'ഇവിടെ വന്നതോടെ ജോലി പോയി'; നരബലിയുടെ ഞെട്ടല്‍, ഇപ്പോള്‍ മൃതദേഹവും കാത്ത് പത്മയുടെ ബന്ധുക്കള്‍


അമൃത എ.യു.

കത്രിക്കടവിലെ ഉദയ നഗറിലെ വാടക വീട്ടില്‍ പത്മത്തിന്റെ മൃതദേഹവും കാത്ത് ഇപ്പോള്‍ ബാക്കിയുള്ളത് പത്മത്തിന്റെ ഇളയ മകനും സഹോദരിയും മാത്രമാണ്.

പത്മത്തിന്റെ മകനും സഹോദരിയും

കൊച്ചി: കേരളത്തെ ഞെട്ടിച്ച നരബലിയില്‍ കടവന്ത്രയിലെ ലോട്ടറി വില്‍പ്പനക്കാരി പത്മത്തെ കാണാതായത് ഇന്നേക്ക് കൃത്യം ഒരു മാസം മുമ്പാണ്. അതായത് ഇക്കഴിഞ്ഞ സെപ്റ്റംബര്‍ 26-ന്. ദിവസങ്ങള്‍ക്ക് ശേഷം പത്മം നരബലിക്ക് ഇരയായെന്നും ക്രൂരമായി കൊലപ്പെടുത്തിയതായും ബന്ധുക്കള്‍ അറിയുന്നു. ഇന്നും പത്മത്തിന്റെ മൃതദേഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് മക്കളും സഹോദരിയുമടങ്ങുന്ന കുടുംബം. എത്രയും വേഗത്തില്‍ ഡി.എന്‍.എ പരിശോധന പൂര്‍ത്തിയാക്കി മൃതദേഹം വിട്ടുകിട്ടണമെന്നതാണ് കുടുംബത്തിന്റെ ആവശ്യം.

'ഒരു മാസമായി അമ്മയ്ക്കായുള്ള കാത്തിരിപ്പിലാണ്. കഴിഞ്ഞ മാസം അമ്മയെ കാണാനില്ലെന്ന വിവരം വിളിച്ചു പറയുമ്പോളും എറണാകുളം വിട്ട് പോയിട്ടുണ്ടാകുമെന്ന് വിചാരിച്ചില്ല. ദൂരത്തേക്കൊന്നും പോകാറില്ല. ഇവിടെ അടുത്തെങ്ങാനും ജോലി എന്തെങ്കിലും നോക്കി പോയിക്കാണും എന്നാണ് കരുതിയത്. അമ്മ തനിച്ച് താമസിക്കാന്‍ തുടങ്ങിയിട്ട് ഒരു മാസമേ ആയിട്ടുള്ളൂ. കടവന്ത്ര വിട്ട് അമ്മ എവിടേക്കും പോകുമെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. ലീവ് എടുത്ത് ഇവിടേക്ക് വന്നതോടെ ജോലിയൊക്കെ പോയി. അമ്മയുടെ ഡി.എന്‍.എ പരിശോധന എത്രയും വേഗത്തില്‍ നടത്തി മൃതദേഹം വിട്ടുകിട്ടണം'- പത്മത്തിന്റെ മകന്‍ സെല്‍വരാജ് പറയുന്നു.കത്രിക്കടവിലെ ഉദയ നഗറിലെ വാടക വീട്ടില്‍ പത്മത്തിന്റെ മൃതദേഹവും കാത്ത് ഇപ്പോള്‍ ബാക്കിയുള്ളത് പത്മത്തിന്റെ ഇളയ മകനും സഹോദരിയും മാത്രമാണ്. വീട്ടുജോലി ചെയ്തും ദിവസക്കൂലിക്ക് പണിയെടുത്തും കഴിയുന്നവരാണ് ബന്ധുക്കളെല്ലാം. തമിഴ്‌നാട്ടില്‍ നിന്നും മരണവാര്‍ത്ത അറിഞ്ഞ് കൊച്ചിയിലെത്തിയവര്‍ ദിവസങ്ങളോളം കാത്തിരുന്നതിന് ശേഷം നാട്ടിലേക്ക് മടങ്ങി. ഭക്ഷണത്തിനും മറ്റ് ചെലവുകള്‍ക്കുമുള്ള പണം ഇല്ലാതായതോടെയാണ് അവരെല്ലാം തിരികെ നാട്ടിലേക്ക് മടങ്ങിയത്. തിരികെ നാട്ടിലെത്തി അവരെല്ലാം ജോലിക്കൊന്നും പോകാതെ വീടുകളില്‍ തന്നെ കഴിയുകയാണ്. മരണാനന്തര ക്രിയകള്‍ ചെയ്യണം, അതിന് ശേഷം എല്ലാം പഴയതുപോലെയാകണം- പത്മത്തിന്റെ സഹോദരി പറയുന്നു.

'പത്മത്തെ കാണാതായതിന് തൊട്ടുപിന്നാലെ സെപ്റ്റംബര്‍ 27-ന് കടവന്ത്ര പോലീസില്‍ പരാതി നല്‍കുകയായിരുന്നു. അന്ന് മുതല്‍ ദിവസവും എല്ലാ ദിവസും ഞങ്ങള്‍ അഞ്ചോ ആറോ പേര്‍ സ്റ്റേഷന് മുന്നില്‍ ഉണ്ടാകുമായിരുന്നു. പത്മത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിച്ചോ എന്ന് അറിയാന്‍. ആരെങ്കിലും തട്ടിക്കൊണ്ട് പോയതാകാമെന്നൊക്കെയാണ് ആദ്യം കരുതിയത്. കൊന്ന് എവിടെയെങ്കിലും കളഞ്ഞിരുന്നതാണെങ്കിലും കുഴപ്പമില്ലായിരുന്നു, ഞങ്ങള്‍ക്ക് അവസാനമായി ഒരു കണ്ണ് കാണാനെങ്കിലും പറ്റുമായിരുന്നു, ഇതിപ്പോള്‍ കാണാന്‍ കൂടി കഴിയാതെ...'- പത്മത്തിന്റെ സഹോദരി പറഞ്ഞു നിര്‍ത്തി.


Content Highlights: elanthoor human sacrifice case victim pathamam's relatives waiting for body parts


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


crime

1 min

കൊച്ചിയില്‍ വെട്ടേറ്റ് യുവതിയുടെ കൈ അറ്റു; പരിക്കേറ്റത് കഴുത്തിന് വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോള്‍

Dec 3, 2022


Nasar Faizy

2 min

തുല്യ സ്വത്തവകാശത്തിന് പ്രതിജ്ഞ; കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

Dec 3, 2022

Most Commented