നാടിന്റെ അഭിമാനമായ ആഞ്ഞിലിമൂട്ടില്‍ വൈദ്യന്മാര്‍;എന്തിനും ഓടിയെത്തുന്ന ഭഗവല്‍സിങ്;ഞെട്ടി നാട്ടുകാര്‍


കുഴിച്ചിട്ട മൃതദേഹം കണ്ടെത്താന്‍ പ്രതിയുമായി കടവന്ത്ര പോലീസ് എത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ മണ്ണപ്പുറം പതിമൂന്നാം വാര്‍ഡിലെ വീടിന് ചുറ്റും നൂറുകണക്കിനാളുകള്‍ തമ്പടിച്ചു.

നരബലി നടന്ന ഭഗവൽ സിങ്ങിന്റെ വീട്ടുവളപ്പിൽ നിന്ന് ശരീരാവശിഷ്ടങ്ങൾ കുഴിച്ചെടുക്കുന്നത് കാണാനെത്തിയവർ ഇൻസെറ്റിൽ പ്രതികളായ ഷാഫി, ലൈല, ഭഗവൽസിങ്

ഇലന്തൂര്‍: ഇന്നലെവരെ നാടിന്റെ അഭിമാനമായിരുന്നു ആഞ്ഞിലിമൂട്ടിലെ വൈദ്യന്‍മാര്‍ എന്നാല്‍ കൊലപാതക വാര്‍ത്ത കാട്ടുതീപോലെ പടര്‍ന്നപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ ഞെട്ടിവിറച്ചിരിക്കുകയാണ് ഇലന്തൂര്‍ ഗ്രാമം. ഇലന്തൂര്‍ ഗ്രാമപ്പഞ്ചായത്തിലെ 13-ാം വാര്‍ഡിലാണ് സ്ത്രീകളെ തട്ടിക്കൊണ്ടുപോയി നരബലി നടത്തിയ ഭഗവല്‍സിങ്ങിന്റെ തിരുമ്മുകേന്ദ്രം സ്ഥിതിചെയ്യുന്നത്. ഭഗവല്‍സിങ്ങും ഭാര്യ ലൈലയും വര്‍ഷങ്ങളായി താമസിച്ചുവന്നത് ഇവിടെയാണ്. നാട്ടുകാരോട് ചിരിച്ചുകൊണ്ട് ഇടപെടുന്ന നാട്ടുകാരുടെ എന്താവശ്യത്തിനും ഓടിയെത്തുന്ന സാമൂഹിക പ്രവര്‍ത്തകനാണ് നാട്ടുകാരുടെ മനസ്സില്‍ ഭഗവല്‍ സിങ്. ആ വീടും വീട്ടുകാരും എല്ലാവരോടും ഏറെ സ്‌നേഹത്തോടെയും മര്യാദയോടെയും പെരുമാറുന്നവരായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു. ഭഗവല്‍ സിങ്ങിന്റെ പറമ്പില്‍ കുഴിച്ചിട്ട മൃതദേഹം കണ്ടെത്താന്‍ പ്രതിയുമായി കടവന്ത്ര പോലീസ് എത്തുന്നുവെന്ന വാര്‍ത്ത പരന്നതോടെ മണ്ണപ്പുറം പതിമൂന്നാം വാര്‍ഡിലെ വീടിന് ചുറ്റും നൂറുകണക്കിനാളുകള്‍ തമ്പടിച്ചു. ആളുകളെ നിയന്ത്രിക്കാന്‍ വീട്ടിലേക്കുള്ള വഴികളില്‍ പോലീസ് കാവലേര്‍പ്പെടുത്തിയെങ്കിലും നാട്ടുകാരില്‍ പലരും വീടിന് എതിര്‍വശത്തെ റബ്ബര്‍ തോട്ടത്തിനുള്ളിലെ ഊടുവഴികളിലൂടെ ഭഗവല്‍ സിങ്ങിന്റെ ഗേറ്റിന് മുന്നിലെത്തി.

ബാരിക്കേഡ് വെച്ച് പോലീസ്ഗേറ്റിന് മുന്നില്‍ പോലീസ് ബാരിക്കേഡ് വെച്ചതോടെ ആളുകളില്‍ ചിലര്‍ അയല്‍പക്കത്തെ വീടുകളുടെ ഗേറ്റ് തുറന്ന് അകത്തുകയറി. വീടിന് ചുറ്റും ആളുകള്‍ തിങ്ങിനിറഞ്ഞതോടെ അയല്‍പക്കക്കാര്‍ ഗേറ്റിന് താഴിട്ട് പൂട്ടിയെങ്കിലും ഫലമുണ്ടായില്ല, ആളുകള്‍ മതിലുചാടാന്‍ തുടങ്ങി. ഇതോടെ പോലീസുകാര്‍ക്ക് ശബ്ദമുയര്‍ത്തേണ്ടിവന്നു. മൃതദേഹം കുഴിച്ചെടുക്കുന്നത് കാണാന്‍ പൊരിവെയിലത്ത് വന്‍ ജനാവലിയാണ് തടിച്ചുകൂടിയത്. വന്‍സുരക്ഷാ ക്രമീകരണങ്ങളോടെ സംഭവസ്ഥലത്തെത്തിച്ച പ്രതിയെ കാണാന്‍ പലരും മതിലുകളും മുള്ളുവേലികളും ചാടി. ഇതിനിടയില്‍ മതിലിന് മുകളില്‍ കയറിയ വൃദ്ധന്‍ ബോധംകെട്ട് വീണ് തലപൊട്ടി. വഴി ബാരിക്കേഡ്വെച്ച് അടച്ചിരുന്നതിനാല്‍ നാട്ടുകാര്‍ പോലീസ് സഹായം തേടി. തുടര്‍ന്ന് പോലീസ് വാഹനത്തില്‍ വൃദ്ധനെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു.

ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

സമീപ ജില്ലകളില്‍നിന്നടക്കം നിരവധിപേര്‍ പ്രദേശത്ത് എത്തിയതോടെ ആളുകളെ നിയന്ത്രിക്കാന്‍ കൂടുതല്‍ പോലീസിനെ വിന്യസിക്കേണ്ട സ്ഥിതിയായി. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി. ആര്‍.നിശാന്തിനി, ജില്ലാ പോലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്‍, വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി, അംഗം ഷാഹിദാ കമാല്‍, ആര്‍.ഡി.ഒ, സി.പി.എം. കേന്ദ്രകമ്മിറ്റിയംഗം പി.കെ.ശ്രീമതി, ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍, ഡി.സി.സി. പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, സി.പി.എം. ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, എ.പദ്മകുമാര്‍, കെ.സി.രാജഗോപാല്‍ തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു.

ഡി.വൈ.എഫ്.ഐ. മാര്‍ച്ച്

ഇലന്തൂര്‍: ആഭിചാരക്രിയകളുടെ ഭാഗമായി മനുഷ്യക്കുരുതി നടന്ന ഭഗവത് സിങ്ങിന്റെ ഇലന്തൂരിലെ വീട്ടിലേക്ക് ഡി.വൈ.എഫ്.ഐ. പ്രതിഷേധ മാര്‍ച്ച് നടത്തി.

മൃതശരീരം കുഴിച്ചെടുക്കുന്ന നടപടികള്‍ പുരോഗമിക്കുന്നതിനാല്‍ വഴിയില്‍വെച്ചുതന്നെ മാര്‍ച്ച് ആറന്മുള പോലീസ് തടഞ്ഞു.ഡി.വൈ.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് സജിത് പി.ആനന്ദ് മാര്‍ച്ചിന് നേതൃത്വം നല്‍കി. കേരളത്തില്‍ നരബലി ഞെട്ടിപ്പിക്കുന്നതും ആശങ്കപ്പെടുത്തുന്നതുമാണെന്ന് സജിത് പി.ആനന്ദ് പറഞ്ഞു. ഡി.വൈ.എഫ്.ഐ. ജില്ലാ നേതാക്കളായ എസ്. സൂരജ്, ശരത് ശശിധരന്‍, വിഷ്ണുവിക്രമന്‍ എന്നിവര്‍ പങ്കെടുത്തു.


Content Highlights: elanthoor human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

മനോഹരം...മെസ്സി.... മാറഡോണയുടെ ഗോള്‍നേട്ടം മറികടന്നു

Dec 4, 2022


21:00

'ഒരു സീനിന് വേണ്ടി എട്ട് ബീഡി വലിച്ചു!' | Manju Pillai Interview

Dec 4, 2022

Most Commented