ഷാഫിയുടെ ഫോണില്‍ ഭഗവല്‍സിങ്ങിന്റെ പേര് 'പത്തനംതിട്ട'; മിസ്സിങ് കേസുകളില്‍ പോലീസിന്റെ അന്വേഷണം


ലൈംഗികജോലിക്കായി വന്നാല്‍ 15,000 രൂപ തരാമെന്നു പറഞ്ഞാണ് ഷാഫി പത്മയെ കൂട്ടിക്കൊണ്ടുപോയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് നാലുമണിയോടെ പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും വീട്ടില്‍ ഇവരെത്തി.

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement

കൊച്ചി: പത്തനംതിട്ട ഇലന്തൂരില്‍ നരബലിക്കേസിന്റെ അന്വേഷണത്തിനായി പോലീസ് പ്രത്യേകസംഘത്തെ നിയമിച്ചു. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മിഷണര്‍ എസ്. ശശിധരന്‍ നേതൃത്വം നല്‍കും. നരബലിക്കുശേഷം കൊല്ലപ്പെട്ടവരുടെ മാംസം പ്രതികളായ ഭഗവല്‍ സിങ്ങും ലൈലയും പാകംചെയ്ത് ഭക്ഷിച്ചെന്ന് സൂചനയുണ്ടായിരുന്നു. ഇക്കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ആയുരാരോഗ്യത്തിനുവേണ്ടി മനുഷ്യമാംസം കഴിക്കാന്‍ ഇവരോടു നിര്‍ദേശിച്ചത് മുഹമ്മദ് ഷാഫിയാണ്. തെളിവെടുപ്പിനിടെ പ്രതികള്‍ ഇക്കാര്യംപറഞ്ഞതായി സൂചനയുണ്ടെങ്കിലും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കൊല്ലപ്പെട്ട രണ്ടുസ്ത്രീകളും നേരിട്ടത് കൊടുംക്രൂരത. കടവന്ത്രയില്‍ വാടകയ്ക്കുതാമസിച്ചിരുന്ന പത്മയെ 56 കഷണങ്ങളാക്കിയാണ് മൂന്നുപ്രതികളും ചേര്‍ന്ന് വെട്ടിനുറുക്കിയത്. സെപ്റ്റംബര്‍ 26-നാണ് ഈ കൊലപാതകം. ആദ്യം കാണാതായ തൃശ്ശൂര്‍ സ്വദേശി റോസ്ലിന്റെ ശരീരഭാഗങ്ങള്‍ അഞ്ചുകഷണങ്ങളാക്കിയെന്നും പോലീസ് കരുതുന്നു. ജൂണിലാണ് റോസ്ലിന്‍ കൊല്ലപ്പെടുന്നത്.



പ്രതികളായ പെരുമ്പാവൂര്‍ അല്ലപ്ര വേഴപ്പിള്ളി മുഹമ്മദ് ഷാഫി (52), പത്തനംതിട്ട ഇലന്തൂര്‍ കടകംപള്ളില്‍ ഭഗവല്‍ സിങ് (68), ഭാര്യ ലൈല (59) എന്നിവരെ രണ്ടാഴ്ചത്തേക്ക് എറണാകുളം ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. ഷാഫിയെയും ഭഗവല്‍ സിങ്ങിനെയും കാക്കനാട് ജില്ലാജയിലിലേക്ക് മാറ്റിയപ്പോള്‍ ലൈലയെ വനിതാ ജയിലിലേക്കാണ് മാറ്റിയത്. പ്രതികളെ കസ്റ്റഡിയില്‍കിട്ടാന്‍ പോലീസ് വ്യാഴാഴ്ച കോടതിയില്‍ അപേക്ഷനല്‍കും.

വാക്തര്‍ക്കം, പിന്നെ അരുംകൊല

ലൈംഗികജോലിക്കായി വന്നാല്‍ 15,000 രൂപ തരാമെന്നു പറഞ്ഞാണ് ഷാഫി പത്മയെ കൂട്ടിക്കൊണ്ടുപോയതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നു. വൈകീട്ട് നാലുമണിയോടെ പത്തനംതിട്ട ഇലന്തൂരിലെ ഭഗവല്‍സിങ്ങിന്റെയും ഭാര്യ ലൈലയുടെയും വീട്ടില്‍ ഇവരെത്തി.

വീട്ടിലെത്തിയ നേരത്ത് പത്മ പ്രതികളോട് പണംചോദിച്ചത് വാക്തര്‍ക്കത്തിലെത്തി. ഈ സമയത്ത് മൂന്നുപ്രതികളുംചേര്‍ന്നു പ്ലാസ്റ്റിക് കയര്‍കൊണ്ട് കഴുത്തുമുറുക്കി ശ്വാസംമുട്ടിച്ച് പത്മയെ ബോധംകെടുത്തി. പിന്നീട് പത്മയെ മുറിയില്‍കൊണ്ടുവന്നു കിടത്തിയശേഷം ഷാഫി മൂര്‍ച്ചയുള്ള കത്തികൊണ്ട് അവരുടെ സ്വകാര്യഭാഗത്തു കുത്തി. ആ കത്തിതന്നെ വലിച്ചൂരിയാണ് ഷാഫി പത്മയുടെ കഴുത്തറുത്തത്.

