ഒരു കൂസലുമില്ല, കുറ്റബോധത്തിന്റെ കണികപോലുമില്ലാതെ കോടതിയില്‍ നരബലിക്കേസിലെ പ്രതികള്‍


അമൃത എ. യു.

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Screengrab: Mathrubhumi News

കൊച്ചി: കേരളത്തെ നടുക്കിയ ഇലന്തൂർ നരബലി കേസിലെ മൂന്ന് പ്രതികളും കോടതിയിലെത്തിയത് യാതൊരു കൂസലുമില്ലാതെ. രണ്ട് സ്ത്രീകളെ കൊലപ്പെടുത്തി മാസം പാകംചെയ്ത് കഴിച്ച മൂന്നു പ്രതികള്‍ക്കും കോടതി മുറിയില്‍പ്പോലും കുറ്റബോധത്തിന്റെ കണികപോലും കാണാനില്ലായിരുന്നു.

പദ്മ എന്ന സ്ത്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ പ്രതികള്‍ രക്തം ഊറ്റിയെടുത്തെന്നും മൃതദേഹം 56 കഷണങ്ങളാക്കി വെട്ടിനുറുക്കിയെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. പിന്നീട് ആയുരാരോഗ്യത്തിനായി മാംസം വേവിച്ച് കഴിച്ചെന്നുമാണ് ലൈല പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. എന്നാല്‍ നാടിനെ ഞെട്ടിച്ച ക്രൂരമായ കൊലപാതകത്തിന് ശേഷം പോലീസ് പിടിയിലായി കോടതിയിലേക്ക് എത്തിക്കുമ്പോഴും തിരികെ പോലീസ് ജീപ്പില്‍ കയറ്റിക്കൊണ്ടുപോകുമ്പോഴും യാതൊരു ഭാവവ്യത്യാസവുമില്ലാതെ നിസ്സംഗരായിരുന്നു മൂന്ന് പ്രതികളും. പോലീസ് ജീപ്പില്‍ കയറുമ്പോള്‍ തലയില്‍ ഷോള്‍ പുതച്ചിരുന്ന ലൈല ജീപ്പിനുള്ളില്‍ കയറിയ ശേഷം പുറത്ത് നടക്കുന്നതും മാധ്യമങ്ങളേയുമെല്ലാം നിരീക്ഷിക്കുന്നുണ്ടായിരുന്നു.

അതേസമയം, റോസ്ലിന്റേയും പദ്മയുടേയും കൊലപാതകവുമായി ബന്ധപ്പെട്ട് റിമാന്‍ഡ് റിപ്പോര്‍ട്ട് പോലീസ് കോടതിയില്‍ സമര്‍പ്പിച്ചു. ക്രൂരമായ കൊലപാതകത്തിന്റെ വിവരങ്ങളാണ് റിമാന്‍ഡ് റിപ്പോര്‍ട്ടിലുള്ളത്. പ്രതികളെ ഈ മാസം 26 വരെ റിമാന്‍ഡ് ചെയ്തു. രക്തസമ്മര്‍ദ്ദത്തിന് ഗുളിക കഴിക്കുന്നുണ്ടെന്നും വിഷാദരോഗിയാണെന്നുമാണ് ലൈല കോടതിയില്‍ പറഞ്ഞത്. പ്രതികളായ മുഹമ്മദ് ഷാഫിയെയും ഭഗവല്‍സിങ്ങിനെയും കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി. ലൈലയെ വനിതാ ജയിലിലേക്കും കൊണ്ടുപോയി.

കഴിഞ്ഞ ശനിയാഴ്ചയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് ആദ്യമായി ചോദ്യംചെയ്യുന്നത്. തുടര്‍ന്ന് വിട്ടയക്കുകയും ഞായറാഴ്ച ഹാജരാകാന്‍ പറയുകയുമായിരുന്നു. കൂടുതല്‍ തെളിവ് ശേഖരിച്ച് ഞായറാഴ്ച പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് അന്വേഷണം ഇലന്തൂരിലേക്ക് എത്തുന്നത്. പോലീസ് അന്വേഷണം ഇവരിലേക്ക് എത്തുന്നുണ്ട് അറിഞ്ഞപ്പോഴും തങ്ങള്‍ യാതൊരു കുറ്റവും ചെയ്തിട്ടില്ലെന്ന ഭാവത്തോടെയായിരുന്നു ഭഗവല്‍സിങിന്റെ പ്രതികരണം. ഇത് വ്യക്തമാക്കുന്നതായിരുന്നു അയല്‍വാസികള്‍ നല്‍കിയ മൊഴി.

Content Highlights: elanthoor human sacrifice case all accused remanded by court


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Bala Against unnimukundan, shefeekkinte santhosham controversy

1 min

ഉണ്ണിമുകുന്ദന്‍ പ്രതിഫലം നല്‍കാതെ പറ്റിച്ചു; ആരോപണവുമായി ബാല

Dec 8, 2022


10:28

EXPLAINED | വിഴിഞ്ഞം സമരം ഒത്തുതീർപ്പിനു പിന്നിലെന്ത്? വാഗ്ദാനങ്ങൾ എന്തൊക്കെ?

Dec 7, 2022


image

2 min

ആ കനല്‍ത്തരി അണഞ്ഞു; ഹിമാചലില്‍ സിറ്റിങ് സീറ്റില്‍ സിപിഎം നാലാമത്‌

Dec 8, 2022

Most Commented