അയല്‍വീട്ടില്‍ CCTV, പദ്മയുടെ പടം കാണിച്ചപ്പോള്‍ അറിയില്ലെന്നു ഭഗവല്‍ സിങ്; പക്ഷേ, ലൈല ഞെട്ടി


ലൈല പരിഭ്രാന്തയായത് എസ്.ഐ. ശ്രദ്ധിച്ചു. സംശയം ഇരട്ടിച്ചു. രണ്ടുപേരുടെയും ഫോട്ടോകള്‍ എസ്‌.െഎ. മൊബൈലില്‍ പകര്‍ത്തി.തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നുപറഞ്ഞാണ് മടങ്ങിയത്.

റോസിലിനെ കുഴിച്ചിട്ടിടത്തുനിന്ന് ശരീരാവശിഷ്ടങ്ങൾ പോലീസ് ശേഖരിക്കുന്നു. ഇൻസെറ്റിൽ പ്രതികളായ ഷാഫി, ലൈല,ഭഗവൽസിങ് | ഫോട്ടോ: മാതൃഭൂമി

കൊച്ചി: പദ്മയെ കാണാനില്ലെന്ന പരാതിയുമായി സഹോദരി പളനിയമ്മ ഇക്കഴിഞ്ഞ 27-നായിരുന്നു കടവന്ത്ര പോലീസ് സ്റ്റേഷനിലെത്തിയത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലൂടെയാണ് കേരളത്തെ ഞെട്ടിച്ച രണ്ട് കൊലപാതകങ്ങള്‍ പുറംലോകമറിഞ്ഞത്.

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസ് ആദ്യം പരിശോധിച്ചത് പത്മയുടെ ഫോണിലേക്കുവന്ന കോളുകളെക്കുറിച്ചായിരുന്നു. ഇതില്‍നിന്നാണ് ഷാഫിയിലേക്ക് അന്വേഷണമെത്തുന്നത്. ഷാഫി ഇവരെ തുടരെ വിളിച്ചിരുന്നു. തുടര്‍ന്ന് ഷാഫിയെ കണ്ടെത്തി ചോദ്യംചെയ്തശേഷം വിട്ടയച്ചു. ഷാഫിക്ക് കേസുമായി ബന്ധമുണ്ടെന്ന് മനസ്സിലാക്കിയതോടെ അന്വേഷണം മറ്റുവഴികളിലേക്ക് തിരിഞ്ഞു. കൂടുതല്‍ തെളിവുശേഖരിക്കാനുള്ള നീക്കമായിരുന്നു പിന്നീട്.പദ്മ ലോട്ടറി വില്‍പ്പനയ്ക്കിറങ്ങുന്ന നഗരത്തിലെ വിവിധ സ്ഥലങ്ങളിലെ സി.സി.ടി.വി. കേന്ദ്രീകരിച്ചായി അടുത്ത അന്വേഷണം. ഇവിടെനിന്നാണ് ഷാഫിയുടെ വെള്ളനിറത്തിലുള്ള വാന്‍ പോലീസിന്റെ കണ്ണില്‍പ്പെടുന്നത്. ഈ വാനില്‍ ഷാഫിക്കൊപ്പം പദ്മ കയറുന്ന ദൃശ്യങ്ങള്‍ കിട്ടി. തുടര്‍ന്ന് ഷാഫിയുടെ ഫോണ്‍ നിരീക്ഷിച്ചപ്പോള്‍ പത്തനംതിട്ടയിലെ ഭഗവല്‍ സിങ്ങുമായി സംസാരിച്ചതിന്റെ വിവരവും കിട്ടി.

ഷാഫിയുടെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ തിരഞ്ഞുപോയ പോലീസ് തിരുവല്ലയിലെത്തി. ഷാഫിയെ വിശദമായി ചോദ്യംചെയ്തതോടെ കൊലപാതകവിവരം ഇയാള്‍ പോലീസിനോടുപറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ഭഗവല്‍സിങ്ങിനെയും ഭാര്യയെയും ചോദ്യംചെയ്തു. തുടര്‍ന്ന് മൂവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. ഇതില്‍നിന്നാണ് രണ്ട് കൊലപാതകങ്ങള്‍ നടത്തിയതായുള്ള കുറ്റസമ്മതമുണ്ടായത്.

ആദ്യകേസില്‍ അന്വേഷണം ഇഴഞ്ഞു

റോസ്‌ലിയെ കാണാതായിട്ടും കാര്യമായ അന്വേഷണം ഉണ്ടാകാതെ വന്നതോടെയാണ് മുഹമ്മദ് ഷാഫി അടുത്ത ഇരയെ തേടിയത്. സാന്പത്തിക നേട്ടമായിരുന്നു ഇയാളുടെ ലക്ഷ്യം. അതേസമയം വീട്ടില്‍ സമ്പത്തും ഐശ്വര്യവും ഉണ്ടാവുകയായിരുന്നു ഭഗവല്‍ സിങ്ങിന്റെ ഉദ്ദേശ്യം.

ഒരു പൂജകൂടി വേണ്ടി വരുമെന്നും ശാപത്തിന്റെ ശക്തി നിറഞ്ഞു നില്‍ക്കുകയാണെന്നും ഷാഫി പറഞ്ഞത് ഭഗവല്‍സിങ് വിശ്വസിച്ചു.

പ്രതി കൂടുതല്‍ കൊലപാതകങ്ങള്‍ ഇത്തരത്തില്‍ നടത്തിയിട്ടുണ്ടോ എന്നും പ്രതികളെ മറ്റാരെങ്കിലും സഹായിച്ചോയെന്നും പരിശോധിക്കുന്നുണ്ട്.

