റോസ്ലിന്റെ ശരീരഭാഗം വരാന്തയില്‍വെച്ച് മുറിച്ചെന്ന് ലൈല; മോതിരത്തിന് 2000 രൂപ വേണമെന്ന് ഭഗവല്‍ സിങ്


ഷിഹാബ്(ഷാഫി), ലൈല, ഭഗവൽസിങ് | Photo: Special Arrangement

പത്തനംതിട്ട: ഇലന്തൂരില്‍ കൊല്ലപ്പെട്ട റോസ്ലിന്റെ സ്വര്‍ണമോതിരം പോലീസ് കണ്ടെടുത്തു. ഇലന്തൂര്‍ മാര്‍ക്കറ്റ് ജങ്ഷനിലെ പാര്‍ഥസാരഥി ഫൈനാന്‍സിയേഴ്സില്‍ നിന്നാണ്, നരബലിക്കേസിലെ രണ്ടാംപ്രതി ഭഗവല്‍സിങ്ങുമായെത്തി മോതിരം കണ്ടെടുത്തത്. റോസ്ലിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട്, മൂന്നുപ്രതികളെയും തിങ്കളാഴ്ച വീണ്ടും ഇലന്തൂരിലെത്തിച്ച് തെളിവെടുത്തു.

ഭഗവല്‍സിങ്ങുമായി പണമിടപാട് സ്ഥാപനത്തില്‍ തെളിവെടുക്കുമ്പോള്‍, ഒന്നാംപ്രതി ഷാഫി, മൂന്നാംപ്രതി ലൈല എന്നിവരെ കൊലപാതകം നടന്ന കടകംപള്ളില്‍ വീട്ടിലെത്തിച്ചും തെളിവെടുത്തു.



ജൂണ്‍ ഒമ്പതിനാണ് ഭഗവല്‍സിങ് മോതിരം 2000 രൂപയ്ക്ക് പണയം വെച്ചത്. ചളുങ്ങിയ മോതിരത്തിന് 700 മില്ലിഗ്രാം തൂക്കമേയുള്ളൂ. ഇതിന് 2000 രൂപ വേണമെന്ന് അന്ന് ഭഗവല്‍സിങ് ജീവനക്കാരോട് ആവശ്യപ്പെട്ടു. ജൂണ്‍ എട്ടിന് റോസ്ലിനെ കൊന്നതിന്റെ പിറ്റേദിവസമാണ് ഭഗവല്‍സിങ് പണയം വെയ്ക്കാനെത്തിയത്.

മുമ്പ് പണയംവെച്ച സ്വര്‍ണഉരുപ്പടികള്‍, നിശ്ചിതകാലാവധിയില്‍ ഭഗവല്‍സിങ് തിരിച്ചെടുക്കാറുണ്ടായിരുന്നു. എന്നാല്‍, ഈ പണയം തിരിച്ചെടുക്കാന്‍ ഇയാള്‍ എത്തിയിരുന്നില്ല.

റോസ്ലിന്റെ മൃതദേഹം വരാന്തയില്‍വെച്ചും മുറിച്ചു

വീടിന്റെ കിഴക്കുഭാഗത്ത് അടുക്കളയോടു ചേര്‍ന്നുള്ള വരാന്തയില്‍വെച്ച് റോസ്ലിന്റെ മൃതദേഹം മുറിച്ചതായി ലൈല തെളിവെടുപ്പിനിടെ മൊഴി നല്‍കി. മുറിയ്ക്കുള്ളില്‍വെച്ച് മുറിച്ച ഭാഗം വരാന്തയില്‍വെച്ച് ചെറുതാക്കുകയായിരുന്നെന്നും ലൈല പറഞ്ഞു.

ഇവിടെവെച്ച് മുറിക്കുമ്പോള്‍ കുറച്ചുദൂരെയുള്ള വീട്ടുകാര്‍ കാണില്ലേയെന്ന് പോലീസുദ്യോഗസ്ഥര്‍ ചോദിച്ചപ്പോള്‍ അവിടെ ആളില്ലെന്ന് അറിയാമെന്നായിരുന്നു ലൈലയുടെ മറുപടി. വീടിനോട് ചേര്‍ന്ന തിരുമ്മുശാലയിലും ലൈലയെ എത്തിച്ച് തെളിവെടുത്തു.

മൂന്നു പ്രതികളുമായി മുറിക്കുള്ളില്‍ ഡമ്മി ഉപയോഗിച്ചുള്ള തെളിവെടുപ്പും നടന്നു. കൊലപാതകത്തിനുപയോഗിച്ച ഒരു കത്തികൂടി വീട്ടില്‍നിന്നും കണ്ടെടുത്തു.

Content Highlights: elanthoor murder, human sacrifice


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022

Most Commented