പ്രതീകാത്മക ചിത്രം | PTI
കോഴിക്കോട്: വയോധികനെ തട്ടിക്കൊണ്ടുപോയി തടവില്‍ പാര്‍പ്പിച്ച് സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മൂന്നാളുടെപേരില്‍ മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. തൊണ്ടയാട് മാണിയാടത്ത് പറമ്പില്‍ മാധവന്‍ നായരെ (88) തട്ടിക്കൊണ്ടുപോയി ഒരുവര്‍ഷത്തോളം തടവില്‍ പാര്‍പ്പിച്ച സംഭവത്തിലാണ് നിലമ്പൂര്‍ സ്വദേശി ഹിഷാം, തൊണ്ടയാട് മാണിയാടത്ത് രാജു (കുട്ടന്‍), തൊണ്ടയാട് മാണിയാടത്ത് മനോജ് (ഉണ്ണി) എന്നിവരുടെപേരില്‍ കേസെടുത്തത്.
മൂന്നംഗസംഘം ഗൂഢാലോചന നടത്തി മാധവന്‍നായരെ ഹിഷാമിന്റെ രാരിച്ചന്‍ റോഡിലുള്ള വാടകവീട്ടില്‍ തടവില്‍ പാര്‍പ്പിച്ച് ഭീഷണിപ്പെടുത്തി വ്യാജരേഖകള്‍ നിര്‍മിച്ചെന്നും ബാങ്ക് അക്കൗണ്ടിലെ പണവും പെന്‍ഷനും തട്ടിയെടുക്കുകയും സഹോദരന്‍ ശങ്കരനാരായണനും ബന്ധു രാജനും കുടുംബത്തിനുമെതിരേ കള്ളക്കേസുകള്‍ ഉണ്ടാക്കുകയും ചെയ്തതിന്റെപേരിലാണ് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തത്.
മൂന്നംഗസംഘം മാധവന്‍നായരെ ഭീഷണിപ്പെടുത്തി ബന്ധുക്കളുടെപേരില്‍ കോടതിയില്‍ കേസ് കൊടുപ്പിച്ചിരുന്നു. സ്വത്തുക്കള്‍ തട്ടിയെടുത്തെന്നായിരുന്നു പരാതി. തുടര്‍ന്ന് പലതവണ എതിര്‍കക്ഷികളായ ബന്ധുക്കള്‍ കോടതിയില്‍ ഹാജരായെങ്കിലും മാധവന്‍നായര്‍ എത്തിയില്ല. പരാതിക്കാരന്‍ നിര്‍ബന്ധമായും ഹാജരാകുകയോ അല്ലെങ്കില്‍ നാലുലക്ഷംരൂപ കെട്ടിവെക്കുകയോ വേണമെന്ന് കോടതി ഉത്തരവിട്ടപ്പോഴാണ് ഇവര്‍ മാധവന്‍നായരെ ഹാജരാക്കിയത്. അപ്പോഴാണ് ബന്ധുക്കള്‍ ഇദ്ദേഹത്തെ രക്ഷപ്പെടുത്തിയത്.
മലബാര്‍ ചേംബര്‍ ഓഫ് കൊമേഴ്സ് സെക്രട്ടറി നസീര്‍ അഹമ്മദിനെ വധിച്ച കേസിലടക്കം ഒട്ടേറെ ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഹിഷാം.
തൊണ്ടയാട് ബൈപ്പാസിലെ രണ്ടരക്കോടിയോളം വിലവരുന്ന വസ്തുവാണ് തട്ടിയെടുക്കാന്‍ ശ്രമം നടന്നത്. ഹൈക്കോടതിയില്‍ റിട്ട് നല്‍കിയതിനെത്തുടര്‍ന്ന് പ്രതികള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്. ജില്ലാ സബ് കോടതി കേസ് ജനുവരി 16-ന് വെച്ചിരിക്കുകയാണ്.
Content Highlights: elderly man kidnapped in kozhikode


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..