'ഇടക്കിടെ അയാള്‍ അടുത്തുവന്നുനോക്കും, ഭാര്യ വാതിൽക്കലും'; കുഴിയെടുത്തത് പ്രദേശവാസി, കൂലി 1000 രൂപ


വേസ്റ്റ് കുഴി എടുത്തു കൊടുക്കണമെന്നാണ് അയാൾ പറഞ്ഞത്. രണ്ടാഴ്ചകൾക്ക് മുമ്പായിരുന്നു. വിളിച്ച അന്ന് ചെന്നില്ല. ഫോൺ നമ്പർ വാങ്ങി പിന്നീട് വിളിക്കുകയായിരുന്നുവെന്ന് പ്രദേശവാസി.

ബേബി, ഭഗവൽ സിങ്ങിന്റെ വീട്ടിൽ റോസ്‌ലിൻറെ മൃതദേഹം കുഴിച്ചിട്ടസ്ഥലത്തെ മണ്ണ് നീക്കുന്നു

പത്തനംതിട്ട: നരബലിക്ക് ശേഷം മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്യാൻ നാലടിയോളം ആഴമുള്ള കുഴിയാണ് ഭഗവൽ സിങ് എടുപ്പിച്ചതെന്ന് കുഴിയെടുത്ത് നല്‍കിയ പ്രദേശവാസി. മാലിന്യം സംസ്കരിക്കാനെന്ന പേരിലാണ് കുഴിയെടുപ്പിച്ചത്. പ്രതിഫലമായി തനിക്ക് ആയിരം രൂപ തന്നുവെന്നും പ്രദേശവാസിയായ ബേബി മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

മൃതദേഹാവശിഷ്ടങ്ങൾ മറവുചെയ്യാൻ പാകത്തിലുള്ള കുഴിയെടുക്കാൻ പ്രതികൾക്ക് സാധിക്കുമോ എന്നായിരുന്നു പോലീസിനുണ്ടായിരുന്ന സംശയം. നാട്ടുകാർ ആരും അറിയാതെ എങ്ങനെയാണ് കുഴി എടുത്തതെന്ന ചോദ്യവും ഉയർന്നിരുന്നു. മറ്റാരുടേയെങ്കിലും സഹായം ഇതിൽ ലഭിച്ചിട്ടുണ്ടോ എന്നുള്ള സംശയങ്ങൾക്ക് ഇപ്പോൾ വ്യക്തത വന്നിരിക്കുകയാണ്.



"വേസ്റ്റ് കുഴി എടുത്തു കൊടുക്കണമെന്നാണ് അയാൾ പറഞ്ഞത്. രണ്ടാഴ്ചകൾക്ക് മുമ്പായിരുന്നു. വിളിച്ച അന്ന് ചെന്നില്ല. ഫോൺ നമ്പർ വാങ്ങി പിന്നീട് വിളിക്കുകയായിരുന്നു. ആദ്യ ദിവസം 12 മണിവരെ പണിയെടുത്ത് പിറ്റേ ദിവസം വീണ്ടും പോയി പണിയെടുത്തു. മൂന്നര അടിയോളം എത്തിയപ്പോൾ കുഴിക്കാൻ സാധിക്കാത്ത വിധത്തിൽ ഉറപ്പായി. ഇനി കുഴിയെടുക്കാൻ സാധിക്കില്ലെന്ന് അയാളോട് പറഞ്ഞു. വേസ്റ്റ് കുഴി എന്ന് പറഞ്ഞതുകൊണ്ട് വേറെ ഒന്നും ചോദിച്ചില്ല. ഭഗവൽ സിങ് ഇടക്കിടക്ക് കുഴിയെടുക്കുന്നിടത്തേക്ക് വരും. അപ്പോൾ ഭാര്യ വന്ന് വാതിൽക്കൽ നിൽക്കുന്നത് കാണാം", പോലീസിനോടും കാര്യങ്ങൾ പറഞ്ഞിട്ടുണ്ടെന്ന് ബേബി പറഞ്ഞു.

Content Highlights: Elanthoor sacrifice case - update


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022

Most Commented