Screengrab: Mathrubhumi News
കൊല്ലം: ഭക്ഷണം പാകം ചെയ്തുനല്‍കിയില്ലെന്ന് പറഞ്ഞ് വൃദ്ധമാതാവിന് മകന്റെ ക്രൂരമര്‍ദനം. കൊല്ലം ആയൂര്‍ തേവന്നൂര്‍ സ്വദേശിനിയായ ദേവകി(68)യെയാണ് മകന്‍ മനോജ് ക്രൂരമായി ആക്രമിച്ചത്. മനോജിനെ ചടയമംഗലം പോലീസ് കസ്റ്റഡിയിലെടുത്തു. മനോജ് അമ്മയെ മര്‍ദിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
കഴിഞ്ഞദിവസം രാത്രിയാണ് മനോജ് അമ്മയെ ക്രൂരമായി മര്‍ദിച്ചത്. അമ്മ ആഹാരം പാകംചെയ്തില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണം. മദ്യപിച്ച് വീട്ടിലെത്തിയ ഇയാള്‍ ആദ്യം അമ്മയെ അസഭ്യം പറയുകയും പിന്നാലെ വടി കൊണ്ട് ഉള്‍പ്പെടെ ആക്രമിക്കുകയുമായിരുന്നു. അടിയേറ്റ് നിലത്തുവീണ ദേവകിയെ നിരന്തരം ചവിട്ടുകയും പിന്നീട് നിലത്തിട്ട് വലിച്ചിഴക്കുകയും ചെയ്തു.
സ്ഥിരമായി മദ്യപിച്ചെത്തുന്ന മനോജ് അമ്മയെ അസഭ്യം പറയുന്നതും വഴക്കുണ്ടാക്കുന്നതും പതിവാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇതോടെ ദേവകിയുടെ വീട്ടില്‍ നാട്ടുകാര്‍ നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു. കഴിഞ്ഞദിവസവും മനോജ് അമ്മയെ അസഭ്യം പറയുകയും മര്‍ദിക്കുകയും ചെയ്തതോടെ നാട്ടുകാര്‍ ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുകയും പോലീസിനെ വിവരമറിയിക്കുകയുമായിരുന്നു. കസ്റ്റഡിയിലുള്ള മനോജ് നേരത്തെ പോക്‌സോ കേസില്‍ ജയിലില്‍ കിടന്നയാളാണ്.
Content Highlights: elderly mother brutally attacked by son in kollam ayoor
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..