നീലച്ചിത്രത്തില്‍ അഭിനയിച്ചാല്‍ പത്തുലക്ഷം രൂപ വാങ്ങിത്തരാമെന്നു പറഞ്ഞാണ് റോസ്ലിയെ ഷാഫി കൊണ്ടുപോയതെന്നും തെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്. കോട്ടയത്തുനിന്നു കാറില്‍ കയറ്റി വൈകീട്ട് നാലു മണിയോടെ ഇലന്തൂരിലെത്തിച്ചു.

കിടപ്പുമുറിയിലെത്തിച്ച റോസ്ലിയെ നീലച്ചിത്രത്തിന്റെ ഷൂട്ടിങ് നടത്താനെന്ന വ്യാജേന കൈകാല്‍കെട്ടി കട്ടിലില്‍ കിടത്തി. ലൈലയാണ് റോസ്ലിയുടെ രഹസ്യഭാഗത്ത് കത്തികയറ്റിയത്.

ചോദ്യംചെയ്യലില്‍ പിടികൊടുക്കാതെ...

കൊച്ചി: ഷാഫി ആദ്യഘട്ട ചോദ്യം ചെയ്യലില്‍ പോലീസിനോട് ഒന്നും വിട്ടുപറയാന്‍ കൂട്ടാക്കിയില്ല. കൊച്ചി ഡി.സി.പി. എസ്. ശശിധരന്റെ നേതൃത്വത്തില്‍ വിവിധ പോലീസ് സംഘങ്ങള്‍ പലപ്പോഴായി ചോദ്യം ചെയ്തപ്പോഴും ഇയാള്‍ ഒഴിഞ്ഞു മാറി. ചോദ്യങ്ങള്‍ക്കൊന്നും വ്യക്തമായ ഉത്തരമില്ലായിരുന്നു. അറിയില്ല, ഓര്‍മിക്കുന്നില്ല എന്നിങ്ങനെ നിസ്സംഗമായ മറുപടികള്‍. പല രീതിയില്‍ പല വിധത്തില്‍ ചോദ്യം ചെയ്തിട്ടും ഇതാവര്‍ത്തിച്ചു. ഇതോടെ ഉദ്യോഗസ്ഥര്‍ ഉദ്ദേശിച്ചപോലെ അന്വേഷണം മുന്നോട്ടു പോകാതെ വന്നു.

കാണ്‍മാനില്ലാക്കേസുകളും അന്വേഷിക്കും

കൊച്ചി: നരബലിക്കേസിനൊപ്പം ആളെ കാണാനില്ലാതായ കേസുകളും പോലീസ് അന്വേഷിക്കും. സമീപകാലത്ത് ആളുകളെ കാണാതായ കേസുകളില്‍ അന്വേഷണം ശക്തമാക്കാനാണ് തീരുമാനം. പ്രതികള്‍ക്കു പുറമേ മറ്റാരെങ്കിലും ഉള്‍പ്പെട്ടോയെന്നും അന്വേഷണം തുടങ്ങി.

മുഖ്യപ്രതി ഷാഫിയുടെ ഫോണില്‍ മറ്റൊരു പ്രതി ഭഗവല്‍സിങ്ങിന്റെ പേര് 'പത്തനംതിട്ട' എന്നപേരില്‍ സേവ് ചെയ്തത് പോലീസിന്റെ സംശയം വര്‍ധിപ്പിക്കുന്നു. ഇരകളെ ഇലന്തൂരിലെ വീട്ടിലെത്തിക്കാന്‍ ഉപയോഗിച്ച കാറും കൃത്യത്തിന് ഉപയോഗിച്ച ആയുധങ്ങളും പോലീസ് കോടതിയില്‍ ഹാജരാക്കി.

റോസ്ലിനെ കൊന്നത് ലൈലയും പത്മയെ കൊന്നത് ഷാഫിയുമാണെന്നാണ് പോലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സെപ്റ്റംബര്‍ 26-ന് രാവിലെ പത്തു മണിയോടെ വെള്ള നിറത്തിലുള്ള സ്‌കോര്‍പിയോ കാറില്‍ ഷാഫി പത്മയെ കയറ്റിക്കൊണ്ടു പോകുന്നതായി സി.സി.ടി.വി.യില്‍ക്കണ്ട ദൃശ്യമാണ് അന്വേഷണത്തില്‍ നിര്‍ണായകമായത്. അന്ധവിശ്വാസത്തിന്റെയും ആഭിചാരക്രിയകളുടെയും പേരിലാണ് പ്രതികള്‍ മനുഷ്യക്കുരുതി നടത്തിയതെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: elanthoor human sacrifice case accused remanded and police investigation about missing cases


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented