ഷാഫി ജയിലില്‍ കഴിഞ്ഞ കാലം 'ശ്രീദേവി'യായത് മറ്റാരോ? ഇലന്തൂരില്‍ വന്ന രണ്ട് സ്ത്രീകളുടെ മൊഴിയെടുത്തു


2019 മുതല്‍ സ്ത്രീയാണെന്ന രീതിയില്‍ ഈ അക്കൗണ്ടില്‍നിന്ന് രണ്ടാം പ്രതി ഭഗവല്‍സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തിരുന്നു.

ഷാഫി, ലൈല, ഭഗവൽസിങ്

കൊച്ചി: ഇരട്ട നരബലിയുടെ മുഖ്യ സൂത്രധാരന്‍ മുഹമ്മദ് ഷാഫി ഒന്നിലധികം ഫോണുകള്‍ ഉപയോഗിച്ചതായി പോലീസിന് വിവരം. ഈ ഫോണുകള്‍ ഉപയോഗിച്ച് ഷാഫി കൂടുതല്‍ വ്യാജ അക്കൗണ്ടുകള്‍ ഉണ്ടാക്കി പലരുമായി ചാറ്റ് ചെയ്തതായാണ് വിവരം. 'ശ്രീദേവി' എന്ന വ്യാജ ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഭഗവല്‍സിങ്ങുമായി ചാറ്റ് ചെയ്യാന്‍ ഷാഫി ഉപയോഗിച്ച ഫോണ്‍ ഇയാളുടെ ഭാര്യയുടേതാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

ഷാഫിയുമായി വീട്ടില്‍ വഴക്കുണ്ടായെന്നും അതിനിടെ ഫോണ്‍ നശിപ്പിച്ചെന്നുമാണ് ഭാര്യ നഫീസ നല്‍കിയ മൊഴി. നശിപ്പിച്ച ഫോണ്‍ കോര്‍പ്പറേഷന്‍ ചവറുകൂനയില്‍ ഉപേക്ഷിച്ചെന്നും ഇവര്‍ പറഞ്ഞിരുന്നു. ഷാഫിയുടെ ഫോണുകളും ഭാര്യയുടെ ഫോണും നശിപ്പിച്ചെന്ന് സംശയമുള്ളതിനാല്‍ വിവരങ്ങള്‍ ശേഖരിക്കാന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടിയിട്ടുണ്ട്. ഷാഫിയുടെ ഫോണ്‍ മറ്റെവിടെയോ ഇയാള്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം.

ഷാഫി ഉപയോഗിച്ച മൊബൈല്‍ ഫോണുകളുടെ ഐ.എം.ഇ.ഐ., ഐ.പി. അടക്കമുള്ള വിവരങ്ങള്‍ കണ്ടെത്താനാണ് സൈബര്‍ സെല്‍ ശ്രമം. മുഹമ്മദ് ഷാഫി ഉണ്ടാക്കിയ 'ശ്രീദേവി' എന്ന വ്യാജ ഫെയ്സ്ബുക്ക് അക്കൗണ്ട് മറ്റാരെങ്കിലും നിയന്ത്രിച്ചിരുന്നോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഷാഫി ജയിലിലായിരുന്ന സമയത്തും ഈ അക്കൗണ്ട് സജീവമായിരുന്നുവെന്നതാണ് ഇങ്ങനെയൊരു സംശയം വരാന്‍ കാരണം.

2020 ഓഗസ്റ്റില്‍ പുത്തന്‍കുരിശില്‍ എഴുപത്തിയഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ ഷാഫി ഒരു വര്‍ഷത്തോളം ജയിലിലായിരുന്നു. ഈ സമയം ശ്രീദേവി എന്ന അക്കൗണ്ട് ഷാഫിയുടെ സഹായികള്‍ ആരോ ഉപയോഗിച്ചിരുന്നതായാണ് സംശയിക്കുന്നത്. 2019 മുതല്‍ സ്ത്രീയാണെന്ന രീതിയില്‍ ഈ അക്കൗണ്ടില്‍നിന്ന് രണ്ടാം പ്രതി ഭഗവല്‍സിങ്ങുമായി ഷാഫി ചാറ്റ് ചെയ്തിരുന്നു.

മുഹമ്മദ് ഷാഫി മുമ്പും സ്ത്രീകളെ ഇലന്തൂരില്‍ എത്തിച്ചിരുന്നതായി പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. ഷാഫി എത്തിച്ച എറണാകുളം സ്വദേശിനികളായ രണ്ടു സ്ത്രീകളെയും ഇവര്‍ക്കൊപ്പം പോയ പുരുഷന്റെയും മൊഴിയും രേഖപ്പെടുത്തി.

ഷാഫിയുടെ വാനില്‍ ഇയാള്‍ക്കൊപ്പമായിരുന്നു യാത്ര. ഷാഫിയുമായി ഇവര്‍ക്ക് ലഹരി ഇടപാടുണ്ടായിരുന്നോ എന്നും സംശയിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ വിശദമായ അന്വേഷണം വേണ്ടി വരും.

ഭഗവല്‍സിങ്ങിനെ കത്തിവാങ്ങിയ കടയിലെത്തിച്ച് തെളിവെടുത്തു

പത്തനംതിട്ട: ഇലന്തൂരില്‍ നരബലി നടത്താന്‍ ഉപയോഗിച്ച കത്തി വാങ്ങിയത് പത്തനംതിട്ട പോലീസ് സ്റ്റേഷന് മുന്നിലുള്ള കടയില്‍നിന്ന്. പ്രതികളായ ഭഗവല്‍ സിങ്ങിനെയും ലൈലയെയും തെളിവെടുപ്പിനായി ഇവിടെയെത്തിച്ചു.

ബുധനാഴ്ച ഉച്ചയ്ക്ക് ഈ കടയിലേക്ക് എത്തിയ അന്വേഷണം സംഘം 15 മിനിറ്റോളം അവിടെ തെളിവെടുത്തു. ഭഗവല്‍ സിങ്ങിനെ മാത്രമേ പുറത്തേക്കിറക്കിയുള്ളൂ.

ഇവിടെനിന്നാണ് കത്തി വാങ്ങിയതെന്ന്് പ്രതി പറഞ്ഞു. കടയിലുണ്ടായിരുന്ന ജോലിക്കാര്‍ക്ക് ഇയാളെ തിരിച്ചറിയാന്‍ സാധിച്ചില്ല. ഭഗവല്‍സിങ് കത്തി വാങ്ങാനെത്തിയ ദിവസം കടയിലുണ്ടായിരുന്ന തൊഴിലാളികള്‍ സ്വദേശങ്ങളിലേക്ക് പോയിരിക്കുകയാണെന്ന് ഉടമ പറഞ്ഞു. പാലക്കാട് സ്വദേശികളുടെ കടയാണിത്.

നരബലി: തെളിവെടുപ്പ് തുടരുന്നു

കൊച്ചി: ഇരട്ട നരബലി കേസില്‍ പോലീസ് കസ്റ്റഡിയിലുള്ള മൂന്നു പ്രതികളുടെയും തെളിവെടുപ്പ് തുടരുന്നു. കസ്റ്റഡി കാലാവധി 24-ന് അവസാനിക്കും. പരമാവധി തെളിവ് ശേഖരിക്കുകയാണ് പോലീസ് ലക്ഷ്യം. തെളിവെടുപ്പിനായി രണ്ടും മൂന്നും പ്രതികളായ ഭഗവല്‍ സിങ്, ഭാര്യ ലൈല എന്നിവരെ ബുധനാഴ്ച വീണ്ടും ഇലന്തൂരില്‍ കൊണ്ടുപോയി. ഒന്നാംപ്രതിഷാഫിയെ കടവന്ത്രയില്‍നിന്നുള്ള പോലീസ് സംഘം ചങ്ങനാശ്ശേരിക്കും കൊണ്ടുപോയി. പത്മയുടെ പാദസരം എറിഞ്ഞുകളഞ്ഞത് ചങ്ങനാശ്ശേരി രാമങ്കരി സ്റ്റേഷന്‍ പരിധിയിലാണ് എന്നാണ് വെളിപ്പെടുത്തല്‍. ഇവിടെയും പരിശോധന നടത്തി.

Content Highlights: elanthoor human sacrifice case police suspects about shafi facebook account


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


photo: Getty Images

1 min

റോണോക്ക് പകരമിറങ്ങി, പിന്നെ ചരിത്രം; ഉദിച്ചുയര്‍ന്ന് ഗോണ്‍സാലോ റാമോസ്

Dec 7, 2022

Most Commented