ഷാഫിക്ക് പുറമേ മറ്റ് പ്രതികളുണ്ടോ?; 'ശ്രീദേവി'യുടെ ചാറ്റ് ഹിസ്റ്ററി 'കുഴിച്ചെടുക്കാന്‍' പോലീസ്


പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു/ മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിൽ കയറ്റിയപ്പോൾ ( ഫയൽ ചിത്രം)

കൊച്ചി: ഇലന്തൂര്‍ നരബലിയിലേക്ക് വഴിതുറന്ന 'ശ്രീദേവി' എന്ന ഫെയ്സ്ബുക്ക് അക്കൗണ്ടിന്റെ ചാറ്റ് ഹിസ്റ്ററി 'കുഴിച്ചെടുക്കാന്‍' പോലീസ്. ഇതിനായി ഫെയ്സ്ബുക്കിന് കേരള പോലീസ് ഔദ്യോഗികമായി കത്ത് നല്‍കും. സൈബര്‍ സെല്ലിന്റെ സഹായത്തോടെ 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ടിലൂടെ പ്രതി മുഹമ്മദ് ഷാഫിയുടെ നിഗൂഢ ഇടപാടുകള്‍ പുറത്തുകൊണ്ടുവരാനും ശ്രമിക്കും. നരബലിയില്‍ ഷാഫിക്ക് പുറമേ അദൃശ്യരായ പ്രതികളുണ്ടോയെന്ന സംശയത്തിനുള്ള ഉത്തരമാകും സൈബര്‍ സംഘത്തിന്റെ തെളിവെടുപ്പ്.

നരബലിയുള്‍പ്പടെയുള്ള കുറ്റകൃത്യങ്ങളുടെ വിവരങ്ങളിലേക്ക് പോലീസിനെത്താന്‍ സഹായിക്കുന്ന വലിയ തെളിവാണ് മുഹമ്മദ് ഷാഫിയുടെ ഫോണ്‍. ഇത് നശിപ്പിച്ചെന്നാണ് മൊഴി. പക്ഷേ, പോലീസ് വിശ്വസിച്ചിട്ടില്ല. ഇനി നശിപ്പിച്ചാലും ചാറ്റ് വിവരങ്ങള്‍ കണ്ടെത്തിയാല്‍ അത് ശക്തമായ തെളിവാകും. ഫെയ്സ്ബുക്ക്, ജി മെയില്‍ അക്കൗണ്ടുകളുടെ പാസ്‌വേഡ്, വാട്സാപ്പ് ഉപയോഗിച്ചിരുന്നെങ്കില്‍ അതിലെ ചാറ്റ് വിവരങ്ങള്‍ തുടങ്ങിയവയാകും സൈബര്‍സെല്‍ ശേഖരിക്കാന്‍ ശ്രമിക്കുക.നരബലിയുടെ ദൃശ്യങ്ങളോ ചിത്രങ്ങളോ ഷാഫിയുടെ ഫോണില്‍ ഇല്ലെന്നാണ് നിഗമനമെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. ഫോട്ടോ, വീഡിയോ എന്നിവ ഗൂഗിള്‍ ഡ്രൈവ് അടക്കമുള്ള സ്റ്റോറേജ് സംവിധാനങ്ങളില്‍ സൂക്ഷിച്ചിട്ടുണ്ടെങ്കില്‍ അത് കണ്ടെത്താനായേക്കും. താനും ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് മുഹമ്മദ് ഷാഫിയുടെ ഭാര്യ നഫീസ നല്‍കിയ മൊഴി. ഷാഫിയും ഇതേമൊഴി ആവര്‍ത്തിക്കുകയായിരുന്നു. രണ്ട് മൊഴികളും പോലീസ് വിശ്വസിച്ചിട്ടില്ല.

ചോദ്യം ചെയ്യല്‍ 20 മണിക്കൂര്‍, പിന്നെ തെളിവെടുപ്പ്

നരബലിക്കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ രണ്ടുദിവസത്തിനിടെ പോലീസ് ചോദ്യം ചെയ്തത് 20 മണിക്കൂര്‍. മുഖ്യപ്രതിയായ ഷാഫി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. ലൈലയേയും ഭഗവല്‍ സിങ്ങിനെയും ചോദ്യം ചെയ്തതില്‍നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്നാണ് കൊച്ചി സിറ്റി ഡോഗ് സ്‌ക്വാഡ് അടക്കം ഇലന്തൂരിലേക്ക് പോലീസ് സംഘം പുറപ്പെട്ടത്.

ബെല്‍ജിയം മെലനോയിസ് ഇനത്തിലുള്ള നായ്ക്കള്‍ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക പരിശീലനം ലഭിച്ചവരാണ്. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുപോകുന്നതിന്റെ മുന്നോടിയായി ശനിയാഴ്ച രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ അന്വേഷകസംഘം പോലീസ് ക്ലബ്ബില്‍ യോഗം ചേര്‍ന്നിരുന്നു.

Content Highlights: Elanthoor human sacrifice: Chat history of the Facebook account will be checked


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented