'ഇത് സൂക്ഷിക്കണം, സംഗതി പ്രശ്‌നമാണ്', ആദ്യം പറഞ്ഞത് DCP; ഷാഫി സൈക്കോ,ഇനിയും ഞെട്ടിക്കുന്നവിവരങ്ങള്‍?


വൈദ്യന്റെ മാനസികാവസ്ഥ ഷാഫി മുതലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരെയും പണം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്.

കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സി.എച്ച്.നാഗരാജു, ഡി.സി.പി. ശശിധരൻ | Screengrab: Mathrubhumi News

കൊച്ചി: ഇലന്തൂരിലെ നരബലിക്കേസുമായി ബന്ധപ്പെട്ട് ഇനിയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാനുണ്ടെന്ന സൂചന നല്‍കി കൊച്ചി സിറ്റി പോലീസ്. ഞെട്ടിക്കുന്നവിവരങ്ങള്‍ ഇനിയും പുറത്തുവരാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും അതിനാലാണ് പലചോദ്യങ്ങള്‍ക്കും ഇപ്പോള്‍ മറുപടി പറയാത്തതെന്നും അന്വേഷണം തുടരുകയാണെന്നും കൊച്ചി ഡി.സി.പി. ശശിധരന്‍ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

കടവന്ത്രയില്‍നിന്ന് ലോട്ടറി വില്പനക്കാരിയെ കാണാതായെന്ന പരാതിയില്‍ കൊച്ചി സിറ്റി പോലീസ് നടത്തിയ അന്വേഷണത്തിലാണ് രാജ്യത്തെ ഞെട്ടിച്ച നരബലികള്‍ പുറത്തറിഞ്ഞത്. കടവന്ത്രയിലെ മിസിങ് കേസ് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ ഡി.സി.പി.ക്ക് ചില സംശയങ്ങള്‍ തോന്നിയിരുന്നു. ഇതാണ് പിന്നീട് വിശദമായ അന്വേഷണത്തിലേക്ക് നീണ്ടതും. 'ഒരുകേസിനെക്കുറിച്ച് കേള്‍ക്കുമ്പോള്‍ നമുക്ക് പലതും തോന്നാറുണ്ട്. അങ്ങനെ തോന്നിയാല്‍ ചിലത് ശരിയാകും. ഇവിടെയും അത് ശരിയായി'- എന്നായിരുന്നു അന്വേഷണത്തെക്കുറിച്ചുള്ള ചോദ്യത്തിന് ഡി.സി.പി.യുടെ മറുപടി. കടവന്ത്രയിലെ കേസ് അറിഞ്ഞപ്പോള്‍ തന്നെ ഇത് സൂക്ഷിക്കണം, സംഗതി പ്രശ്‌നമാണ് എന്നാണ് ഡി.സി.പി. ആദ്യം പറഞ്ഞതെന്ന് സഹപ്രവര്‍ത്തകരും പറഞ്ഞു.മുഖ്യപ്രതിയായ ഷാഫിയുടെ 2019 മുതലുള്ള പദ്ധതിയാണ് 2022-ല്‍ നരബലിയില്‍ കലാശിച്ചതെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്.നാഗരാജു വ്യക്തമാക്കി. 16 വയസ്സ് മുതല്‍ വീട് വിട്ട് പലയിടത്തും കറങ്ങിയ ആളാണ് ഷാഫി. പല ജോലികള്‍ ചെയ്തു. ലോറി ഓടിച്ചു, റിപ്പയറിങ് ജോലികള്‍ ചെയ്തു, ബസ് വാങ്ങി എന്നുവരെ പറയുന്നു. ഇയാള്‍ക്കെതിരേ ബലാത്സംഗക്കേസും മോഷണക്കേസും നിലവിലുണ്ട്. മദ്യപിച്ച് വാഹനമോടിച്ചതിനും കേസുകളുണ്ട്. മൂന്നോ നാലോ വര്‍ഷങ്ങള്‍ക്കിടെയാണ് ഇയാള്‍ ക്രൂരമായ കുറ്റകൃത്യങ്ങള്‍ ചെയ്തിട്ടുള്ളത്. 52-കാരനായ ഇയാള്‍ക്ക് സ്വഭാവവൈകൃതമുണ്ടെന്നും ഇയാള്‍ ഒരു സൈക്കോപാത്താണെന്നും കമ്മീഷണര്‍ പറഞ്ഞു.

വൈദ്യന്റെ മാനസികാവസ്ഥ ഷാഫി മുതലെടുക്കുകയായിരുന്നു. കൊല്ലപ്പെട്ട രണ്ടുപേരെയും പണം വാഗ്ദാനം ചെയ്താണ് കൊണ്ടുപോയത്. പണം നല്‍കിയാല്‍ ഇവര്‍ വരും എന്നൊക്കെ ഇയാള്‍ക്ക് കൃത്യമായി അറിയാം. ഇതേരീതിയില്‍ സാമൂഹികമാധ്യമത്തിലൂടെയോ അല്ലാതെയോ ഷാഫി ഇനിയാരെയെങ്കിലും വഞ്ചിച്ചിട്ടുണ്ടോ എന്നതടക്കം പരിശോധിക്കും. ഷാഫിയും ദമ്പതിമാരും തമ്മില്‍ പണമിടപാടുകള്‍ നടന്നിട്ടുണ്ട്. കൃത്യമായ കണക്ക് ലഭിക്കാന്‍ ഇനിയും വിവരങ്ങള്‍ ശേഖരിക്കണം. അതിനാല്‍ പണമിടപാട് സംബന്ധിച്ച വിവരങ്ങള്‍ ഇപ്പോള്‍ പറയാനാകില്ലെന്നും കമ്മീഷണര്‍ വ്യക്തമാക്കി.

പ്രതികള്‍ മനുഷ്യമാംസം ഭക്ഷിച്ചുവെന്നതിന്റെ തെളിവുകള്‍ ലഭിച്ചിട്ടില്ല. ഇതിന് ശാസ്ത്രീയമായ തെളിവുകള്‍ വേണം. പ്രതികള്‍ പലകഥകളും പറയും. അത് പൂര്‍ണമായും വിശ്വസിക്കാനോ തള്ളിക്കളയാനോ കഴിയില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

അതേസമയം, കാലടിയിലെ റോസിലിന്റെ തിരോധാനവുമായി ബന്ധപ്പെട്ട കേസില്‍ വീഴ്ചയുണ്ടായെന്ന് പറയാനാകില്ലെന്നും അദ്ദേഹം പ്രതികരിച്ചു. അന്വേഷണത്തില്‍ എല്ലാതവണയും തുമ്പ് കിട്ടണമെന്നില്ല. നമ്മള്‍ അധ്വാനിക്കും. ചിലപ്പോള്‍കിട്ടും, ചിലപ്പോള്‍ കിട്ടണമെന്നുമില്ല. അതിനാല്‍ കാലടിയിലേത് വീഴ്ചയാണെന്ന് പറയാനാകില്ലെന്നും കമ്മീഷണര്‍ പറഞ്ഞു.

Content Highlights: elanthoor human sacrifice case kochi dcp and commissioner reveals about the case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022

Most Commented