അറസ്റ്റിലായ ഭാനുമതി, ഈശ്വരി, ഗൗതം, സഞ്ജയ്
പൊള്ളാച്ചി: വടുകപാളയത്തില്‍ തനിച്ചുതാമസിക്കുന്ന ദൈവാനിയമ്മാളിനെ (75) കൊന്ന് ഏഴരപ്പവന്‍ സ്വര്‍ണവും 20,000 രൂപയും കവര്‍ന്ന കേസില്‍ മരുമകള്‍ ഉള്‍പ്പെടെ അഞ്ചുപേരെ പൊള്ളാച്ചി വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയാണ് കൊലപാതകം നടന്നത്. ഇവരുടെ വീട്ടില്‍ മുമ്പ് വാടകയ്ക്ക് താമസിച്ചിരുന്ന ഈശ്വരി (38), മകന്‍ സഞ്ജയ് (19), സുഹൃത്ത് ഗൗതം (19), ദൈവാനിയമ്മാളിന്റെ മരുമകള്‍ ഭാനുമതി (40), 16കാരന്‍ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഈശ്വരിയും മകന്‍ സഞ്ജയും കൊല്ലപ്പെട്ട സ്ത്രീയും തൊട്ടടുത്താണ് താമസിച്ചിരുന്നത്. സഞ്ജയ് വാങ്ങിയ ബൈക്കിന് 50,000 രൂപ കൊടുക്കാനുണ്ടായിരുന്നു. ഈ പണം കണ്ടെത്താന്‍ വേണ്ടിയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് പറഞ്ഞു.
സഞ്ജയും രണ്ട് സുഹൃത്തുക്കളും ചേര്‍ന്നാണ് കൊലപാതകം നടത്തിയത്. തുടര്‍ന്ന്, ദൈവാനിയമ്മാള്‍ ധരിച്ചിരുന്ന ആഭരണങ്ങളെടുത്ത് വീട്ടിലേക്ക് പോയി. ഈശ്വരി ഇതിനുശേഷം ദൈവാനിയമ്മാളിന്റെ വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ 20,000 രൂപ കണ്ടെത്തി. അതും മോഷ്ടിച്ച് വീട്ടിലേക്ക് പോയി.
ഈ സംഭവങ്ങള്‍ എല്ലാം കൊല്ലപ്പെട്ട വയോധികയുടെ മരുമകള്‍ ഭാനുമതിക്ക് അറിയാമായിരുന്നു. പോലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം പോയ സ്വര്‍ണവും പണവും പ്രതികളില്‍നിന്ന് കണ്ടെടുത്തു.
Content Highlights: elderly woman killed and robbed in pollachi five arrested
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..