ഇലന്തൂര്‍ നരബലി: മൃതദേഹാവശിഷ്ടങ്ങളുടെ DNA ഫലം പുറത്ത്,കൊല്ലപ്പെട്ടതില്‍ ഒരാള്‍ പത്മയെന്ന് സ്ഥിരീകരണം


Screengrab: Mathrubhumi News

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസില്‍ കൊല്ലപ്പെട്ടവരില്‍ ഒരാള്‍ തമിഴ്‌നാട് സ്വദേശിനി പത്മയെന്ന് സ്ഥിരീകരണം. ഇലന്തൂരില്‍നിന്ന് കണ്ടെടുത്ത മൃതദേഹാവശിഷ്ടങ്ങളില്‍ ചിലതിന്റെ ചൊവ്വാഴ്ച പുറത്തുവന്ന ഡി.എന്‍.എ. പരിശോധനഫലത്തിലാണ് കൊല്ലപ്പെട്ടത് പത്മയാണെന്ന് സ്ഥിരീകരിച്ചത്. അതേസമയം, കണ്ടെടുത്ത മുഴുവന്‍ മൃതദേഹാവശിഷ്ടങ്ങളുടെയും ഡി.എന്‍.എ. പരിശോധന പൂര്‍ത്തിയാക്കാനുണ്ടെന്നും ഇതിനുശേഷം മാത്രമേ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാന്‍ കഴിയുകയുള്ളൂവെന്നും പോലീസ് പറഞ്ഞു.

പത്മയെ കൊലപ്പെടുത്തി മൃതദേഹം പല കഷണങ്ങളാക്കി വെട്ടിനുറുക്കിയ ശേഷമാണ് പ്രതികള്‍ കുഴിച്ചിട്ടിരുന്നത്. ഇവയെല്ലാം ഇലന്തൂരിലെ വീട്ടുവളപ്പില്‍നിന്ന് പോലീസ് കണ്ടെടുത്തിരുന്നു. തുടര്‍ന്നാണ് ഓരോ അവശിഷ്ടങ്ങളില്‍നിന്നും ഡി.എന്‍.എ. സാമ്പിളുകള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചത്. ഇതില്‍ ചിലതിന്റെ ഫലമാണ് ചൊവ്വാഴ്ച പുറത്തുവന്നത്.അതേസമയം, പത്മയുടെ മൃതദേഹം വിട്ടുകിട്ടാനായി മകന്‍ അടക്കമുള്ളവര്‍ ഇപ്പോഴും കൊച്ചിയില്‍ തുടരുകയാണ്. മൃതദേഹം വിട്ടുകിട്ടാന്‍ വൈകുന്നതിനെതിരേ രണ്ടുതവണ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ലെന്നും കേസിന്റെ പുറകെ നടന്നതിനാല്‍ ജോലി വരെ നഷ്ടമായെന്നും പത്മയുടെ മകന്‍ സെല്‍വരാജ് പറഞ്ഞിരുന്നു. കൊച്ചിയില്‍ ഇത്രയും ദിവസം താമസിക്കുന്നതിന് ഒരുപാട് തുക ചെലവായി. മൃതദേഹം എന്നു വിട്ടുകിട്ടുമെന്നോ എപ്പോള്‍ സംസ്‌കരിക്കാമെന്നോ സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഇവിടത്തെ സാഹചര്യങ്ങള്‍ വ്യക്തമാക്കി തമിഴ്നാട് മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് അറിയിപ്പു കിട്ടി. എന്നാല്‍ കേരളത്തില്‍നിന്ന് യാതൊരു വിവരവും തങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്ന് സെല്‍വരാജ് പറഞ്ഞു.

Content Highlights: elanthoor human sacrifice case dna result


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


vizhinjam

2 min

പോലീസുകാരെ സ്‌റ്റേഷനിലിട്ട് കത്തിക്കുമെന്ന് ഭീഷണിമുഴക്കി; 85 ലക്ഷം രൂപയുടെ നാശനഷ്ടമെന്ന് FIR

Nov 28, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented