ഷാഫി മോര്‍ച്ചറി സഹായിയായിരുന്നു, ഈ പരിചയം ശരീരം കീറിമുറിക്കാന്‍ ഉപയോഗിച്ചിരിക്കാം- പോലീസ്‌


ബിനിൽ/ മാതൃഭൂമി ന്യൂസ്

കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലെങ്കിലും കൊലപാതകം നടന്ന ശേഷം പോലീസ് നടത്തിയ പരിശോധനയിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പോലീസിന് മതിയായ വിധത്തിൽ ലഭിച്ചിട്ടുണ്ടെന്നാണ് സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കുന്നത്. 

നരബലിക്കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി | Photo: മാതൃഭൂമി

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതി മുഹമ്മദ് ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചിരുന്നുവെന്ന് സ്ഥിരീകരിച്ച് കൊച്ചി സിറ്റി പോലീസ് കമ്മിഷണർ. മോർച്ചറിയിലെ മുഹമ്മദ് ഷാഫിയുടെ അനുഭവപരിചയം നരബലിക്ക് ഉപയോഗിച്ചു. വർഷങ്ങൾ പഴക്കമുള്ള സംഭവത്തിൽ തെളിവുശേഖരണം നടക്കുന്നുവെന്ന് സിറ്റി പോലീസ് കമ്മിഷണർ സി.എച്ച് നാഗരാജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

ഷാഫി ഇരുപത് വർഷങ്ങൾക്ക് മുമ്പ് പെരുമ്പാവൂരിലെ ആശുപത്രിയിൽ മോർച്ചറി സഹായിയായി പ്രവർത്തിച്ചതായുള്ള വാർത്തകളുണ്ടായിരുന്നു. ഇക്കാര്യമാണ് ഇപ്പോൾ ഔദ്യോഗികമായി സിറ്റി പോലീസ് കമ്മിഷണർ സ്ഥിരീകരിച്ചിരിക്കുന്നത്. ഷാഫിയുമായി കളമശ്ശേരിയിലെ മെഡിക്കൽ കോളേജിലെ മോർച്ചറിയിലെത്തി തെളിവെടുപ്പ് നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പോലീസ് കമ്മിഷണർ ഇക്കാര്യം മാതൃഭൂമിന്യൂസിനോട് വ്യക്തമാക്കിയത്. ശാസ്ത്രീയമായ തെളിവുകളാണ് കേസിൽ നിർണ്ണായകമെന്നും അദ്ദേഹം പറഞ്ഞു.

"മോർച്ചറിയിൽ ഡോക്ടറുടെ സഹായിയായി പ്രവർത്തിച്ചിരുന്നപ്പോൾ കിട്ടിയ പരിചയമാണ് നരബലി സമയത്ത് മൃതദേഹങ്ങൾ വെട്ടിമുറിക്കാൻ ഷാഫി പ്രയോജനപ്പെടുത്തിയതെന്നാണ് കരുതുന്നത്. കൊലപാതകത്തിന് ദൃക്സാക്ഷികൾ ഇല്ലെങ്കിലും കൊലപാതകം നടന്നശേഷം പോലീസ് നടത്തിയ പരിശോധനയിലും സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും പോലീസിന് മതിയായ വിധത്തിൽ ലഭിച്ചിട്ടുണ്ട്", സിറ്റി പോലീസ് കമ്മിഷണർ വ്യക്തമാക്കി.

ഷാഫി മോർച്ചറി സഹായിയായി പ്രവർത്തിച്ചത് സംബന്ധിച്ച് തെളിവു ശേഖരിച്ചു വരികയാണ്. എന്നാൽ ഇതിന് രേഖകളൊന്നും ഇല്ല. പ്രതി അങ്ങനെ പറയുന്നുണ്ട്. മോർച്ചറി സഹായി ആയിരുന്നതിലുള്ള പരിചയവും നരബലിക്ക് വേണ്ടി ഇയാൾ ഉപയോഗിച്ചിട്ടുണ്ടാകാം. കൂടുതൽ വിവരങ്ങൾ കുറ്റപത്രം തയ്യാറാക്കിയ ശേഷം മാത്രമേ പറയാൻ സാധിക്കൂ. പ്രതിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളും പരിശോധിച്ചു വരികയാണെന്നും സി.എച്ച് നാഗരാജു പറഞ്ഞു.

ഫെയ്സ്ബുക്കാണ് ഈ കേസിൽ പ്രധാനപ്പെട്ട കാര്യം. ഇതുമായി ബന്ധപ്പെട്ട് ശാസ്ത്രീയ പരിശോധന നടത്തിവരികയാണ്. ഇലന്തൂരിൽ തെളിവെടുപ്പ് ആവശ്യമെങ്കിൽ ഒന്നുകൂടി പോകേണ്ടി വരും. ഷാഫി പറയുന്ന കാര്യങ്ങൾ ഒന്നും തന്നെ വിശ്വസനീയമല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Content Highlights: elanthoor human sacrifice - shafi worked as mortuary assistant -police

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Gujarat

1 min

ഏഴാം തവണയും ഗുജറാത്ത്‌ പിടിച്ച് ബിജെപി: 152 സീറ്റില്‍ വ്യക്തമായ ലീഡ്‌

Dec 8, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented