മനുഷ്യമാംസം വില്‍ക്കാം, 20 ലക്ഷം വരെ കിട്ടും; ഷാഫി കൂട്ടുപ്രതികളെ വിശ്വസിപ്പിച്ചു


മുഹമ്മദ് ഷാഫി/ നരബലിക്കേസിലെ കൊലചെയ്യപ്പെട്ടവരുടെ സ്വർണം പണയംവെച്ച കൊച്ചി ഗാന്ധിനഗറിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ തെളിവെടുപ്പിനു ശേഷം മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ പോലീസ് കൊണ്ടുപോകുമ്പോൾ മൊബൈലിൽ പകർത്താനുള്ള നാട്ടുകാരുടെ തിരക്ക് | ചിത്രം: വി.കെ. അജി

കൊച്ചി: മനുഷ്യമാംസം വില്‍ക്കാമെന്ന് കൂട്ടുപ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഇലന്തൂര്‍ ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി വിശ്വസിപ്പിച്ചിരുന്നതായി അന്വേഷണ സംഘത്തിന്റെ സ്ഥിരീകരണം. മനുഷ്യമാംസം വിറ്റാല്‍ ഇരുപത് ലക്ഷം രൂപ വരെ കിട്ടുമെന്നായിരുന്നു ഷാഫിയുടെ വാഗ്ദാനം. ഇതിനായാണ് മൃതദേഹം പല കഷ്ണങ്ങളാക്കി ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. കരളിനും ഹൃദയത്തിനും മാറിടത്തിനും പ്രത്യേകം വില കിട്ടുമെന്ന് ഷാഫി ഇരുവരെയും വിശ്വസിപ്പിച്ചു.

കൊലപാതകം നടത്തി തൊട്ടടുത്ത ദിവസം മനുഷ്യമാംസം വാങ്ങാന്‍ ബെംഗളൂരുവില്‍നിന്ന് ആളുവരുമെന്നായിരുന്നു ഷാഫി ഇരുവരോടും പറഞ്ഞത്. ഇതിനായി പത്ത് കിലോഗ്രാം മനുഷ്യമാംസം പ്രതികള്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചു. രണ്ട് സ്ത്രീകളുടെയും ആന്തരികാവയവങ്ങളും മറ്റു ചില ശരീര ഭാഗങ്ങളുമാണ് ഫ്രിഡ്ജില്‍ സൂക്ഷിച്ചത്. എന്നാല്‍ മാംസം വാങ്ങാന്‍ ആളുവരില്ലെന്നു പറഞ്ഞ് പിന്നീടത് കുഴിച്ചിട്ടു. കൊലപാതകത്തിന്റെ പേരില്‍ ഭഗവല്‍ സിങ്ങിനെ ബ്ലാക്മെയില്‍ ചെയ്യാനും ഷാഫി പദ്ധതിയിട്ടിരുന്നതായി പോലീസിന് വിവരം ലഭിച്ചു. ഇവരില്‍നിന്ന് പലപ്പോഴായി ആറ് ലക്ഷം രൂപ ഷാഫി വാങ്ങിയെടുത്തു. ഈ പണം ഇവര്‍ തിരിച്ചു ചോദിച്ചതോടെയാണ് നരബലിക്ക് പദ്ധതിയിട്ടത്. അതില്‍ ഇരുവരെയും പങ്കാളിയാക്കിയാല്‍ കൂടുതല്‍ പണം വാങ്ങിയെടുക്കാമെന്നും കരുതി.റോസ്ലിനെ കൊന്നത് അതിനിഷ്ഠുരമായി

മുഹമ്മദ് ഷാഫിയുടെ നേതൃത്വത്തില്‍ കാലടി സ്വദേശിനി റോസ്ലിനെ കൊലപ്പെടുത്തിയത് അതി നിഷ്ഠുരമായിട്ടെന്ന് പോലീസ് കണ്ടെത്തല്‍. ഇവരുടെ കൈകാലുകള്‍ ബന്ധിച്ച ശേഷം രഹസ്യഭാഗത്ത് കത്തി കുത്തിയിറക്കി. ദേഹമാസകലം കത്തിക്ക് വരയുകയും മുറിവുകളില്‍ മസാല തേയ്ക്കുകയും ചെയ്തു. മാറിടങ്ങള്‍ മുറിച്ചെടുത്ത ശേഷമാണ് കഴുത്തറുത്ത് കൊലപ്പെടുത്തിയത്. ഇരയെ എത്രമാത്രം വേദനിപ്പിക്കുന്നുവോ നരബലിക്ക് അത്രയും ഫലം കൂടുമെന്നായിരുന്നു ഷാഫി മറ്റ് രണ്ട് പ്രതികളെയും വിശ്വസിപ്പിച്ചത്.

പത്മയുടെ പണയംവെച്ച സ്വര്‍ണം കണ്ടെടുത്തു

നരബലിക്കേസില്‍ മുഖ്യ പ്രതി മുഹമ്മദ് ഷാഫിയെ കൊച്ചിയില്‍ വിവിധയിടങ്ങളിലെത്തിച്ച് പോലീസ് തെളിവെടുത്തു. നരബലിക്ക് ഇരയാക്കിയ പത്മയുടെ സ്വര്‍ണം പണയം വെച്ച കൊച്ചിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ഷാഫിയുമായി തെളിവെടുപ്പ് നടത്തി. പത്മയുടെ മൃതദേഹത്തില്‍ നിന്ന് ഊരിയെടുത്ത 39 ഗ്രാം സ്വര്‍ണാഭരണങ്ങളാണ് ഷാഫി ചിറ്റൂര്‍ റോഡിലെ സ്ഥാപനത്തില്‍ പണയംവെച്ചത്. ഒരു ലക്ഷത്തി പതിനായിരം രൂപയാണ് ഷാഫി വാങ്ങിയത്. തിങ്കളാഴ്ച വൈകീട്ടോടെയാണ് ഷാഫിയെ ധനകാര്യ സ്ഥാപനത്തിലെത്തിച്ചത്. വന്‍ സുരക്ഷാ സന്നാഹത്തോടെയാണ് പോലീസ് ഇയാളെ ഇവിടെ എത്തിച്ചത്. ഷാഫിയെ കാണാന്‍ വന്‍ ജനക്കൂട്ടം കാത്തുനിന്നിരുന്നു. സ്വര്‍ണം പണയം വെച്ച രസീത് ഷാഫിയുടെ വീട്ടില്‍നിന്നു പോലീസ് കണ്ടെടുത്തിരുന്നു.

പണയം വെച്ച തുകയില്‍നിന്ന് ഭാര്യ നഫീസയ്ക്ക് നാല്പതിനായിരം രൂപ നല്‍കിയതായി ഷാഫി ചോദ്യം ചെയ്യലിനിടെ സമ്മതിച്ചിരുന്നു. വണ്ടി വിറ്റു കിട്ടിയ പണമാണെന്നാണ് ഷാഫി, നഫീസയോട് പറഞ്ഞത്. പത്മയ്ക്ക് ആറുപവനോളം സ്വര്‍ണം ഉണ്ടായിരുന്നതായി സഹോദരി പഴനിയമ്മ പറഞ്ഞിരുന്നു. ബാക്കി സ്വര്‍ണം ഷാഫി എവിടെയെങ്കിലും ഒളിപ്പിച്ചിട്ടുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്.

മുഹമ്മദ് ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ ഉച്ചയോടെ എറണാകുളം ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ച് ഡി.എന്‍.എ. പരിശോധനയ്ക്കായി രക്തസാമ്പിള്‍ ശേഖരിച്ചു. ആശുപത്രിയിലെ ഫൊറന്‍സിക് വിദഗ്ധരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്വേഷക സംഘം പ്രതികളുടെ രക്തസാമ്പിളുകള്‍ എടുത്തത്. മോര്‍ച്ചറിയിലെത്തിച്ച് ഷാഫിയില്‍നിന്ന് വിവരങ്ങള്‍ തേടി. നേരത്തേ പെരുമ്പാവൂരിലെ സര്‍ക്കാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ ഷാഫി സഹായിയായി ജോലി ചെയ്തിരുന്നു. അവിടെ നിന്നു കിട്ടിയ പരിചയം ഇയാള്‍ മൃതദേഹങ്ങള്‍ മുറിക്കാന്‍ ഉപയോഗിച്ചതായി പോലീസ് പറഞ്ഞു. ഇക്കാര്യത്തില്‍ വ്യക്തത വരുത്തുന്നതിനും എങ്ങനെയാണ് കൃത്യം നിര്‍വഹിച്ചതെന്ന് അറിയുന്നതിനുമാണ് ഷാഫിയെ മെഡിക്കല്‍ കോളേജിലെത്തിച്ചത്. ഇയാള്‍ മുമ്പ് ഇറച്ചിവെട്ട് ജോലിയും ചെയ്തതായി പോലീസിന് വ്യക്തമായി. അജ്ഞാത മൃതദേഹം മറവുചെയ്യാന്‍ ഒരു കാലത്ത് ആലുവയിലുണ്ടായിരുന്നതായും വിവരം കിട്ടിയിട്ടുണ്ട്.

റോസ്ലിന്റെ സ്വര്‍ണം പണയം വെച്ചത് ഭഗവല്‍സിങ് ?

കാലടി സ്വദേശിനി റോസ്ലിന്‍ വര്‍ഗീസിന്റെ സ്വര്‍ണാഭരണങ്ങള്‍ പണയം വെച്ചത് രണ്ടാം പ്രതി ഭഗവല്‍സിങ്ങാണെന്ന് സൂചന. പത്തനംതിട്ടയിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് സ്വര്‍ണം പണയം െവച്ചത്. എത്ര പവനാണ് ഇയാള്‍ പണയം െവച്ചതെന്ന കാര്യം പോലീസ് പുറത്തുവിട്ടിട്ടില്ല. റോസ്ലിനെ കൊലപ്പെടുത്തിയ ശേഷമാണ് മൃതദേഹത്തില്‍നിന്ന് സ്വര്‍ണാഭരണങ്ങള്‍ ഭഗവല്‍സിങ്ങും മുഹമ്മദ് ഷാഫിയും ചേര്‍ന്ന് ഊരി മാറ്റിയത്. വരും ദിവസങ്ങളില്‍ ഇവിടെ തെളിവെടുപ്പുണ്ടാകും.

Content Highlights: Elanthoor Human sacrifice case: Shafi convinced the co-accused that he could sell human meat


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented