മേശപ്പുറത്തെ ഫോണിൽ തെളിഞ്ഞത് ലൈലയുടെ പേര്, തുരുതുരാ കോളിൽ സംശയം;ഷാഫിക്ക് എല്ലാം സമ്മതിക്കേണ്ടി വന്നു


രതിയും മരണവും പ്രണയവും ഇഴ ചേർന്നുകിടക്കുന്ന നോവലാണെന്നും അത് എല്ലാവരും വായിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. ഈ നോവൽ സിനിമയാക്കിയപ്പോൾ സിങ് കൂട്ടുകാർക്കൊപ്പംപോയി കണ്ടു.

നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ എറണാകുളത്തെ ജൂഡീഷ്യൽ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതയിൽ ഹാജരാക്കിയ ശേഷം ജയിലിലേക്ക് കൊണ്ടുപോവുന്നു, ലൈല , മുഹമ്മദ് ഷാഫി , ഭഗവൽ സിങ്ങ് എന്നിവരെ കൊച്ചിയിലെ കോടതിയിൽ നിന്നും പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു (ഫയൽ ചിത്രം) | Photo: മാതൃഭൂമി

ഇലന്തൂർ: കസ്റ്റഡിയിലിരുന്ന ഷാഫിയുടെ മൊബൈൽ ഫോണിലേക്ക് ലൈലയുടെ വിളിയെത്തിയപ്പോൾ തെളിഞ്ഞത് ഇലന്തൂരിലെ ഇരട്ടനരബലി. അതുവരെ, തിരോധാനക്കേസ് മാത്രമേയുണ്ടായിരുന്നുള്ളൂ.

10-ന് രാത്രി 10.30-ന് ഭഗവൽസിങ്ങിന്റെ വീട്ടിൽ ആറന്മുള പോലീസ് എത്തിയിരുന്നു. പോലീസ് മടങ്ങിയശേഷം ആശങ്ക പങ്കുവെക്കാനാണ് ലൈല ഷാഫിയുടെ മൊബൈലിലേക്ക് വിളിക്കുന്നത്. ഈ സമയം പദ്മയെ വാഹനത്തിൽ കടത്തിക്കൊണ്ടുപോയതിന്റെ പേരിൽ ഷാഫിയെ പോലീസ് ചോദ്യംചെയ്യുകയായിരുന്നു. മേശപ്പുറത്തിരുന്ന ഫോണിൽ ലൈലയെന്ന പേരിൽ തുരുതുരാ കോളുകൾ വരുന്നത് കണ്ടതോടെ പോലീസ് ഉദ്യോഗസ്ഥർക്ക് സംശയമായി. തുടർന്നുള്ള ചോദ്യംചെയ്യലിലാണ് ഷാഫി കാര്യങ്ങൾ തുറന്നുപറയുന്നത്.ഭഗവൽസിങ്ങിന്റെ തിരുമ്മുശാല പഞ്ചായത്ത് പണിതുനൽകിയത്
ഇലന്തൂർ | (ജി.രാജേഷ്‌ കുമാർ): ഇരട്ടനരബലി നടന്ന ഇലന്തൂരിലെ മണ്ണപ്പുറം കടകംപള്ളി വീടിനോടുചേർന്നുള്ള തിരുമ്മുശാല പഞ്ചായത്തിന്റെ ഉടമസ്ഥതയിലുള്ളത്. ഇത് നരബലി കേസിലെ രണ്ടാംപ്രതി ഭഗവൽസിങ്ങിന്റെ പേരിലുള്ളതാണെന്ന് എല്ലാവരും കരുതിയിരുന്നു. എന്നാൽ, 1997-ൽ ജനകീയാസൂത്രണപദ്ധതിയിൽപ്പെടുത്തി പണിതതാണിത്. പാരമ്പര്യവൈദ്യ സഹകരണസംഘത്തിന് തിരുമ്മുകേന്ദ്രം പണിതുതരാമെന്ന് പഞ്ചായത്ത് വാഗ്ദാനംചെയ്തിരുന്നു. കെട്ടിടം പണിയാൻ സ്ഥലംതിരഞ്ഞ സഹകരണസംഘത്തിന്, സിങ് സ്വന്തംപേരിലുള്ള അഞ്ചുസെന്റ് എഴുതിക്കൊടുക്കുകയായിരുന്നു.

അന്ന് 58,000 രൂപ സംഘത്തിന് പഞ്ചായത്ത് അനുവദിച്ചു. ആ തുകകൊണ്ടാണ് കെട്ടിടംപണിതത്. സ്ഥലം പഞ്ചായത്തിന് എഴുതിക്കൊടുത്തെങ്കിലും അത് പഞ്ചായത്തിന്റെപേരിൽ കൂട്ടിയിട്ടില്ല. ആധാരം ഇപ്പോഴും സിങ്ങിന്റെ വീട്ടിലുണ്ട്.

ഭഗവൽസിങ് മന്ത്രവാദപുസ്തകങ്ങളുടെ സ്ഥിരം വായനക്കാരൻ
ഇലന്തൂർ: നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവൽ സിങ് മന്ത്രവാദവുമായി ബന്ധപ്പെട്ട ഏറെ പുസ്തകങ്ങൾ വായിച്ചിരുന്നെന്ന് അടുത്തറിയാവുന്നവർ പറയുന്നു. ചെറുപ്പകാലത്ത് ഇത്തരം പുസ്തകങ്ങളിലെ സന്ദർഭങ്ങൾ സൗഹൃദചർച്ചകളിൽ പങ്കുവെച്ചിരുന്നു.

ഭഗവന്ത്(ഭഗവല്‍സിങ്), ലൈല

ബിരുദത്തിന് മലയാളം ഐച്ഛിക വിഷയമായെടുത്ത സിങ്ങിനോട്, ഇത്തരത്തിലുള്ള പുസ്തകങ്ങളുടെ ലോകത്തുനിന്ന് മാറണമെന്ന് ഏറെ അടുപ്പമുള്ളവർ പറഞ്ഞിട്ടുണ്ട്. എന്നാൽ, ലോകത്ത് ഇത്തരം കാര്യങ്ങളും ഉണ്ടെന്ന് അറിയണമല്ലോയെന്ന് പറഞ്ഞ് അയാൾ അത് തള്ളിയിരുന്നു. ഏറെ അടുപ്പമുള്ളവരോട് ലൈംഗികകാര്യങ്ങളും ഇയാൾ സംസാരിക്കുമായിരുന്നു. ചെറുപ്പകാലത്ത് വായിച്ച മാന്ത്രിക നോവലിനെക്കുറിച്ച് ഗവേഷകനെപ്പോലെ ഭഗവൽസിങ് സംസാരിച്ചിരുന്നെന്നും അടുപ്പക്കാർ ഓർക്കുന്നു. നിഗൂഢതയുടെ രാത്രിസൗന്ദര്യം അമർന്നുകിടക്കുന്ന ലയസുരഭില ഭാഷയിലുള്ള എഴുത്താണെന്നൊക്കെ സിങ് കൂട്ടുകാരോട് വിവരിക്കുമായിരുന്നു.

രതിയും മരണവും പ്രണയവും ഇഴ ചേർന്നുകിടക്കുന്ന നോവലാണെന്നും അത് എല്ലാവരും വായിക്കണമെന്നും ഉപദേശിക്കുകയും ചെയ്തു. ഈ നോവൽ സിനിമയാക്കിയപ്പോൾ സിങ് കൂട്ടുകാർക്കൊപ്പംപോയി കണ്ടു. ഭഗവൽസിങ്ങിന്റെ വീട്ടിലെ പുസ്തകശേഖരത്തിലും മന്ത്രവാദം, ആഭിചാരം എന്നിവയുമായി ബന്ധപ്പെട്ടവ ഉണ്ടായിരുന്നു. ഇതിൽ ചിലത് മറ്റുള്ളവരുടേതാണെന്നും വായിക്കാൻ കൊണ്ടുവന്നതാണെന്നും ഇയാൾ മൊഴി നൽകിയിട്ടുണ്ട്. ഇതിന്റെ ഉടമകളുടെ വിവരങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

ഫോൺ നശിപ്പിച്ചോ?
കൊച്ചി: കൊച്ചിയിൽ ഷാഫി നടത്തിയ ഹോട്ടലിലും അന്വേഷണ സംഘം പരിശോധന നടത്തി. വീട്ടിലെ പരിശോധനയ്ക്കു ശേഷമാണ് ഹോട്ടലിൽ എത്തിയത്. നരബലിക്കായി സ്ത്രീകളെ ഇലന്തൂരിലെത്തിച്ച വാഹനത്തിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്. ആറുമണിക്കൂറോളം ഷാഫിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തിയിരുന്നു.

പ്രതികളെ കോടതിയിലെത്തിച്ചപ്പോള്‍ | ഫോട്ടോ: ബി. മുരളീകൃഷ്ണന്‍

ഷാഫി ഉപയോഗിച്ച മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്. 'ശ്രീദേവി' എന്ന വ്യാജ ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കിയത് ഭാര്യയുടെ പേരിലുള്ള മൊബൈൽ ഫോണിലായിരുന്നു. ഈ ഫോൺ നശിപ്പിച്ചെന്ന നിലപാടിലാണ് ഷാഫി. അതേ ഉത്തരമാണ് ഷാഫിയുടെ ഭാര്യയും പറഞ്ഞത് - ഷാഫി വീട്ടിൽവെച്ച് വഴക്കുണ്ടാക്കിയെന്നും അതിനിടെ ഫോൺ നശിപ്പിച്ചുവെന്നും. ഇത് പോലീസ് വിശ്വസിച്ചിട്ടില്ല.

മറ്റാരുടെയെങ്കിലും സഹായം ലഭിച്ചോ?

കൊച്ചി: നരബലിക്കു മുമ്പുള്ള മാസങ്ങളിൽ കേരളമാകെ ഷാഫി സഞ്ചരിച്ചതായി കണ്ടെത്തൽ. സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിൽനിന്ന്‌ പലരെയും ഇലന്തൂരിലേക്ക് കൂട്ടിക്കൊണ്ടുവന്നിട്ടുണ്ട്. ഇയാളുടെ ഹോട്ടലിനു സമീപത്തുള്ളവരുമായി ഷാഫി നല്ല ചേർച്ചയിലല്ലായിരുന്നു. പലരെയും അസഭ്യം പറഞ്ഞതിന് കടവന്ത്ര പോലീസ് ഇയാളെ താക്കീത് ചെയ്തിരുന്നു.

ഷാഫിയുടെ ദുരൂഹ പ്രവർത്തനങ്ങൾക്കു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്നും പോലീസ് അന്വേഷിക്കുന്നുണ്ട്. ആറാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ഒരാളുടെ രീതിയിലല്ല ഷാഫി സമൂഹ മാധ്യമങ്ങളിലൂടെ ഇടപെട്ടിരുന്നതെന്നതാണ് സംശയം കൂട്ടുന്നത്. കേരളത്തിന്റെ പല ഭാഗങ്ങളിലും റിപ്പോർട്ട് ചെയ്തിട്ടുള്ള സ്ത്രീകളെ കാണാതായ കേസുകളുമായി നരബലി കേസിന് ബന്ധമുണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്.

നരബലിക്കായി രണ്ടുസ്ത്രീകളെ അരുംകൊലചെയ്ത കടകംപള്ളി വീട്.
മുറ്റത്തോടുചേര്‍ന്ന് അലക്കുകല്ലിനടുത്ത് റോസ്‌ലിന്റെ മൃതദേഹം മറവുചെയ്ത കുഴിയും കാണാം|ഫോട്ടോ: കെ.അബൂബക്കര്‍/ മാതൃഭൂമി

പത്മയുടെ സ്വർണം പണയം വെച്ചു
കൊച്ചി
: നരബലിക്കിരയായ തമിഴ്‌നാട് സ്വദേശി പത്മയുടെ സ്വർണം മുഖ്യ സൂത്രധാരൻ മുഹമ്മദ് ഷാഫി പണയം െവച്ചതായി കണ്ടെത്തി. തുകയുടെ ഒരു വിഹിതം ഭാര്യക്ക്‌ കൈമാറിയതായി ഷാഫി ചോദ്യം ചെയ്യലിൽസമ്മതിച്ചെന്ന് പോലീസ് വ്യക്തമാക്കി. ഷാഫിയുടെ ഗാന്ധിനഗറിലെ വാടകവീട്ടിൽ പരിശോധന നടത്തി. പണയം വെച്ചതിന്റെ രസീത് കണ്ടെടുത്തതായാണ് വിവരം. ഭാര്യ നഫീസയുടെയും മക്കളുടെയും മൊഴിയും എടുത്തു.

പത്മയുടെ കൈയിൽ ആറു പവനോളം ആഭരണങ്ങൾ ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ വെളിപ്പെടുത്തിയിരുന്നു. നാലര പവൻ സ്വർണം ചിറ്റൂർ റോഡിലെ ഒരു ധനകാര്യ സ്ഥാപനത്തിൽ ഷാഫി പണയം െവച്ചതിന്റെ രേഖകൾ കണ്ടെത്തി. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് കിട്ടിയത്.

ഷാഫി അടുത്തയിടെ 40,000 രൂപ തന്നെ ഏൽപ്പിച്ചിരുന്നതായി ഭാര്യ നഫീസ മൊഴി നൽകി. വണ്ടി വിറ്റു കിട്ടിയ പണമാണിതെന്നു പറഞ്ഞാണത്രെ നൽകിയത്. പത്മയെ നരബലിക്കിരയാക്കിയ ശേഷം സ്വർണാഭരണങ്ങൾ മൃതദേഹത്തിൽനിന്ന് ഊരിയെടുക്കുകയായിരുന്നുവെന്ന് പോലീസ് പറയുന്നു.

Content Highlights: Elanthoor human sacrifices - laila call to shafi while police questioning

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022

Most Commented