അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നു; ഒമ്പത് കേസുകളൊന്നും ഷാഫിയുടെ പേരിലില്ലെന്ന് ഭാര്യ


• റോസിലിനെ കുഴിച്ചിട്ടിടത്തു നിന്ന് ശരീരാവശിഷ്ടങ്ങൾ പോലീസ് ശേഖരിക്കുന്നു, 2020 ഓഗസ്റ്റിൽ കോലഞ്ചേരിയിൽ വയോധികയെ പീഡിപ്പിച്ച കേസിൽ പിടിയിലായ മുഹമ്മദ്‌ ഷാഫിയെ ബലപ്രയോഗത്തിലൂടെ പോലീസ്‌ കസ്റ്റഡിയിലെടുക്കുന്നു (ഫയൽ ചിത്രം)

കൊച്ചി: ഭർത്താവ് ക്രൂരനാണെന്ന് അറിഞ്ഞിരുന്നില്ലെന്ന് മുഹമ്മദ് ഷാഫിയുടെ ഭാര്യ. അദ്ദേഹത്തിന്റെ കൂടെ ജീവിക്കേണ്ടി വന്നുവെന്നും ഷാഫിയുടെ പേരിൽ ഒമ്പത് കേസുകളൊന്നും ഇല്ലെന്നും ഭാര്യ മാതൃഭൂമി ന്യൂസിനോട് പ്രതികരിച്ചു.

അതേസമയം, നരബലിക്കേസിലെ പ്രതി ഷാഫി മുമ്പും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായാണ് പോലീസ് നൽകുന്ന വിവരം. 2020-ൽ പുത്തൻകുരിശിൽ വയോധികയെ ബലാത്സംഗംചെയ്യാൻ ശ്രമിച്ചതിന് ഇയാൾ നാലുമാസം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്.



10 വർഷത്തിനിടെ ഒട്ടേറെ ക്രിമിനൽ കേസുകളിൽ ഇയാൾ പ്രതിയായിട്ടുണ്ട്. ഇരുപത്തിയഞ്ചാം വയസ്സിൽ പുത്തൻകുരിശിലെത്തിയ ഇയാളെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങളൊന്നും ലഭ്യമല്ല. ലഹരിക്കടത്ത് സംഘങ്ങളുമായും ബന്ധമുണ്ട്. കൊച്ചി ഗാന്ധിനഗറിലാണ് ഇപ്പോൾ വാടകയ്ക്ക് താമസിക്കുന്നത്. ഇയാൾക്ക് കാർ, ജീപ്പ്, വാൻ തുടങ്ങിയ വാഹനങ്ങളുള്ളതായാണ് വിവരം. നരബലി പുറംലോകമറിഞ്ഞ ചൊവ്വാഴ്ച രാവിലെവരെ ഷേണായീസ് റോഡിലെ ഇയാളുടെ ഭാര്യ നടത്തുന്ന ഹോട്ടൽ തുറന്നിരുന്നു. കൊലപാതകവാർത്ത പുറത്തുവന്നതോടെ ഇത് അടച്ചു.

Content Highlights: Elanthoor human sacrifice - mohammed shafi's wife comment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented