പദ്മത്തിന്റെ മൃതദേഹം ഒരു കുഴിയില്‍, റോസ്ലിന്റേത് പലയിടത്തായി; ഉപ്പുവിതറി മറവുചെയ്ത് മഞ്ഞള്‍ നട്ടു


ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭര്‍ത്താവായ ഭഗവല്‍സിങ്ങിന്റെ മുന്‍പില്‍ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു.

കൊലചെയ്യപ്പെട്ട റോസ്ലിന്റെ ശരീരം കുഴിച്ചെടുത്ത സ്ഥലം, ഇൻസെറ്റിൽ ഷാഫി, ലൈല, ഭഗവൽ

ഇലന്തൂര്‍: ഭഗവല്‍സിങ്ങിന്റെ വീടിന്റെ മൂന്നുവശവും വിജനമാണ്. അതിനാല്‍ തന്നെ കൊലപാതകം നടന്നതും കുഴിച്ചിട്ടതും അതീവ രഹസ്യമായി പ്രതികള്‍ക്ക് നടത്താനായി. പടിഞ്ഞാറുവശത്തുകൂടിയാണ് പ്രവേശനം. റോഡില്‍നിന്ന് വീട്ടിലേക്ക് കയറുമ്പോള്‍ തന്നെ ഒരു കാവാണ്. അതുകഴിഞ്ഞാല്‍ ഭഗവത് സിങ്ങിന്റെ തിരുമ്മുശാല. പിന്നീടാണ് വീട്. പ്രവേശന ഭാഗത്തുള്ള വീടുമാത്രമാണ് ഏക അയല്‍പക്കം. ഈ വീടിന്റെ അതിരില്‍ ഉയര്‍ന്ന മതില്‍ കെട്ടിയിട്ടുണ്ട്. വീടിന്റെ മൂന്നുവശവും പ്രത്യേക കൃഷിയൊന്നും ചെയ്യാതെ ഒഴിഞ്ഞുകിടക്കുകയാണ്.ഈ വീട്ടില്‍ എന്തുനടന്നാലും നാട്ടുകാര്‍ക്ക് അറിയാനാവാത്തസ്ഥിതി ഇങ്ങനെ ഉണ്ടായി.

കൊച്ചിയില്‍ അറസ്റ്റിലായ ഷാഫിയെ മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് എത്തിച്ചത്. മൂന്നുമണിക്കൂര്‍ വീതം എടുത്താണ് ഓരോ മൃതദേഹ അവശിഷ്ടങ്ങള്‍ പുറത്തെടുത്തത്.ഉച്ചയ്ക്ക് ഒരുമണിക്ക് പദ്മയുടെ മൃതദേഹത്തിനായുള്ള ശ്രമമാണ് തുടങ്ങിയത്. ഷാഫി സ്ഥലം കാണിച്ചുകൊടുത്തു.വീടിന്റെ തെക്ക് വശത്ത് മരങ്ങളുടെ ഇടയിലായി ഒറ്റകുഴിയിലായിരുന്നു അവശിഷ്ടമുണ്ടായിരുന്നത്.വീടിന്റെ കിഴക്കുഭാഗത്ത് ചെമ്പരത്തി ചെടികള്‍ക്കു നടുവിലാണ് റോസ്ലിനെ കുഴിച്ചിട്ടിരുന്നത്. ഭഗവല്‍സിങ്ങും ലൈലയുമാണ് സ്ഥലം കാണിച്ചുകൊടുത്തത്. അവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ നാലു മണിക്ക് തുടങ്ങിയ ശ്രമം രാത്രി ഒന്‍പതുവരെ തുടര്‍ന്നു. ആദ്യ കുഴിയില്‍നിന്ന് രണ്ട് കൈകള്‍ കിട്ടി. തൊട്ടടുത്തു തന്നെ മറ്റൊരുകുഴിയില്‍നിന്ന് ബാക്കിഭാഗങ്ങള്‍ കണ്ടെടുത്തു. തുണിയില്‍ പൊതിഞ്ഞ് കയര്‍കെട്ടിയ നിലയിലായിരുന്നു ഇത്. കുഴിയില്‍ 30 രൂപയുടെ നാണയങ്ങള്‍, കുട, ബാഗ്, ചെരിപ്പ്, പെര്‍ഫ്യൂം, മാസ്‌ക്, താക്കോല്‍, ചീപ്പ് എന്നിവയുമുണ്ടായിരുന്നു.

മൂന്നുപേരേയും ഒരുമിച്ചിരുത്തി ചോദിച്ചപ്പോള്‍ എല്ലാം പൊളിഞ്ഞു. നാട്ടിലെ അറിയപ്പെടുന്ന തിരുമ്മുവൈദ്യനാണ് ബാബു എന്നു വിളിക്കുന്ന ഭഗവല്‍ സിങ്. പലയിടത്തുനിന്നും ചികിത്സയ്ക്കായി ഇവിടെ ആള്‍ക്കാര്‍ വന്നുപോയിരുന്നു. അതുകൊണ്ടുതന്നെ വീടിനകത്ത് നടക്കുന്ന കാര്യങ്ങളൊന്നും നാട്ടുകാരോ അയല്‍പക്കക്കാരോ ശ്രദ്ധിച്ചിരുന്നില്ല.

ആഞ്ഞിലിമൂട്ടില്‍ വൈദ്യന്‍മാര്‍ എന്നറിയപ്പെടുന്ന കുടുംബത്തിലെ കണ്ണിയാണ് ഭഗവല്‍ സിങ്. സംഭവം നടക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പുതന്നെ ഷാഫി ഇലന്തൂരില്‍ വന്ന് പോയിരുന്നെന്ന് നാട്ടുകാരില്‍നിന്ന് പോലീസിന് വിവരം കിട്ടിയിരുന്നു.അയല്‍വാസിയായ ജോസ് തോമസ് ഷാഫിയെപ്പറ്റിപറഞ്ഞതും നിര്‍ണായകമായി. കേസ് അന്വേഷിക്കുന്ന കൊച്ചി സിറ്റി പോലീസ് ഭഗവത് സിങ്ങിനെയും ഭാര്യ ലൈലയെയും ഞായറാഴ്ചയോടെ ഇലന്തൂരില്‍നിന്ന് രഹസ്യമായി കസ്റ്റഡിയില്‍ എടുത്തിരുന്നു. തുടര്‍ന്ന് മൂന്ന് പ്രതികളെയും കൊച്ചിയില്‍ ഒരുമിച്ചിരുത്തി ചോദ്യംചെയ്തപ്പോഴാണ് സംഭവം പൊളിയുന്നതും നരബലിയുടെ വിവരങ്ങള്‍ പുറത്തുവരുന്നതും.

ജനനേന്ദ്രിയത്തില്‍ കത്തിയിറക്കി കഷണങ്ങളാക്കി കുഴിച്ചിട്ടു

ഇലന്തൂര്‍: റോസ്ലിനെ കൊന്നത് ഷാഫി. പദ്മത്തെ കൊന്നത് ലൈല. ഇലന്തൂരിലെ രണ്ട് കൊലപാതകങ്ങളും മനസ്സാക്ഷിയെ ഉലയ്ക്കുന്നതാണ്.

ജൂണിലാണ് റോസ്ലിനെ ഷാഫി ഇലന്തൂരിലെ വീട്ടിലെത്തിച്ചത്. മയക്കാനുള്ള ദ്രാവകം നല്‍കി കട്ടിലില്‍ കിടത്തി. തുടര്‍ന്ന് ഇവരുടെ ജനനേന്ദ്രിയത്തില്‍ ഷാഫി കത്തികുത്തിയിറക്കി. പാത്രത്തില്‍ രക്തം ശേഖരിച്ച് വീടിന് ചുറ്റും തളിച്ചു. പിന്നീട് ശരീരഭാഗങ്ങള്‍ 30 കഷണങ്ങളാക്കി കുഴിച്ചിട്ടു.

ആദ്യപൂജ ഉദ്ദേശിച്ച ഫലം ചെയ്തില്ലെന്ന് ഭഗവല്‍ സിങ്ങിനെയും ലൈലയെയും ഷാഫി ധരിപ്പിച്ചു. ഇതേത്തുടര്‍ന്ന് സെപ്റ്റംബറിലാണ് പദ്മത്തെ കൊണ്ടുവന്നത്. ലൈലയാണ് പദ്മത്തെ കൊന്നത്. റോസ്ലിനെ കൊന്ന അതേ രീതിയിലായിരുന്നു ഇതും. ജനനേന്ദ്രിയത്തില്‍ കത്തിയിറക്കിയതും രക്തം ശേഖരിച്ചതും ലൈലയായിരുന്നു. അതും വീടിനു ചുറ്റും തളിച്ചു. ശരീരാവശിഷ്ടങ്ങള്‍ 21 കഷണങ്ങളാക്കി രാത്രി കുഴിച്ചിട്ടു.

ഉപ്പുവിതറിയാണ് അവശിഷ്ടങ്ങള്‍ മറവുചെയ്തത്. മണ്ണിട്ടിട്ട് മഞ്ഞള്‍ച്ചെടികളും നട്ടു. ശരീരാവശിഷ്ടങ്ങള്‍ക്കൊപ്പം വസ്ത്രങ്ങള്‍ ഇട്ടില്ല. ആഭിചാരക്രിയകളുടെ ഭാഗമായി ഷാഫി, ഭര്‍ത്താവായ ഭഗവല്‍സിങ്ങിന്റെ മുന്‍പില്‍ ലൈലയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടെന്നും പോലീസ് പറയുന്നു.

ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോ എന്ന് പരിശോധിക്കും

ഇലന്തൂര്‍: പദ്മയുടേയും റോസ്ലിന്റെയും കൊലപാതകങ്ങള്‍ നരബലിയായിരുന്നെന്ന് പിടിയിലായവര്‍ പറയുന്നുണ്ടെങ്കിലും മരിച്ചവരുടെ ആന്തരികാവയവങ്ങള്‍ എല്ലാമുണ്ടോ എന്നകാര്യത്തില്‍ വിശദപരിശോധന നടത്താനാണ് പോലീസ് നിര്‍ദേശം.

ഷാഫിക്കുള്ള മറ്റ് ബന്ധങ്ങളാണ് ഇത്തരം ചില സംശയങ്ങളിലേക്കെത്തിച്ചതെന്നറിയുന്നു. കൊലപാതകത്തിലുള്‍പ്പെടെ കൂടുതല്‍ പേരുടെ സഹായം കിട്ടിയതായാണ് അന്വേഷണ സംഘത്തിന്റെ വിശ്വാസം.

ഫെയ്‌സ് ബുക്ക് അക്കൗണ്ട് ഉണ്ടാക്കി ഇയാള്‍ തനിയെ ഇത്രയും വലിയ ആസൂത്രണം നടത്തിയെന്നത് പോലീസ് വിശ്വാസത്തില്‍ എടുത്തിട്ടില്ല.

സി.സി.ടി.വി. ദൃശ്യത്തിനായി അയല്‍വീട് പറഞ്ഞുകൊടുത്തത് ഭഗവല്‍

ഇലന്തൂര്‍: വീട്ടിലെ സി.സി.ടി.വി. പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് മാത്രമാണ് ഭഗവല്‍ സിങ്ങിന്റെ അയല്‍വാസി നെടുംകല്ലേല്‍ ജോസിന്റെ മൊബൈലിലേക്ക് പോലീസ് വിളിച്ചുചോദിച്ചത്. ഞായറാഴ്ചയായിരുന്നു കൊച്ചി പോലീസിന്റെ ഈ വിളിയെത്തിയത്. ഒരു കേസ് അന്വേഷണത്തിനാണ് വിളിച്ചതെന്ന് പറഞ്ഞായിരുന്നു വിളി. അടുത്തവീട്ടിലെ ഭഗവല്‍ സിങ് എന്ന ബാബുവാണ് നമ്പര്‍ തന്നതെന്ന് പോലീസും അറിയിച്ചു. അന്ന് ഉച്ചയ്ക്ക് ജോസ്, ബാബുവിനോട് പോലീസ് വിളിച്ചകാര്യം ചോദിക്കുകയും എന്തിനാണ് പോലീസിന് നമ്പര്‍ കൊടുത്തതെന്നും ചോദിച്ചു.

കൊച്ചിയില്‍ അറസ്റ്റിലായ ഒരു പ്രതി ഇവിടെ തിരുമ്മുചികിത്സയ്ക്ക് മുമ്പ് വന്നിട്ടുണ്ടെന്നും അതിന്റെ അന്വേഷണത്തിനാണ് സി.സി.ടി.വി. ഉള്ള വീട് അടുത്തുണ്ടോ എന്ന് ചോദിച്ചതെന്നും ഭഗവല്‍ സിങ് പറഞ്ഞു. കേസിന്റെ ചുരുള്‍ ഓരോന്നായി അഴിച്ചുകൊണ്ടുവരുന്ന ഘട്ടത്തിലായിരുന്നു അപ്പോള്‍ പോലീസ്.

ജോസിന്റെ ചോദ്യത്തിന് പരിഭ്രമമില്ലാതെ മറുപടിപറഞ്ഞ പ്രതിയെത്തേടി അന്ന് വൈകുന്നേരംതന്നെ ആറന്മുള എസ്.ഐ. എത്തി. ജോസിന്റെ വീട്ടിലെ സി.സി.ടി.വി. ക്യാമറയില്‍ ഈ മാസം ഒന്നുമുതലുള്ള ദൃശ്യങ്ങള്‍ മാത്രമേ എടുക്കാനാവുമായിരുന്നുള്ളൂ. തുടര്‍ന്ന് ക്യാമറ ഘടിപ്പിച്ച സ്ഥാപനത്തിന്റെ സഹായത്തോടെ ഹാര്‍ഡ് ഡിസ്‌ക് പോലീസ് എടുത്തു. ഷാഫി കാറില്‍വരുന്ന ദൃശ്യങ്ങള്‍ അതിലുണ്ടായിരുന്നു.

ആശങ്കയുടെ മുള്‍മുനയില്‍ ജനപ്രവാഹം

ചൊവ്വാഴ്ച രാവിലെ 10.50-നാണ് വാര്‍ത്ത പരന്നത്.തിരുവല്ലയിലാണ് സംഭവമെന്നാണ് ആദ്യം കരുതിയത്. 11.30-ന് ഇലന്തൂരിലാണെന്ന്വ്യക്തമായി.

പിന്നീട് നടന്നത്

  • 11.45-ആശങ്കയോടെ ജനങ്ങള്‍ കടകമ്പള്ളില്‍ വീടിന്റെ ഭാഗത്തേക്ക് എത്തിത്തുടങ്ങി.
  • 12.45- പ്രതി ഷാഫിയുമായി കൊച്ചി പോലീസെത്തി.
  • 1.10- പദ്മത്തിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി കുഴിക്കുന്നു.
  • 3.30-ഭഗവത് സിങ്ങിനെയും ലൈലയെയും കൊണ്ടുവന്നു.
  • 4.00-പദ്മയുടെ അവശിഷ്ടങ്ങള്‍ കിട്ടി.
  • 4.15- റോസ്ലിന്റെ മൃതദേഹാവശിഷ്ടങ്ങള്‍ക്കായി തിരച്ചില്‍.
  • 8.30-രണ്ടിടത്തുനിന്നായി അവരുടെ മൃതദേഹാവശിഷ്ടങ്ങളും കിട്ടി.
  • ഇതെല്ലാം തീരുംവരെ വന്‍ ജനക്കൂട്ടം ഇവിടെയുണ്ടായിരുന്നു.
  • 8.35-സംഭവത്തെക്കുറിച്ച് ഡി.ഐ.ജി. ആര്‍. നിശാന്തിനി മാധ്യമങ്ങളോട് വിശദീകരിക്കുന്നു.

Content Highlights: elanthoor human sacrifice case


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented