മൊബൈലുകള്‍ തോട്ടില്‍, സ്വര്‍ണം പണയംവെച്ചു; നരബലിക്കേസില്‍ ഇലന്തൂരില്‍ വീണ്ടും തെളിവെടുപ്പ്


റോസ്ലിന്റെ മൃതദേഹത്തില്‍നിന്ന് ഊരിയെടുത്ത സ്വര്‍ണം മുഹമ്മദ് ഷാഫിയാണ് ഭഗവല്‍സിങ്ങിനെ ഏല്‍പ്പിച്ചത്. ഭഗവല്‍സിങ്  ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ചതായി കണ്ടെത്തിയിരുന്നു.

Screengrab: Mathrubhumi News

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസില്‍ പ്രതികളുമായി വീണ്ടും തെളിവെടുപ്പ്. ഇലന്തൂരിലെ വീട്ടിലും ധനകാര്യ സ്ഥാപനത്തിലുമാണ് തിങ്കളാഴ്ച തെളിവെടുപ്പ് നടക്കുന്നത്. കൊല്ലപ്പെട്ട റോസ്‌ലിന്റെ സ്വര്‍ണാഭരണങ്ങള്‍ പണയംവെച്ച ഇലന്തൂരിലെ ധനകാര്യ സ്ഥാപനത്തില്‍ രണ്ടാംപ്രതി ഭഗവല്‍സിങ്ങിനെയാണ് എത്തിച്ചത്. ഇവിടെ വിവിധ രേഖകളടക്കം പോലീസ് പരിശോധിച്ചുവരികയാണ്. അതേസമയം, മുഖ്യപ്രതിയായ ഷാഫിയെയും മൂന്നാംപ്രതി ലൈലയെയും ഇലന്തൂരിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തുന്നുണ്ട്. ഫൊറന്‍സിക് സംഘവും ഇവിടെ എത്തിയിട്ടുണ്ട്.

പ്രതികളെ ചോദ്യംചെയ്തതില്‍നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വീണ്ടും തെളിവെടുപ്പ് നടത്തുന്നത്. കൊല്ലപ്പെട്ട റോസ്ലിന്റെ മൊബൈല്‍ ഫോണിലേക്ക് ഒന്നാം പ്രതി മുഹമ്മദ് ഷാഫി അയച്ച സന്ദേശങ്ങള്‍ കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം. കേസുമായി ബന്ധമുള്ള മറ്റാരുടെയെങ്കിലും സന്ദേശങ്ങളുണ്ടോ എന്ന സംശയവുമുണ്ട്. കൊലപാതകം നടന്ന ഇലന്തൂരിലെ വീടിനടുത്തുള്ള തോട്ടിലേക്ക് ഈ മൊബൈല്‍ ഫോണ്‍ എറിഞ്ഞതായി പ്രതികള്‍ മൊഴി നല്‍കിയിട്ടുണ്ട്. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണിന്റെ ടവര്‍ ലൊക്കേഷനും ഫോണ്‍കോള്‍ വിവരങ്ങളും പോലീസ് കണ്ടെത്തിയിട്ടുണ്ട്.



കൊല്ലപ്പെട്ട പത്മയുടെ മൊബൈല്‍ ഫോണ്‍ ഇതേ തോട്ടിലേക്ക് എറിഞ്ഞതായി രണ്ടാം പ്രതി ഭഗവല്‍സിങ് മൊഴി നല്‍കിയപ്പോള്‍ റോസ്ലിന്റെ മൊബൈല്‍ ഇതേ തോട്ടിലേക്ക് വലിച്ചെറിഞ്ഞതായി ഒന്നാം പ്രതി മുഹമ്മദ് ഷാഫിയും പറയുന്നു. രണ്ട് തവണ പരിശോധന നടത്തിയിട്ടും മൊബൈല്‍ കണ്ടെത്താനായിട്ടില്ല. റോസ്ലിന്റെ മൃതദേഹത്തില്‍നിന്ന് ഊരിയെടുത്ത സ്വര്‍ണം മുഹമ്മദ് ഷാഫിയാണ് ഭഗവല്‍സിങ്ങിനെ ഏല്‍പ്പിച്ചത്. ഭഗവല്‍സിങ് ധനകാര്യ സ്ഥാപനത്തില്‍ സ്വര്‍ണം പണയംവെച്ചതായി കണ്ടെത്തിയിരുന്നു.

Content Highlights: elanthoor human sacrifice case police evidence taking with accused


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented