വയോധികയെ വീട്ടില്‍ കയറി ആക്രമിച്ചു, 14 വാരിയെല്ലുകള്‍ തകര്‍ന്നു; പീഡിപ്പിക്കാനും ശ്രമം


പ്രതീകാത്മക ചിത്രം/മാതൃഭൂമി

ചെറുതോണി(ഇടുക്കി): താന്നിക്കണ്ടത്ത് വീട്ടില്‍കയറി വയോധികയെ ആക്രമിച്ച സംഭവത്തില്‍ പ്രതി അവരെ പീഡിപ്പിക്കാനും ശ്രമിച്ചെന്ന് മെഡിക്കല്‍ റിപ്പോര്‍ട്ട്. ആക്രമണത്തില്‍ ഇവരുടെ 14 വാരിയെല്ലുകള്‍ തകര്‍ന്നു. മറ്റു പല ഭാഗങ്ങളിലേയും എല്ലുകള്‍ ഒടിഞ്ഞിട്ടുണ്ട്. കൂടുതല്‍ പരിശോധനയില്‍ വീട്ടമ്മ പീഡനശ്രമത്തിനും ഇരയായിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതായി പോലീസ് പറഞ്ഞു. ഇവരുടെ നില ഗുരുതരമായി തുടരുകയാണ്. കൂടുതല്‍ ചോദ്യംചെയ്യുന്നതിനായി പ്രതി മണിയാറന്‍കുടി വട്ടമലക്കുന്നേല്‍ ജോബിനെ (21) ശനിയാഴ്ച കസ്റ്റഡിയില്‍ വാങ്ങും. ഇടുക്കി സി.ഐക്കാണ് കേസന്വേഷണ ചുമതല.

കഴിഞ്ഞ ചൊവ്വാഴ്ച രാത്രി ഏഴിനാണ് സംഭവം. ആരുമില്ലാതിരുന്ന സമയത്ത് വീട്ടില്‍ അതിക്രമിച്ചുകയറിയ പ്രതി വീട്ടമ്മയെ ആക്രമിക്കുകയായിരുന്നു. വീട്ടില്‍ അപരിചിതനെ കണ്ട് ഇവര്‍ മകനെ വിളിച്ചറിയിച്ചു. മകന്‍ അറിയിച്ചതിനെ തുടര്‍ന്ന് പോലീസെത്തി നോക്കുമ്പോഴാണ് രക്തത്തില്‍ കുളിച്ച് അബോധാവസ്ഥയില്‍കിടന്ന വീട്ടമ്മയെ കണ്ടത്. സംഭവത്തില്‍ കൂടുതല്‍ പ്രതികളുണ്ടെന്നും ദുരൂഹതയുണ്ടെന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

പ്രതി ലക്ഷംകവല കേന്ദ്രീകരിച്ചുള്ള മയക്കുമരുന്ന് മാഫിയ സംഘത്തില്‍പ്പെട്ടയാളാണെന്നും സംശയമുണ്ട്. പാലായിലെ സ്വകാര്യാശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഇപ്പോഴും ചികിത്സയിലാണ് വീട്ടമ്മ. ഇടയ്ക്ക് ബോധം തെളിയുമെങ്കിലും സംഭവം ഓര്‍ത്തെടുക്കാന്‍ കഴിയുന്നില്ല. ബോധം ലഭിക്കാത്തതിനാല്‍ കൂടുതല്‍ മൊഴിയെടുക്കാനും കഴിഞ്ഞിട്ടില്ല.

ഇടുക്കിയില്‍നിന്നെത്തിയ പോലീസ് ഡോക്ടര്‍മാരില്‍നിന്നും വിവരം ശേഖരിച്ച് മടങ്ങുകയായിരുന്നു. സംഭവത്തില്‍ ദുരൂഹതയുണ്ടെന്ന് ബി.ജെ.പി. നേതാക്കള്‍ ആരോപിക്കുന്നു. കൂടുതല്‍ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് ബി.ജെ.പി. ഇടുക്കി മണ്ഡലം പ്രസിഡന്റ് സുരേഷ് മീനത്തേരില്‍ ജില്ലാ പോലീസ് മേധാവിക്കും, ജില്ലാ കളക്ടര്‍ക്കും പരാതി നല്‍കി.

Content Highlights: elderly woman attacked in cheruthoni idukki

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Modi, Shah

9 min

മോദി 2024-ൽ വീണ്ടും ബി.ജെ.പിയെ നയിക്കുമ്പോൾ | വഴിപോക്കൻ

Aug 6, 2022


Eldhose Paul

2 min

അന്ന് സ്‌കോളര്‍ഷിപ്പ് നിഷേധിച്ചു; ഇന്ന് സ്വര്‍ണം കൊണ്ട് പിഴ തീര്‍ത്ത് എല്‍ദോസ് 

Aug 7, 2022

Most Commented