പദ്മയുടെ പടംകണ്ട് ലൈല ഞെട്ടി

ഇലന്തൂര്‍: കടവന്ത്ര പോലീസ് സ്റ്റേഷനില്‍നിന്ന് ആറന്മുള സ്റ്റേഷനിലേക്ക് ഞായറാഴ്ച ഒരു അടിയന്തരസന്ദേശമെത്തി. 'കടവന്ത്രയില്‍നിന്ന് കാണാതായ പദ്മയെന്ന സ്ത്രീയുടെ മൊബൈല്‍ ഫോണ്‍നമ്പര്‍ ഇലന്തൂര്‍ ടവര്‍ ലൊക്കേഷനിലാണുള്ളത്. അന്വേഷിച്ച് വിവരം തരണം.'

ആറന്മുള എസ്‌.െഎ. സന്തോഷ് കുമാറും ഡ്രൈവര്‍ ശ്രീരാഗും തിരക്കിയിറങ്ങി. ടവര്‍ ലൊക്കേഷന്‍ പിന്തുടര്‍ന്ന് ഇലന്തൂരിലെ ആഞ്ഞിലിക്കുന്നില്‍ വീട്ടിലെത്തി. ഒക്ടോബര്‍ ഒമ്പതിന് രാത്രി 10.30-നായിരുന്നു ഇത്. പദ്മ എന്ന സ്ത്രീയെ കാണാതായെന്നും ടവര്‍ ലൊക്കേഷന്‍ പരിശോധിച്ചപ്പോള്‍ അവസാനമായി ഇവിടെയാണ് കാണിച്ചതെന്നും ഭഗവല്‍സിങ്ങിനോടും ലൈലയോടും എസ്.ഐ. പറഞ്ഞു.

വാട്‌സാപ്പിലുള്ള പദ്മയുടെ ചിത്രം കാണിച്ചിട്ട് ഇവരെ അറിയാമോയെന്ന് ചോദിച്ചു. കണ്ടിട്ടില്ലെന്ന് ഭഗവല്‍സിങ് പറഞ്ഞൊഴിയുമ്പോള്‍ ഭാര്യ ലൈല പരിഭ്രാന്തയായത് എസ്.ഐ. ശ്രദ്ധിച്ചു. സംശയം ഇരട്ടിച്ചു. രണ്ടുപേരുടെയും ഫോട്ടോകള്‍ എസ്‌.െഎ. മൊബൈലില്‍ പകര്‍ത്തി.തിരുമ്മുചികിത്സയുമായി ബന്ധപ്പെട്ട രേഖകളുമായി അടുത്തദിവസം ആറന്മുള സ്റ്റേഷനിലെത്തണമെന്നുപറഞ്ഞാണ് മടങ്ങിയത്. പിന്നീട് ഷാഫിയെ കൊച്ചിയില്‍നിന്ന് പിടികൂടിയപ്പോഴാണ് നരബലിയുടെ വിശദവിവരങ്ങളറിയുന്നത്.

സി.സി.ടി.വി. ദൃശ്യത്തിനായി അയല്‍വീട് പറഞ്ഞുകൊടുത്തത് ഭഗവല്‍ സിങ്

ഇലന്തൂര്‍: വീട്ടിലെ സി.സി.ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി നെടുംകല്ലേല്‍ ജോസിന്റെ മൊബൈലിലേക്ക് പോലീസ് വിളിച്ചുചോദിച്ചത്. ഞായറാഴ്ചയായിരുന്നു കൊച്ചി പോലീസിന്റെ ഈ വിളിയെത്തിയത്. ഒരു കേസ് അന്വേഷണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞായിരുന്നു വിളി. അടുത്തവീട്ടിലെ ഭഗവല്‍ സിങ് എന്ന ബാബുവാണ് നമ്പര്‍ തന്നതെന്ന് പോലീസും അറിയിച്ചു. അന്ന് ഉച്ചയ്ക്ക് ജോസ്, ബാബുവിനോട് പോലീസ് വിളിച്ചകാര്യം ചോദിക്കുകയും എന്തിനാണ് പോലീസിന് നമ്പര്‍ കൊടുത്തതെന്നും ചോദിച്ചു.

കൊച്ചിയില്‍ അറസ്റ്റിലായ ഒരു പ്രതി ഇവിടെ തിരുമ്മുചികിത്സയ്ക്ക് മുമ്പ് വന്നിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനാണ് സി.സി.ടി.വി. ഉള്ള വീട് അടുത്തുണ്ടോ എന്ന് ചോദിച്ചതെന്നും ഭഗവല്‍ സിങ് പറഞ്ഞു. കേസിന്റെ ചുരുള്‍ ഓരോന്നായി അഴിച്ചുകൊണ്ടുവരുന്ന ഘട്ടത്തിലായിരുന്നു അപ്പോള്‍ പോലീസ്.

ജോസിന്റെ ചോദ്യത്തിന് പരിഭ്രമമില്ലാതെ മറുപടിപറഞ്ഞ പ്രതിയെത്തേടി അന്ന് വൈകുന്നേരംതന്നെ ആറന്മുള എസ്.ഐ. എത്തി. ജോസിന്റെ വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ ഈ മാസം ഒന്നുമുതലുള്ള ദൃശ്യങ്ങള്‍ മാത്രമേ എടുക്കാനാവുമായിരുന്നുള്ളൂ. തുടര്‍ന്ന് ക്യാമറ ഘടിപ്പിച്ച സ്ഥാപനത്തിന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് എടുത്തു. ഷാഫി കാറില്‍വരുന്ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നു.


Content Highlights: elanthoor human sacrifice how police crack the case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented