്‍ പിടിയിലായത്. ശശികലയുടെ അമ്മ ശാന്തകുമാരിയെ (70) വീട്ടില്‍ കൊലപ്പെടുത്തിയത് 2016 ഓഗസ്റ്റ് 17-നാണെന്നാണ് പോലീസ് കണ്ടെത്തല്‍. 2017 മേയിലാണ് കൊലപാതക വിവരം പുറത്തറിഞ്ഞത്. ഹോട്ടലില്‍നിന്ന് വാങ്ങിയ ഭക്ഷണം കഴിക്കാന്‍ വിസമ്മതിച്ചതിനാണ് കൊല നടത്തിയതെന്ന് പോലീസ് പറഞ്ഞു. വീട്ടിലെ അലമാരയില്‍ കരിയും ഉപ്പും പൊതിഞ്ഞാണ് മൃതദേഹം ഒളിപ്പിച്ചത്. പിന്നീട് സഞ്ജയ്യും ശശികലയും മുങ്ങി.



കുറേനാളുകള്‍ക്കുശേഷം വീട്ടുടമ എത്തി പരിശോധിച്ചപ്പോള്‍ കുടുംബത്തെ കണ്ടില്ല. തുടര്‍ന്നു നടത്തിയ പരിശോധനയില്‍ മൃതദേഹം കണ്ടെത്തി. സംഭവവുമായി ബന്ധപ്പെട്ട് പോലീസിന്റെ അന്വേഷണത്തില്‍ 2017-ല്‍ സഞ്ജയുടെ സുഹൃത്ത് നന്ദിഷ് അറസ്റ്റിലായി. മൃതദേഹം ഒളിപ്പിക്കാന്‍ നന്ദിഷാണ് സഹായിച്ചത്. സഞ്ജയ് വീട്ടില്‍ മറന്നുവെച്ച മൊബൈല്‍ ഫോണ്‍ വിവരങ്ങള്‍ പരിശോധിച്ചായിരുന്നു നന്ദിഷിനെ അറസ്റ്റുചെയ്തത്.

കഴിഞ്ഞദിവസം സഞ്ജയ് ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് കോലാപൂരില്‍ ബാങ്ക് അക്കൗണ്ട് തുറന്നതായി അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. ഇതേത്തുടര്‍ന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ ബാങ്കിന്റെ കോലാപൂരിലെ ശാഖയില്‍നിന്ന് സഞ്ജയ്യുടെ വിലാസം ശേഖരിച്ച് ഇരുവരെയും അറസ്റ്റു ചെയ്യുകയായിരുന്നു. കോലാപുരില്‍ ഹോട്ടലില്‍ ജോലി ചെയ്തുവരുകയായിരുന്നു അമ്മയും മകനും.

Content Highlights: elderly woman killed in karnataka accused arrested after six years


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented