സഹോദരിയും ഭഗവല്‍ സിങ്ങും അന്ധവിശ്വാസികള്‍, ഞെട്ടല്‍ മാറുന്നില്ല- ലൈലയുടെ സഹോദരന്‍ 


സി.കെ. അഭിലാല്‍ | മാതൃഭൂമി ന്യൂസ് 

ലൈലയുടെ സഹോദരൻ, ലൈല | Photo: Mathrubhumi news screengrab

പത്തനംതിട്ട: ഇലന്തൂര്‍ നരബലിക്കേസിലെ പ്രതികളായ ലൈലയ്ക്കും ഭര്‍ത്താവ് ഭഗവല്‍ സിങ്ങിനും അന്ധവിശ്വാസമാണെന്ന് ലൈലയുടെ സഹോദരന്‍ മാതൃഭൂമി ന്യൂസിനോടു പറഞ്ഞു. തങ്ങളുടെ അമ്മയുടെ മരണശേഷം അഞ്ച് മരണങ്ങള്‍ കൂടിയുണ്ടാകുമെന്ന് ലൈല പറഞ്ഞു. ദേവീദേവ സങ്കല്‍പത്തിലാണ് ഇരുവരും കഴിഞ്ഞിരുന്നത്. രണ്ടുവര്‍ഷമായി സഹോദരിയുമായി ബന്ധമില്ലെന്നും വാര്‍ത്തയുടെ ഞെട്ടല്‍ മാറുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

'ഇന്നല തൊട്ട് ഇത് കേള്‍ക്കുന്നതാണ്. കേട്ടപ്പോള്‍ തന്നെ ഞെട്ടിപ്പോയി. അതും പ്രത്യേകിച്ച് കൂടെപ്പിറന്ന ഒരു വ്യക്തി, അവരുടെ പുറത്താണ് ആരോപണം ഉണ്ടായിരിക്കുന്നത്. യാഥാര്‍ഥ്യമാണെങ്കില്‍ ഈ ഞെട്ടല്‍ മാറത്തില്ല. എന്തു പറയണമെന്ന് അറിയത്തില്ല. അതേരീതിയില്‍ ഞങ്ങള്‍ കുടുംബം മൊത്തം ഞെട്ടിയിരിക്കുകയാണ്, ലൈലയുടെ സഹോദരന്‍ പറഞ്ഞു.'രണ്ടുവര്‍ഷമായിട്ട് ലൈലയുമായി യാതൊരു കോണ്‍ടാക്ടുമില്ല. എന്നാല്‍ ചില പ്രശ്‌നങ്ങളുണ്ട്, കാരണങ്ങളുണ്ട് അതുകൊണ്ട് അകന്നുനില്‍ക്കുകയാണ്. ഒരു ഫോണ്‍ കോള്‍ പോലും ഈ രണ്ടു വര്‍ഷത്തിനിടെ ചെയ്തിട്ടില്ല. ഇവര്‍ക്ക് അന്ധവിശ്വാസമുണ്ടെന്നുള്ളത് അറിയാമായിരുന്നു. എന്നാല്‍ അവിടെ ഇങ്ങനെ പൂജകള്‍ നടക്കുന്നു, കര്‍മങ്ങള്‍ ചെയ്യുന്നു എന്നൊന്നും അറിയില്ലായിരുന്നു.' ഭക്തിനിര്‍ഭരമായ അന്തരീക്ഷം അവിടെ കാണാറുണ്ടായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

'ഭഗവല്‍ സിങ് ഇത്തരം വിശ്വാസമുള്ളയാളായിരുന്നു. കുറച്ചു ജ്യോതിഷവും വൈദ്യവും അറിയുന്നയാളാണ്. സര്‍വസമയവും കുറിയും തൊട്ടാണ് നടക്കാറ്. ലൈലയും പൊട്ടും കുറിയും തൊട്ട് മാലയും ഇട്ട് കയ്യില്‍ ചരടും കെട്ടി നടക്കുന്നതാണ് കണ്ടിട്ടുള്ളത്. കാണുമ്പോഴെ അറിയാം എന്തോ ഒരു പ്രത്യേകതയുണ്ട് എന്നുള്ളത്, ലൈലയുടെ സഹോദരന്‍ പറഞ്ഞു.

അമ്മയുടെ മരണാനന്തര ചടങ്ങ് നടത്തുന്നതുമായി ബന്ധപ്പെട്ട് ചില അഭിപ്രായവ്യത്യാസങ്ങളാണ് താനും ലൈലയും തമ്മില്‍ രണ്ടുവര്‍ഷത്തോളം ബന്ധമില്ലാതിരിക്കാന്‍ കാരണമായത്. അമ്മയുടെ മരണത്തിന് ശേഷം എല്ലാ ക്രിയകളും ചെയ്തു. എന്നാല്‍ രണ്ടുദിവസത്തിനു ശേഷം ലൈല വിളിച്ചു പറഞ്ഞു, പോരാ കുടുംബത്തിനും അമ്മയുടെ മരണത്തിനും ദോഷമുണ്ടെന്ന്. ഇനിയും കര്‍മങ്ങള്‍ ചെയ്യണം അല്ലെങ്കില്‍ എല്ലാവര്‍ക്കും ദോഷമാണ്. അഞ്ചുമരണം വരെ സംഭവിക്കാം എന്ന് പറഞ്ഞു ഭയപ്പെടുത്തി. ചെയ്യാനുള്ള കര്‍മങ്ങള്‍ ഞാന്‍ ചെയ്തു, ഇനി നിങ്ങളായി നിങ്ങളുടെ പാടായി എന്നായിരുന്നു താന്‍ പറഞ്ഞത്. അതിന് പിന്നാലെ ലൈല ഇവിടെ എത്തി തന്നെ മറികടന്ന് മരണാനന്തരക്രിയകള്‍ തന്നെ മറ്റൊരു കര്‍മിയെ വിളിച്ചു നടത്തി- ലൈലയുടെ സഹോദരന്‍ കൂട്ടിച്ചേര്‍ത്തു. അന്ധവിശ്വാസത്തിന്റെ കാര്യത്തില്‍ ലൈലയും ഭഗവല്‍ സിങ്ങും തുല്യരാണ്. ആരില്‍നിന്ന് പകര്‍ന്നു എന്നറിയില്ല എന്നും സഹോദരന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: elanthoor human sacrifice: brother of laila responds


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


photo: Getty Images

2 min

കൊറിയന്‍ കാര്‍ണിവല്‍ ! പോര്‍ച്ചുഗലിനെ കീഴടക്കി പ്രീ ക്വാര്‍ട്ടറിലേക്ക്‌

Dec 2, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022

Most Commented