പോയത് മാമനെ കാണാനെന്ന് പറഞ്ഞ്; റോസ്ലിന്‍ എല്ലാം മറച്ചുവെച്ചു-ഒപ്പം താമസിച്ചിരുന്നയാള്‍


റോസ്‌ലിൻ

കാലടി: ഇലന്തൂരില്‍ നരബലിക്ക് വിധേയയായ റോസ്ലിന്‍ തന്നില്‍നിന്ന് എല്ലാ കാര്യങ്ങളും മറച്ചുവെക്കുകയായിരുന്നുവെന്ന് മറ്റൂരിലെ വാടക വീട്ടില്‍ അവര്‍ക്കൊപ്പം താമസിച്ചിരുന്ന സജി. നരബലി വാര്‍ത്ത വന്നതോടെ പുറത്തിറങ്ങാതെ വാടക വീട്ടില്‍ കഴിയുകയാണ് നിര്‍മാണ തൊഴിലാളിയായ സജി. ഒറ്റപ്പാലം സ്വദേശിയായ സജി ആറുവര്‍ഷം മുന്‍പാണ് പണിസ്ഥലത്തുെവച്ച് റോസ്ലിനെ പരിചയപ്പെടുന്നത്. വേളാങ്കണ്ണിയില്‍ പോയി മാല ചാര്‍ത്തി ഒന്നിച്ചു താമസിച്ചു പോരുകയായിരുന്നു.

നിയമപരമായ വിവാഹ രജിസ്ട്രേഷന്‍ നടത്തിയിരുന്നില്ല. റോസ്ലിന്റെ വശം തിരിച്ചറിയല്‍ രേഖകളൊന്നും ഇല്ലാതിരുന്നതിനാലാണ് അതിനു കഴിയാതെ വന്നത്. പലയിടങ്ങളില്‍ വാടകയ്ക്ക് ഒന്നിച്ചു താമസിച്ചു. ആലുവയില്‍ മരുന്നുകടയില്‍ പണിക്ക് പോകുന്നുവെന്നാണ് റോസ്ലിന്‍ പറഞ്ഞിരുന്നത്. നരബലി കേസിലെ ഷാഫിയെപ്പറ്റി പറഞ്ഞിട്ടില്ല. ലോട്ടറി വില്പനയുണ്ടെന്നു പോലും അറിഞ്ഞിരുന്നില്ല. മാമന്‍ ഗള്‍ഫില്‍നിന്നു വന്നിട്ടുണ്ടെന്നു പറഞ്ഞാണ് പോയത്. പിന്നീട് ഫോണ്‍ സ്വിച്ച് ഓഫ് ആയി. ഇക്കാര്യങ്ങളെല്ലാം കഴിഞ്ഞ ദിവസം വിളിപ്പിച്ചപ്പോള്‍ പോലീസിനോട് പറഞ്ഞിട്ടുണ്ടെന്നും സജി പറഞ്ഞു.



Content Highlights: Elanthoor human sacrifices: she hid everything, Saji, who lived with Roslin


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented