രണ്ടുസ്ത്രീകള്‍, 61 കഷണങ്ങള്‍; ഇത് കേരള ചരിത്രത്തിലെ അത്യസാധാരണ പോസ്റ്റ്‌മോര്‍ട്ടം, ഇന്നും തുടരും


എസ്. ദയാല്‍

ബുധനാഴ്ച നാലു ഡോക്ടര്‍മാര്‍ ആറുമണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും പൂര്‍ത്തിയായില്ല. രണ്ടാഴ്ച പഴക്കമുള്ള അവശിഷ്ടം സ്ത്രീശരീരത്തിന്റേതാണെന്നുമാത്രം തിരിച്ചറിഞ്ഞു.

നരബലിക്കായി രണ്ടുസ്ത്രീകളെ അരുംകൊലചെയ്ത കടകംപള്ളി വീട്. മുറ്റത്തോടുചേർന്ന് അലക്കുകല്ലിനടുത്ത് റോസ്‌ലിന്റെ മൃതദേഹം മറവുചെയ്ത കുഴിയും കാണാം |ഫോട്ടോ: കെ.അബൂബക്കർ/ മാതൃഭൂമി

ഗാന്ധിനഗര്‍ (കോട്ടയം):ആ രണ്ടു സ്ത്രീകള്‍ 61 കഷണങ്ങളായി ഡോക്ടര്‍മാര്‍ക്ക് മുന്നിലെത്തി. ഇലന്തൂരില്‍ നരബലിക്കിരയായ പത്മയുടെയും റോസ്ലിന്റെയും മൃതദേഹഭാഗങ്ങളാണ് പോലീസ് വിവിധ പൊതികളിലായി പോസ്റ്റ്‌മോര്‍ട്ടത്തിനെത്തിച്ചത്. ബുധനാഴ്ച നാലു ഡോക്ടര്‍മാര്‍ ആറുമണിക്കൂറോളം പോസ്റ്റ്‌മോര്‍ട്ടം നടത്തിയെങ്കിലും പൂര്‍ത്തിയായില്ല. രണ്ടാഴ്ച പഴക്കമുള്ള അവശിഷ്ടം സ്ത്രീശരീരത്തിന്റേതാണെന്നുമാത്രം തിരിച്ചറിഞ്ഞു.

വളരെ സങ്കീര്‍ണമായ ഘട്ടങ്ങളിലൂടെ മാത്രമേ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തീകരിക്കാന്‍ കഴിയൂ. അതിനാല്‍ നടപടി രണ്ടാംദിവസവും തുടരും. കേരളത്തിലെ പോസ്റ്റ്‌മോര്‍ട്ട ചരിത്രത്തില്‍തന്നെ അത്യസാധാരണമാണ് ഇത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ഇത്രയേറെ സങ്കീര്‍ണമായ പോസ്റ്റ്‌മോര്‍ട്ടം ഉണ്ടായിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.



നടപടികളും സങ്കീര്‍ണതകളും

• ഫൊറന്‍സിക് വിഭാഗത്തിലെ പുതിയ മുറിയില്‍ രണ്ടു ടേബിളുകളിലായിട്ടാണ് പരിശോധന

• രണ്ടാഴ്ച പഴക്കമുള്ള സ്ത്രീയുടെ ശരീരഭാഗങ്ങളില്‍ പോലീസ് റിപ്പോര്‍ട്ട് പ്രകാരം 56 കഷണങ്ങളാണുള്ളത്. ഇത് പത്മയുടേതെന്ന് കരുതുന്നു

• റോസ്ലിന്റേതെന്ന് കരുതുന്ന ശരീരഭാഗത്തിന്റെ അഞ്ചു കഷണങ്ങളാണുള്ളത്

• ഓരോ കഷണവും മനുഷ്യശരീരഭാഗമാണോയെന്നാണ് ആദ്യം തിരിച്ചറിയേണ്ടത്. ഇതിന് ഏറെസമയമെടുക്കും. ആദ്യദിനം പരിശോധിച്ചത് 36 എണ്ണം.

• ലഭ്യമായ കഷണങ്ങള്‍ ചേര്‍ത്തുവെച്ച് മനുഷ്യരൂപം ഉണ്ടാക്കാന്‍ ശ്രമിക്കും. മരിച്ച വ്യക്തിയുടെ ചിത്രം കിട്ടുമെങ്കില്‍ അതുമായി ഒത്തുനോക്കണം. വിവിധതലങ്ങളിലുള്ള ചിത്രം എടുക്കണം. കൊല്ലപ്പെട്ടെന്നു പറയുന്ന വ്യക്തിയുടെ ശരീരമാണോയെന്ന് ടേബിളില്‍തന്നെ തിരിച്ചറിയാന്‍ ശ്രമിക്കും.

• ത്വക്ക് അടക്കമുള്ളവ ജീര്‍ണിച്ചുതുടങ്ങിയതിനാല്‍ പരിശോധനയ്ക്ക് പ്രയാസവും താമസവും നേരിടുന്നു.

• ആദ്യദിനം പരിശോധിച്ച ശരീരഭാഗങ്ങള്‍ ആയുധംകൊണ്ട് പല കഷണങ്ങളാക്കിയതാണെന്ന് പ്രാഥമിക നിഗമനം. എല്ലുകള്‍ മുറിഞ്ഞുപോയി. ചിലയിടത്ത് എല്ലുകള്‍ സന്ധിവിട്ട് അകന്നുപോയി. ആയുധംകൊണ്ടോ ശക്തമായി ഇടിച്ചോ ഇങ്ങനെ വരുത്തിയതാകാം.

• എല്ലാ കഷണങ്ങളില്‍നിന്നും ഡി.എന്‍.എ. പരിശോധനയ്ക്കാവശ്യമായ സാംപിളും ശേഖരിക്കുന്നുണ്ട്.

• ഡി.എന്‍.എ. പരിശോധന തിരുവനന്തപുരത്താവാനാണ് സാധ്യത. സാധാരണ രണ്ടാഴ്ചയെടുക്കും ഫലം ലഭിക്കാന്‍. മരിച്ചവരുടെ അടുത്തബന്ധുവിന്റെ ഡി.എന്‍.എ.യുമായാണ് സാംപിള്‍ ഒത്തുനോക്കുക.

Content Highlights: elanthoor human sacrifice case postmortem procedure


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
FIFA World Cup 2022 Argentina vs Mexico group c match

2 min

മെക്‌സിക്കന്‍ പ്രതിരോധക്കോട്ട തകര്‍ത്തു; ജീവന്‍ തിരികെപിടിച്ച് മെസ്സിയും സംഘവും

Nov 27, 2022


nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


അര്‍ജന്റീനന്‍ ടീം| photo: Getty Images

1 min

സൗദിയെ വീഴ്ത്തി പോളണ്ട്; ഇനി അര്‍ജന്റീനയുടെ ഭാവി എന്ത്?

Nov 26, 2022

Most Commented