'മമ്മിയെ അവസാനം കണ്ടത് ജനുവരിയില്‍, കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്'; നെഞ്ചുലഞ്ഞ് റോസ്ലിന്റെ മകള്‍


മമ്മിക്ക് ഒരു വിദ്യാഭ്യാസവുമില്ല. സാമ്പത്തികലാഭം എന്നൊക്കെ പറഞ്ഞാല്‍ മമ്മിക്ക് അത് മനസിലാക്കാന്‍ പോലും കഴിയുമെന്ന് കരുതുന്നില്ല. വീട് മാറിയാലും എന്ത് ചെയ്താലും മമ്മി എന്നെ വിളിച്ച് അറിയിക്കുന്നതാണ്.

കൊല്ലപ്പെട്ട റോസ്ലിൻ, മകൾ മഞ്ജു | Screengrab: Mathrubhumi News

കൊച്ചി: പത്തനംതിട്ടയില്‍ നരബലിയ്ക്കിരയായ റോസ്ലിന്‍ അവസാനമായി ഫോണില്‍ വിളിച്ചത് ജൂണ്‍ ആറാം തീയതിയാണെന്ന് മകള്‍ മഞ്ജു. ആറുവര്‍ഷമായി റോസ്ലിന്‍ സജീഷ് എന്നയാള്‍ക്കൊപ്പമാണ് താമസമെന്നും ജൂലായ് 29-ന് ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണ് ബന്ധുവീടുകളില്‍ അന്വേഷണം നടത്തിയശേഷം പോലീസില്‍ പരാതി നല്‍കിയതെന്നും മഞ്ജു മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

'ജനുവരിയില്‍ ഞാന്‍ മമ്മിയെ നാട്ടില്‍വന്ന് കണ്ടിരുന്നു. അവസാനം മമ്മി വിളിച്ചത് ജൂണ്‍ ആറാം തീയതിയാണ്. മമ്മി ആലുവയിലെ ആയുര്‍വേദ സ്ഥാപനത്തില്‍ വില്പനക്കാരിയായി ജോലിചെയ്യുന്നുവെന്നാണ് ഞങ്ങള്‍ക്കറിയുന്ന വിവരം. ലോട്ടറി കച്ചവടം നടത്തിയിരുന്നതൊന്നും ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. കഴിഞ്ഞ ആറുവര്‍ഷമായി സജീഷ് എന്നയാള്‍ക്കൊപ്പമായിരുന്നു മമ്മിയുടെ താമസം'- മഞ്ജു പറഞ്ഞു.



ജൂലായ് 29-ാം തീയതി അമ്മയെ ഫോണില്‍വിളിച്ചിട്ട് കിട്ടാതായതോടെയാണ് ആദ്യം അന്വേഷണം ആരംഭിച്ചതെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം. സജീഷിനെ വിളിച്ചപ്പോള്‍ ചങ്ങനാശ്ശേരിയിലെ ബന്ധുവീട്ടില്‍ പോയെന്നായിരുന്നു മറുപടി. ആലപ്പുഴ കൈനടിയാണ് അമ്മയുടെ സ്വദേശം. ആ ഭാഗങ്ങളിലൊക്കെ ബന്ധുക്കളും ഉണ്ട്. അവിടെയെല്ലാം അമ്മ ഇടയ്ക്ക് പോകാറുമുണ്ട്. എന്നാല്‍ ബന്ധുവീടുകളിലെല്ലാം വിളിച്ച് അന്വേഷിച്ചപ്പോഴും അമ്മ അവിടെ എത്തിയിട്ടില്ലെന്ന വിവരമാണ് ലഭിച്ചത്. ഇതോടെയാണ് ഓഗസ്റ്റ് 17-ാം തീയതി പോലീസില്‍ പരാതി നല്‍കിയതെന്നും മഞ്ജു പറഞ്ഞു.

'മമ്മി ഒരു ചെറിയ ഫോണാണ് ഉപയോഗിച്ചിരുന്നത്. പരാതി നല്‍കിയതിന് ശേഷം അന്വേഷണം നടക്കുന്നുണ്ടെന്നും ഫോണിന്റെ ഐഎംഇ നമ്പറൊന്നും കണ്ടുപിടിക്കാനായില്ലെന്നായിരുന്നു പോലീസിന്റെ പ്രതികരണം. വീട്ടുജോലിക്കെല്ലാം പോയി വളരെ കഷ്ടപ്പെട്ടാണ് മമ്മി ഞങ്ങളെ വളര്‍ത്തിയത്. ഞങ്ങളെ സഹായിക്കാന്‍ ആരുമില്ലായിരുന്നു. മമ്മിക്ക് ഒരു വിദ്യാഭ്യാസവുമില്ല. സാമ്പത്തികലാഭം എന്നൊക്കെ പറഞ്ഞാല്‍ മമ്മിക്ക് അത് മനസിലാക്കാന്‍ പോലും കഴിയുമെന്ന് കരുതുന്നില്ല. വീട് മാറിയാലും എന്ത് ചെയ്താലും മമ്മി എന്നെ വിളിച്ച് അറിയിക്കുന്നതാണ്. ഇപ്പോള്‍ വാര്‍ത്തകള്‍ പുറത്തുവന്നതോടെയാണ് സംഭവം അറിയുന്നത്. പോലീസിനെ വിളിച്ചപ്പോള്‍ ഒന്നും സ്ഥിരീകരിച്ചിട്ടില്ലെന്നായിരുന്നു മറുപടി' മഞ്ജു കൂട്ടിച്ചേര്‍ത്തു.

കാലടിയില്‍ താമസംതുടങ്ങി ഒന്നരമാസത്തിന് ശേഷമാണ് റോസ്ലിനെ കാണാതായതെന്ന് വാടക വീടിന്റെ ഉടമയായ സ്ത്രീയും പ്രതികരിച്ചു. സജീഷിനൊപ്പമാണ് റോസ്ലിന്‍ വാടകവീട്ടില്‍ താമസിച്ചിരുന്നത്. അവരെ കാണാതായതോടെ സജീഷിനോട് കാര്യം തിരക്കിയിരുന്നു. അമ്മ വീട്ടില്‍ പോയെന്നായിരുന്നു അയാളുടെ മറുപടിയെന്നും വീട്ടുടമയായ സ്ത്രീ പറഞ്ഞു.

Content Highlights: elanthoor human sacrifice case victim roslin's daughter response


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022

Most Commented