ഷാഫി മറ്റൊരാളെ കൊലപ്പെടുത്തിയതായി ലൈലയുടെ മൊഴി;ആഭിചാരത്തിലേക്ക് തിരിഞ്ഞത് ജയില്‍വാസത്തിനുശേഷം


ലൈല, ഇലന്തൂർ ഇരട്ട നരബലി കേസിലെ പ്രതി മുഹമ്മദ് ഷാഫിയെ എറണാകുളം വൈ.എം.സി.എ. ജങ്‌ഷനിലുള്ള ഹോട്ടലിൽ തെളിവെടുപ്പിനായി അന്വേഷണ സംഘം കൊണ്ടുവന്നപ്പോൾ

കൊച്ചി: ഇലന്തൂര്‍ ഇരട്ട നരബലി കേസിലെ മുഖ്യ പ്രതി മുഹമ്മദ് ഷാഫി ഒരാളെക്കൂടി കൊലപ്പെടുത്തിയിട്ടുണ്ടെന്നു പറഞ്ഞതായി മൂന്നാം പ്രതി ലൈലയുടെ മൊഴി. ചോദ്യം ചെയ്യലിലാണ് ലൈല ഇത് വെളിപ്പെടുത്തിയത്. കൊലപാതക ശേഷം അവയവങ്ങള്‍ വിറ്റെന്നു പറഞ്ഞതായും മൊഴിയിലുണ്ട്. ഈ മൊഴിയുമായി ബന്ധപ്പെട്ട് ഇതുവരെ തെളിവു കിട്ടിയിട്ടില്ലെന്ന് അന്വേഷണ സംഘം പറയുന്നു.

ഷാഫിയും ഇക്കാര്യം അംഗീകരിച്ചിട്ടില്ല. ഭഗവല്‍ സിങ്ങിനെയും ലൈലയെയും സ്വാധീനിക്കുന്നതിനാണ് ഒരാളെ മുന്‍പ് കൊലപ്പെടുത്തിയതായി പറഞ്ഞതെന്ന നിലപാടിലാണ് ഷാഫി. പീഡനക്കേസില്‍ ജയിലില്‍ കിടന്ന ശേഷമാണ് ഷാഫി ആഭിചാര ക്രിയകളിലേക്കു കടന്നതെന്നാണ് പോലീസ് പറയുന്നത്.2020-ല്‍ പുത്തന്‍കുരിശില്‍ എഴുപത്തഞ്ചുകാരിയെ പീഡിപ്പിച്ച കേസില്‍ അറസ്റ്റിലായി ജയിലിലുണ്ടായ സമയത്ത് ആഭിചാര ക്രിയകളുമായി ബന്ധപ്പെട്ട ആരെങ്കിലും ഒപ്പമുണ്ടായിരുന്നോ എന്നും പരിശോധിക്കുന്നുണ്ട്. മന്ത്രവാദം ചെയ്തിരുന്ന ചിലരുമായി ഷാഫി അടുപ്പം സൂക്ഷിച്ചിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി. അവരുടെ വിവരങ്ങള്‍ ശേഖരിക്കും.

പീഡിപ്പിച്ചു കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്നെന്ന അതീവ ഗുരുതര സ്വഭാവമുള്ള കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് നീക്കം. ഇതിനായി മുഹമ്മദ് ഷാഫി, ഭഗവല്‍ സിങ് എന്നിവരുടെ വൈദ്യ പരിശോധനയും നടത്തി. കൂട്ടുപ്രതികളായ ദമ്പതിമാരെ ഭീഷണിപ്പെടുത്തി അവരുടെ സ്വത്ത് തട്ടിയെടുക്കാനും ഷാഫി പദ്ധതിയിട്ടതായി വിവരമുണ്ട്.

ജൂണില്‍ ഇലന്തൂരില്‍ എത്തിച്ച് റോസ്ലിനെ കൊലപ്പെടുത്തിയപ്പോള്‍ പൂജാ കര്‍മങ്ങള്‍ കഴിയും മുമ്പേ റോസ്ലിന്‍ മരിച്ചതിനാല്‍ ദേവീപ്രീതി ലഭിച്ചില്ലെന്നാണ് ഷാഫി പറഞ്ഞത്. അതിനാലാണ് സെപ്റ്റംബര്‍ അവസാനം പത്മയെ കൊണ്ടുവന്നത്. ഭഗവല്‍ സിങ്ങും ലൈലയും ഷാഫിയുടെ സഹായത്തോടെ പത്മയെ തലവഴി മൂടി ബലപ്രയോഗത്തിലൂടെ വീടിനുള്ളിലേക്കു കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന പുതിയ മൊഴിയും പുറത്തുവന്നിട്ടുണ്ട്. അതിനിടെ മുഹമ്മദ് ഷാഫി മോര്‍ച്ചറിയില്‍ പോസ്റ്റ്മോര്‍ട്ടത്തിനു സഹായിച്ചതായുള്ള മൊഴി പോലീസ് സ്ഥിരീകരിച്ചിട്ടില്ല.

തെളിവെടുപ്പ് തുടരുന്നു

കൊച്ചി: ചൊവ്വാഴ്ച മുഹമ്മദ് ഷാഫിയെ ചിറ്റൂര്‍ റോഡിലെത്തിച്ച് തെളിവെടുപ്പു നടത്തി. കൊല്ലപ്പെട്ട പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയ ദിവസം നടന്ന സംഭവങ്ങള്‍ പ്രതിയോടൊപ്പം പോലീസ് പുനരാവിഷ്‌കരിച്ചു.

സെപ്റ്റംബര്‍ 26-ന് രാവിലെ 9.15-ന് ചിറ്റൂര്‍ റോഡിലെ കൃഷ്ണ ആശുപത്രിക്കു സമീപത്താണ് ഷാഫിയും പത്മയും കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷന്‍ സ്ട്രീറ്റില്‍ പോയി. ഒമ്പതരയോടെ കാറുമായി ചിറ്റൂര്‍ റോഡില്‍ തിരിച്ചെത്തി. ഇവിടെ നിന്ന് കാറില്‍ കയറ്റി ഇലന്തൂരിലേക്ക് കൊണ്ടുപോയി. ഇവിടങ്ങളിലെല്ലാം പ്രതിയുമായി അന്വേഷക സംഘം തെളിവെടുത്തു. പ്രതികള്‍ നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലുള്ള തെളിവ് ശേഖരണവും പുരോഗമിക്കുകയാണ്.

Content Highlights: Elanthoor human sacrifice case-Laila's statement that Shafi killed another person


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


04:19

ഇത് കേരളത്തിന്റെ മിനി ശിവകാശി, പടക്കങ്ങളുടെ മായാലോകം

Oct 24, 2022


26:50

മലയാളികളുടെ റിച്ചുക്കുട്ടന് ഹിന്ദിയിലും പിടിയുണ്ടായ ' വല്യ കഥ'

Oct 10, 2022

Most Commented