'കുടുംബത്തില്‍ അഞ്ച് മരണം ഉണ്ടാവും'; അമ്മയുടെ മരണാനന്തരചടങ്ങ് ലൈല വീണ്ടും നടത്തി


ജി.രാജേഷ് കുമാര്‍

അന്യമതസ്ഥനായ ഒരാളെ സ്‌നേഹിച്ചു കല്യാണം കഴിച്ചതാണ് ലൈലയുടെ ആദ്യവിവാഹം. ആദ്യ ഭര്‍ത്താവിന്റേത് മുങ്ങിമരണമായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയശേഷമാണ് ഭഗവല്‍ സിങ് ലൈലയെ വിവാഹം കഴിച്ചത്.

ലൈല, ഭഗവൽസിങ് | Screengrab: Mathrubhumi News

പത്തനംതിട്ട: ഇലന്തൂര്‍ നരബലി കേസിലെ പ്രതി ലൈല(60) രണ്ടുകൊല്ലം മുമ്പുതന്നെ അന്ധവിശ്വാസം പിന്തുടര്‍ന്നിരുന്നെന്ന് സൂചന. അമ്മ മരിച്ചപ്പോള്‍ ഇവര്‍ കാണിച്ച പ്രവൃത്തികളാണ് ഇതിലേക്ക് വിരല്‍ചൂണ്ടുന്നത്.

രണ്ടുകൊല്ലംമുമ്പ് ഇടപ്പരിയാരത്തെ കുടുംബവീട്ടിലാണ് അമ്മ മരിച്ചത്. മരണാനന്തരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കി മക്കളെല്ലാം പിരിഞ്ഞ് ഒരാഴ്ച കഴിഞ്ഞപ്പോള്‍ ലൈല ബന്ധുക്കളെ ഫോണില്‍ വിളിച്ചു. അമ്മയുടെ ആത്മാവിനു ശാന്തി കിട്ടിയിട്ടില്ലെന്നും മരണാനന്തരച്ചടങ്ങ് വീണ്ടും നടത്തണമെന്നുമായിരുന്നു ആവശ്യം. അല്ലെങ്കില്‍ കുടുംബത്തില്‍ അഞ്ചുമരണം ഉണ്ടാവുമെന്നും പറഞ്ഞു. ലൈലയ്ക്ക് നാലു സഹോദരങ്ങളാണ്. ഏറ്റവും ഇളയ ആളാണിവര്‍. ഒരു സഹോദരന്‍ നേരത്തേ മരിച്ചു. ലൈലയുടെ ആവശ്യത്തോട് സഹോദരങ്ങള്‍ക്ക് യോജിപ്പില്ലായിരുന്നു. എന്നാല്‍, ഒറ്റയ്ക്കു ചടങ്ങു നടത്തുമെന്നവര്‍ പറഞ്ഞിരുന്നു.



ഒരാഴ്ചയ്ക്കുശേഷം മറ്റൊരു കര്‍മിയെ കൊണ്ടുവന്ന് മരണാനന്തരച്ചടങ്ങു നടത്തി. ചെലവുകള്‍ സ്വന്തമായി വഹിച്ചു. എല്ലാറ്റിനും ഭര്‍ത്താവ് ഭഗവല്‍സിങ്ങും ഒപ്പംനിന്നു. മരണംനടന്ന വീട്ടില്‍ വീണ്ടും മരണം ഉണ്ടായോയെന്ന് നാട്ടുകാരെ സംശയിപ്പിക്കുന്ന വിധത്തിലായിരുന്നു ചടങ്ങുകള്‍.

26 വര്‍ഷംമുമ്പാണ് ഭഗവല്‍ സിങ്ങിന്റെയും ലൈലയുടെയും വിവാഹംനടന്നത്. രണ്ടുപേരുടെയും രണ്ടാംവിവാഹമായിരുന്നു. അന്യമതസ്ഥനായ ഒരാളെ സ്‌നേഹിച്ചു കല്യാണം കഴിച്ചതാണ് ലൈലയുടെ ആദ്യവിവാഹം. ആദ്യ ഭര്‍ത്താവിന്റേത് മുങ്ങിമരണമായിരുന്നു. ആദ്യ ഭാര്യയുമായുള്ള ബന്ധം വേര്‍പെടുത്തിയശേഷമാണ് ഭഗവല്‍ സിങ് ലൈലയെ വിവാഹം കഴിച്ചത്. രണ്ടുപേരുടെയും മുത്തശ്ശിമാര്‍ സഹോദരങ്ങളുടെ മക്കളാണ്. ഈ ബന്ധത്തിന്റെ അടിസ്ഥാനത്തില്‍വന്ന ആലോചനയെത്തുടര്‍ന്നുള്ള വിവാഹമായിരുന്നു ഇത്.

ഭഗവല്‍സിങ്ങിന്റെ ആദ്യ വിവാഹത്തില്‍ ഒരു മകളുണ്ട്. ഇവര്‍ വിവാഹിതയായി വിദേശത്താണ്. ഭഗവല്‍ സിങ്-ലൈല ദമ്പതിമാരുടെ മകനും വിദേശത്താണ് ജോലി. സഹോദരങ്ങളുമായി ലൈലയ്ക്ക് അഞ്ചു വര്‍ഷമായി അടുത്ത ബന്ധം ഉണ്ടായിരുന്നില്ല. അമ്മയുടെ കൂടി പേരിലുണ്ടായിരുന്ന 30 ലക്ഷം രൂപ വിലവരുന്ന ഭൂമി ലൈലയും ഭഗവല്‍ സിങ്ങും ചേര്‍ന്ന് വിറ്റെങ്കിലും പണം മറ്റ് സഹോദരങ്ങള്‍ക്ക് നല്‍കിയിരുന്നില്ലെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.

Content Highlights: elanthoor human sacrifice case life of accused laila and bhagaval singh


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


argentina vs australia

3 min

ആളിക്കത്തി അര്‍ജന്റീന! ഓസ്‌ട്രേലിയയെ തകര്‍ത്ത് മെസ്സിയും സംഘവും ക്വാര്‍ട്ടര്‍ ഫൈനലില്‍

Dec 4, 2022

Most Commented