ഇലന്തൂരില്‍ ഡമ്മി പരീക്ഷണം, ഡോക്ടര്‍മാരും എത്തി; റോസ്‌ലിനെ കെട്ടിയിട്ട കയറിന്റെ അവശിഷ്ടം കണ്ടെത്തി


ഇലന്തൂരിലെ വീട്ടിലെത്തിച്ച ഡമ്മി, കേസിലെ പ്രതികൾ

പത്തനംതിട്ട: ഇലന്തൂര്‍ ഇരട്ട നരബലിക്കേസില്‍ ഫോറന്‍സിക് സര്‍ജന്‍മാരുടെ സാന്നിധ്യത്തില്‍ കൊലപാതകം നടന്ന വീട്ടിലെത്തിച്ച് വീണ്ടും പ്രതികളുടെ തെളിവെടുപ്പ് നടത്തി. ഒന്നാം പ്രതിയായ മുഹമ്മദ് ഷാഫിയേും ഭഗവല്‍ സിങ്ങിനേയും വീട്ടിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെ വീട്ടിലെത്തിയ സംഘം വൈകീട്ട് നാല് മണിയോടെയാണ് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി മടങ്ങിയത്.

രണ്ടു സ്ത്രീകളെയും എങ്ങനെ കൊലപ്പെടുത്തിയതെന്നത് സംബന്ധിച്ച പ്രതികളുടെ വിശദമായ മൊഴി നേരത്തെ പോലീസ് രേഖപ്പെടുത്തിയിരുന്നു. ഈ മൊഴിയും മൃതശരീരങ്ങളുടെ അവസ്ഥയും തമ്മില്‍ യോജിക്കുന്നുണ്ടെയെന്നാണ് പ്രധാനമായും പരിശോധിച്ചത്. ഫോറന്‍സിക് സയന്‍സ് സംഘത്തിനൊപ്പം മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സയന്‍സ് വകുപ്പിലെ ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലായിരുന്നു തെളിവെടുപ്പ്.

റോസ്‌ലിന്റെ കൈകാലുകള്‍ കെട്ടിയിടാന്‍ ഉപയോഗിച്ച കയറിന്റെ അവിഷ്ടങ്ങള്‍ വീടിന് സമീപത്തുനിന്ന് അന്വേഷണ സംഘം കണ്ടെത്തി. കയര്‍ കത്തിച്ചുവെന്ന് പ്രതികള്‍ മൊഴി നല്‍കിയിരുന്നു. വീട്ടില്‍ ഡമ്മി പരീക്ഷണവും നടത്തി. പത്മയുടെ ശരീര അവശിഷ്ടങ്ങളില്‍ നട്ടെല്ലിന്റെ ചില ഭാഗങ്ങള്‍ ഇല്ലെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ വീട്ടിലെ സെപ്റ്റിക് ടാങ്കിന്റെ മൂടി ഇളക്കിയും റോസ്ലിന്റെ മൃതദേഹം അടക്കം ചെയ്തിരുന്ന സ്ഥലത്തിന് സമീപം പുതുമണ്ണ് ഇളകി കിടന്ന സ്ഥലത്തും പരിശോധന നടത്തി.

പോലീസ് കസ്റ്റഡിയിലുള്ള പ്രതികളെ ഇത് നാലാം തവണയാണ് കൃത്യം നടന്ന ഇലന്തൂരിലെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നത്.

Content Highlights: elanthoor human sacrifice, evidence enquiry


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented