അന്വേഷണം 20 കാര്യങ്ങളില്‍; നരബലിക്കേസിലെ പ്രതികള്‍ വീണ്ടും കസ്റ്റഡിയില്‍, രണ്ടുദിവസം അഭിഭാഷകനെ കാണാം


പത്തനംതിട്ട ഇലന്തൂർ നരബലി കേസിലെ പ്രതികളായ ലൈല, മുഹമ്മദ് ഷാഫി, ഭഗവൽ സിങ് എന്നിവരെ എറണാകുളം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽ ഹാജരാക്കിയ ശേഷം പോലീസ് കസ്റ്റഡിയിലേക്ക് കൊണ്ടുപോകുന്നു/ മുഹമ്മദ് ഷാഫിയെ ജയിലിലേക്ക് കൊണ്ടുപോകാൻ പോലീസ് ജീപ്പിൽ കയറ്റിയപ്പോൾ ( ഫയൽ ചിത്രം)

കൊച്ചി: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളെ വീണ്ടും പോലീസ് കസ്റ്റഡിയില്‍ വിട്ടു. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസിലാണ് പെരുമ്പാവൂര്‍ ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ഒമ്പതുദിവസത്തേക്ക് പ്രതികളെ കസ്റ്റഡിയില്‍ വിട്ടത്. ഇതില്‍ രണ്ടുദിവസം, 15 മിനിറ്റ് വീതം അഭിഭാഷകനെ കാണാനും പ്രതികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ട്.

നരബലിക്കേസിലെ പ്രതികളായ ഷാഫി, ഭഗവല്‍സിങ്, ലൈല എന്നിവരെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് കാലടി പോലീസാണ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നത്. പത്തുദിവസത്തെ കസ്റ്റഡിയാണ് ആവശ്യപ്പെട്ടതെങ്കിലും ഒമ്പത് ദിവസമാണ് കോടതി അനുവദിച്ചത്. നരബലിയുമായി ബന്ധപ്പെട്ട ഇരുപത് കാര്യങ്ങളില്‍ വിശദമായ അന്വേഷണം വേണമെന്നായിരുന്നു അപേക്ഷയില്‍ പോലീസ് ചൂണ്ടിക്കാണിച്ചിരുന്നത്. മൊഴികളിലെ വൈരുദ്ധ്യം പരിഹരിക്കാന്‍ പ്രതികളെ ഒരുമിച്ചിരുത്തി ചോദ്യംചെയ്യണം, നരബലിയുടെ ആസൂത്രണം സംബന്ധിച്ച് കൂടുതല്‍ അന്വേഷണം നടത്തണം, കൂടുതല്‍ തെളിവെടുപ്പ് നടത്തണം തുടങ്ങിയവയായിരുന്നു പോലീസിന്റെ വാദം.നരബലിക്ക് മുമ്പ് മുഖ്യപ്രതിയായ ഷാഫി വിവിധ ജില്ലകളില്‍ യാത്രചെയ്തിട്ടുണ്ടെന്നും ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്നും പോലീസ് കോടതിയെ അറിയിച്ചു. കൂടുതല്‍പേര്‍ ഇവരുടെ കുറ്റകൃത്യത്തിന് ഇരകളായോ എന്നതടക്കം കണ്ടെത്തേണ്ടതുണ്ടെന്നും പ്രതികള്‍ ഉപയോഗിച്ച കൂടുതല്‍ ആയുധങ്ങള്‍ കണ്ടെടുക്കാനുണ്ടെന്നും പോലീസ് പറഞ്ഞിരുന്നു.

അതേസമയം, കസ്റ്റഡി അപേക്ഷയെ പ്രതിഭാഗം കോടതിയില്‍ എതിര്‍ത്തു. മാധ്യമശ്രദ്ധയ്ക്ക് വേണ്ടി പോലീസ് കേസിനെ വഴിത്തിരിച്ചുവിടുകയാണെന്നും കസ്റ്റഡി അനുവദിക്കേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

Content Highlights: elanthoor human sacrifice case accused sent to police custody again


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented