'ഉടന്‍ ആറന്മുളയിലെത്തണം', പോലീസിന്റെ വിളി; ഇതുവരെ 4100 ശവശരീരങ്ങള്‍, സോമന്റെ മനസ്സുമരവിച്ചത് ഇതാദ്യം


യു.പി. ഉല്ലാസ് കുമാര്‍

രഹസ്യസ്വഭാവമുള്ള എന്തോ ആണെന്ന് തിരിച്ചറിഞ്ഞ സോമന്‍ പത്തുമണിയോടെ ആറന്മുളയിലെത്തി. അവിടെനിന്ന് ഇലന്തൂരിലേക്ക്.

സോമൻ(ഇടത്ത്) ഇലന്തൂരിൽ നരബലി നടന്ന വീട്(വലത്ത്)

തിരുവല്ല: ചൊവ്വാഴ്ച രാവിലെ എടത്വ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് സോമന് പോലീസില്‍നിന്ന് ഫോണ്‍വിളിവരുന്നത്. 'ഉടന്‍ ആറന്മുള പോലീസ് സ്റ്റേഷനില്‍ എത്തണം. അത്യാവശ്യമാണ്.'

മധ്യതിരുവിതാംകൂറില്‍ സോമനെ അറിയാത്ത പോലീസും സോമനറിയാത്ത പോലീസ് സ്റ്റേഷനുമില്ല. എല്ലാവരും അറച്ചുനില്‍ക്കുമ്പോള്‍ ഒരുമടുപ്പുമില്ലാതെ ജീര്‍ണിച്ച മൃതദേഹങ്ങള്‍ സോമന്‍ വാരിയെടുക്കും. പോസ്റ്റുമോര്‍ട്ടം കഴിയുംവരെ പോലീസിന് കൈത്താങ്ങായി നില്‍ക്കും. സാധാരണ വിളിക്കുമ്പോള്‍ പോലീസുകാര്‍ സോമനോട് യഥാര്‍ഥകാര്യം പറയും. ചൊവ്വാഴ്ച അതുണ്ടായില്ല.



രഹസ്യസ്വഭാവമുള്ള എന്തോ ആണെന്ന് തിരിച്ചറിഞ്ഞ സോമന്‍ പത്തുമണിയോടെ ആറന്മുളയിലെത്തി. അവിടെനിന്ന് ഇലന്തൂരിലേക്ക്.

''ഇരട്ട നരബലി നടന്ന പറമ്പിലെത്തുമ്പോഴാണ് കാര്യങ്ങള്‍ അറിയുന്നത്. കുഴിതോണ്ടുമ്പോള്‍ വാര്‍ത്തകള്‍ കൂടുതലായി അറിഞ്ഞു. രണ്ട് സ്ത്രീകളെയാണ് കഷണങ്ങളാക്കി മറവുചെയ്തിരിക്കുന്നതെന്നറിഞ്ഞപ്പോള്‍ മനസ്സാദ്യമായി മരവിച്ചു''-സോമന്‍ പറഞ്ഞു.

34 വര്‍ഷമായി ജീര്‍ണിച്ച മൃതദേഹങ്ങള്‍ എടുക്കുന്നതിന് പോലീസിന് സഹായിയാണ് സോമന്‍. 4100-ഓളം ശവശരീരങ്ങള്‍ ഇതുവരെയെടുത്തു. കൊലപാതകം അടക്കമുള്ള സംഭവങ്ങള്‍ നിരവധി. അറപ്പോ മടുപ്പോ ഉണ്ടായിട്ടില്ല. ഇലന്തൂരില്‍ കുഴി തോണ്ടുംതോറും മനസ്സില്‍ മരവിപ്പ് കൂടുകയായിരുന്നെന്ന് സോമന്‍.

അതീവ ശ്രദ്ധയോടെ മണ്ണുനീക്കി ശരീരഭാഗങ്ങള്‍ പുറത്തെത്തിച്ചു. 10 മണിക്കൂറിലധികം ജോലികള്‍ നീണ്ടു. ഇതിനിടെ വെള്ളം മാത്രം ഭക്ഷണം. അന്‍പത്തിരണ്ടുകാരനായ സോമന്‍, തിരുവല്ല പാലിയേക്കര കാഞ്ഞിരമാലയില്‍ കുംടുംബാംഗമാണ്.


Content Highlights: elanthoor human sacrifice soman helps police to recover bodies


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented