പ്രതീകാത്മക ചിത്രം/മാതൃഭൂമി
എരുമേലി: വീട്ടില്‍ തീപ്പൊള്ളലേറ്റതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കാട്ടി പരാതിയുമായി മകള്‍. പരാതിയുടെ അടിസ്ഥാനത്തില്‍ എട്ട് മാസം മുമ്പ് കല്ലറയില്‍ അടക്കം ചെയ്ത മൃതദേഹം തിങ്കളാഴ്ച പുറത്തെടുത്ത് വീണ്ടും പരിശോധിക്കും. എരുമേലി പഞ്ചായത്തിലെ മുട്ടപ്പള്ളിയിലാണ് സംഭവം. മകള്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണം.
കുളത്തുങ്കല്‍ വീട്ടില്‍ മാര്‍ത്ത മോശ(83)യാണ് കഴിഞ്ഞ നവംബറില്‍ മരിച്ചത്.
പൊള്ളലേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് മരണം സംഭവിക്കുകയുമായിരുന്നു.
മുട്ടപ്പള്ളി സി.എം.എസ്. പള്ളിയില്‍ സംസ്കാരവും നടത്തി. മരണത്തില്‍ ദുരൂഹത ആരോപിച്ച് മകള്‍ ബേബിക്കുട്ടി ജില്ലാ പോലീസ് സൂപ്രണ്ടിന് നല്കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തുടരന്വേഷണ നടപടി. പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ തിങ്കളാഴ്ച കല്ലറ തുറന്ന് മൃതദേഹ പരിശോധന നടത്തും.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..