കത്തി വാങ്ങിയ കടയില്‍ ഭഗവല്‍സിങ്; ഷാഫിയുമായും തെളിവെടുപ്പ്, വെള്ളി പാദസരം എറിഞ്ഞത് കനാലില്‍


പാദസരം എറിഞ്ഞത് എങ്ങനെയാണെന്ന് ഷാഫി പോലീസിന് കാണിച്ചുനല്‍കി. കല്ല് എറിഞ്ഞാണ് പാദസരം ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് വീണ്ടും കാണിച്ചുനല്‍കിയത്.

ഭഗവൽസിങ്ങിനെ പത്തനംതിട്ടയിലെ കടയിൽ എത്തിച്ചപ്പോൾ | Screengrab: Mathrubhumi News

കൊച്ചി/പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസില്‍ ബുധനാഴ്ചയും പ്രതികളുമായി പോലീസിന്റെ തെളിവെടുപ്പ്. കേസിലെ മുഖ്യപ്രതി ഷാഫിയെ ബുധനാഴ്ച ആലപ്പുഴ രാമങ്കരിയില്‍ എത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കൊല്ലപ്പെട്ട പത്മയുടെ വെള്ളി പാദസരം എ.സി. കനാലില്‍ എറിഞ്ഞെന്നായിരുന്നു ഷാഫിയുടെ മൊഴി. ഇതനുസരിച്ചാണ് രാമങ്കരിയില്‍ തെളിവെടുപ്പിന് കൊണ്ടുവന്നത്. പാദസരം കണ്ടെടുക്കാനായി മുങ്ങല്‍വിദഗ്ധരും പോലീസിനൊപ്പം ഉണ്ടായിരുന്നു.

രാമങ്കരിയില്‍വെച്ച് പാദസരം എറിഞ്ഞത് എങ്ങനെയാണെന്ന് ഷാഫി പോലീസിന് കാണിച്ചുനല്‍കി. കല്ല് എറിഞ്ഞാണ് പാദസരം ഉപേക്ഷിച്ചത് എങ്ങനെയാണെന്ന് വീണ്ടും കാണിച്ചുനല്‍കിയത്. ഇലന്തൂരില്‍വെച്ച് പത്മയെ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ട ശേഷം ആഭരണങ്ങളുമായി മടങ്ങിയെന്നായിരുന്നു ഷാഫിയുടെ മൊഴി. സ്വര്‍ണാഭരണങ്ങള്‍ ഇയാള്‍ എറണാകുളത്തെ കടയില്‍ പണയംവെച്ചിരുന്നു. വെള്ളി പാദസരം മാത്രമാണ് എ.സി. കനാലില്‍ ഉപേക്ഷിച്ചത്.

അതിനിടെ, കേസിലെ മറ്റുപ്രതികളായ ഭഗവല്‍സിങ്ങിനെയും ലൈലയെയും പത്തനംതിട്ടയില്‍ എത്തിച്ചാണ് ബുധനാഴ്ച തെളിവെടുപ്പ് നടത്തിയത്. നരബലിക്ക് ഉപയോഗിച്ച കത്തി വാങ്ങിയ കടയിലാണ് ഭഗവല്‍സിങ്ങിനെ ആദ്യം തെളിവെടുപ്പിന് കൊണ്ടുവന്നത്. പത്തനംതിട്ട പോലീസ് സ്‌റ്റേഷന് സമീപത്തുള്ള കടയില്‍നിന്നാണ് ഭഗവല്‍സിങ് കത്തി വാങ്ങിയിരുന്നത്. ബുധനാഴ്ച പ്രതിയെ ഇവിടെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ഭഗവല്‍സിങ്ങിനെ കടയിലുള്ളവര്‍ തിരിച്ചറിയുകയും ചെയ്തു. തുടര്‍ന്ന് പത്തനംതിട്ട നഗരത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി രണ്ട് പ്രതികളുമായി പോലീസ് ഇലന്തൂരിലേക്ക് തിരിച്ചു. പ്രതികളെ തെളിവെടുപ്പിന് കൊണ്ടുവരുന്ന വിവരമറിഞ്ഞ് നിരവധിപേരാണ് പത്തനംതിട്ടയില്‍ തടിച്ചുകൂടിയിരുന്നത്.


Content Highlights: elanthoor human sacrifice case police evidence taking with shafi and bhagaval singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

07:19

വീട്ടിലേക്കും വൈദ്യുതി എടുക്കാം, ആയാസരഹിതമായ ഡ്രൈവിങ്, മലയാളിയുടെ സ്റ്റാര്‍ട്ടപ് വിപ്ലവം | E-Auto

Dec 7, 2022


ജിനേഷ്‌

2 min

പീഡനക്കേസില്‍ പിടിയിലായ DYFI നേതാവിന്റെ ഫോണില്‍ 30 ഓളം സ്ത്രീകളുമായുള്ള വീഡിയോകള്‍,ലഹരിക്കൈമാറ്റം

Dec 7, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022

Most Commented