മൃതദേഹഭാഗങ്ങള്‍ യോജിപ്പിച്ച് പദ്മയുടെ രൂപമുണ്ടാക്കുന്നു, 80 ശതമാനം പൂര്‍ത്തിയായി; പ്രതികളെ കാണിക്കും


ജി. രാജേഷ്‌കുമാര്‍

ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement

പത്തനംതിട്ട: ഇലന്തൂരില്‍ നരബലിക്കിരയായ പദ്മ(52)യുടെ മൃതദേഹകഷണങ്ങള്‍ യോജിപ്പിച്ച് അവരുടെ രൂപം പുനഃസൃഷ്ടിക്കുന്നു. കേസന്വേഷണത്തില്‍ നിര്‍ണായകതെളിവായി മാറുന്ന ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളേജിലെ ഫൊറന്‍സിക് മെഡിസിന്‍ വിഭാഗത്തില്‍ പുരോഗമിക്കുന്നു. 80 ശതമാനം ശരീരഭാഗങ്ങളും യോജിപ്പിച്ചെന്നാണ് വിവരം.

കിട്ടിയഭാഗങ്ങള്‍ ഉപയോഗിച്ച് പദ്മയുടെ രൂപം സൃഷ്ടിച്ചെടുത്തശേഷം പ്രതികളെ കാണിക്കും. കൊലപാതകം നടത്തിയത് എങ്ങനെയെന്ന് പ്രതികള്‍ ഈ രൂപത്തിന്റെ അടിസ്ഥാനത്തില്‍ വിവരിക്കേണ്ടിവരും. ഡമ്മി ഉപയോഗിച്ചുള്ള അന്വേഷണരീതിയാണ് ഇതുവരെ പ്രതികളുടെ സാന്നിധ്യത്തില്‍ നടന്നത്. ഒന്നാംപ്രതി ഷാഫി, രണ്ടാംപ്രതി ഭഗവല്‍സിങ് എന്നിവര്‍ രണ്ടുതവണ കൊലപാതകരീതി ഡമ്മിയില്‍ കാണിച്ചുകൊടുത്തിരുന്നു. മൂന്നാംപ്രതി ലൈല ഇത് ഒരുതവണയും കാണിച്ചുകൊടുത്തു.



56 കഷണങ്ങളായാണ് പദ്മയുടെ മൃതദേഹം ഇലന്തൂരിലെ വീടിനടുത്തുനിന്ന് കണ്ടെടുത്തത്. കൊല്ലപ്പെട്ട റോസ്ലിന്റെ വളരെക്കുറച്ച് മൃതദേഹാവശിഷ്ടങ്ങളേ കിട്ടിയിട്ടുള്ളൂ. അതിനാല്‍, അവരുടെ രൂപം പുനഃസൃഷ്ടിക്കാനാകില്ല.

കടവന്ത്രയില്‍ ലോട്ടറിക്കച്ചവടം നടത്തിവന്ന പദ്മയെ സിനിമയില്‍ അവസരം നല്‍കാമെന്നുപറഞ്ഞ് 10 ലക്ഷം രൂപ വാഗ്ദാനംചെയ്താണ് ഷാഫി കൂട്ടിക്കൊണ്ടുവന്ന് നരബലിക്കിരയാക്കിയത്.

Content Highlights: elanthoor human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented