കറിക്കത്തി കൊണ്ട് ഒരാളെ ജീവനോടെ വെട്ടിനുറുക്കാനാകുമോ? ഇലന്തൂര്‍ നരബലിയില്‍ അഴിയാന്‍ ചുരുളുകളേറെ


ഇലന്തൂർ നരബലി കേസിലെ പ്രതികളായ മുഹമ്മദ് ഷാഫി, ലൈല, ഭഗവൽ സിങ് എന്നിവർ | Photo: മാതൃഭൂമി

കൊച്ചി: ഇലന്തൂര്‍ നരബലി കേസില്‍ മുഹമ്മദ് ഷാഫി അരുംകൊലയ്ക്കും മറ്റ് ആഭിചാരങ്ങള്‍ക്കും നേതൃത്വം നല്‍കുകയും ലൈല സഹായിയുമായിരുന്നുവെന്നും ഭഗവല്‍സിങ് എല്ലാറ്റിനും കൂട്ടുനില്‍ക്കുകയായിരുന്നുവെന്നുമാണ് ഇതുവരെയുള്ള നിഗമനം. ഈ രണ്ടുപേര്‍ ചേര്‍ന്ന് മൃതദേഹങ്ങളും വെട്ടിനുറുക്കി അടക്കം ചെയ്തു എന്നത് പൂര്‍ണമായും പോലീസ് വിശ്വസിച്ചിട്ടില്ല.

മൃതദേഹങ്ങള്‍ 56 കഷണമാക്കാന്‍ ഇവര്‍ ഉപയോഗിച്ചുവെന്നു കരുതുന്ന ആയുധം വീട്ടില്‍ ഉപയോഗിക്കുന്ന കത്തിയും മറ്റുമാണ്. ഈ ആയുധങ്ങള്‍ വെച്ച് ഇക്കാര്യങ്ങളെല്ലാം ചെയ്യാന്‍ കഴിയുമോയെന്ന സംശയം നിലനില്‍ക്കുന്നു.മുഹമ്മദ് ഷാഫി മുമ്പ് മോര്‍ച്ചറിയില്‍ സഹായിയായും ഇറച്ചിവെട്ടുകാരനായും ജോലി ചെയ്തിട്ടുണ്ടെന്ന വിവരം പുറത്തുവന്നിട്ടുണ്ട്. ഈ പരിചയം മനുഷ്യശരീരങ്ങള്‍ വെട്ടിനുറുക്കാന്‍ സഹായിച്ചിട്ടുണ്ടാകാം. എങ്കിലും മൃതദേഹങ്ങള്‍ വെട്ടിനുറുക്കി മറവുചെയ്യാന്‍ മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടാകാമെന്ന സംശയവും ബാക്കി നില്‍ക്കുന്നു.

സ്ത്രീകളില്‍ ഒരാളെ ജീവനോടെയാണ് വെട്ടിനുറുക്കിയത്. ഒരാളെ കഴുത്തുമുറുക്കി കൊന്ന ശേഷവും. തുടര്‍ന്ന് മൃതദേഹങ്ങള്‍ തുണ്ടം തുണ്ടമാക്കുകയായിരുന്നു. ആന്തരികാവയവങ്ങള്‍ ഉള്‍പ്പെടെ മുറിച്ചെടുത്തു. ഇതൊന്നും മുന്‍പരിചയമില്ലാത്തവര്‍ക്ക് ചെയ്യാനാകില്ലെന്നാണ് വിദഗ്ധാഭിപ്രായം.

സന്ധിബന്ധങ്ങള്‍ വേര്‍പെടുത്തി ശാസ്ത്രീയമായി വെട്ടിമുറിക്കാന്‍ മുന്‍പരിചയം ആവശ്യമാണ്. പത്മയുടെ മൃതദേഹം 56 കഷണങ്ങളാക്കിയാണ് മറവുചെയ്തത്. അഴുകിപ്പോയതിനാല്‍ ലഭിക്കാത്തവയും ഉണ്ടാകാം.

ജൂണ്‍ ആദ്യവാരമാണ് റോസ്ലിയെ കൊന്നത്. നാലു മാസമായതിനാല്‍ മൃതാവശിഷ്ടങ്ങള്‍ പൂര്‍ണമായി അഴുകിയ നിലയിലായിരുന്നു. പത്മയെ കൊന്ന് മറവുചെയ്ത രീതിയില്‍ത്തന്നെയാണ് റോസ്ലിയെയും മറവുചെയ്തതെന്നാണ് പ്രതികളില്‍നിന്ന് കിട്ടിയ വിവരം.

പ്രതി ഷാഫി അന്വേഷണത്തോട് പുറംതിരിഞ്ഞു നില്‍ക്കുന്നതിനാല്‍ പുതിയ വഴികളിലൂടെ കൂടുതല്‍ തെളിവുകള്‍ തേടി പോലീസ് സംഘം സഞ്ചരിക്കുന്നുണ്ട്. കാര്യങ്ങള്‍ ചോദിക്കുമ്പോള്‍ ഷാഫി പ്രതികരിക്കുന്നില്ലെന്നു മാത്രമല്ല വലിയ രോഷവും പ്രകടിപ്പിക്കുന്നുണ്ട്. ഇത് തന്ത്രപരമായ ഒഴിഞ്ഞുമാറലിന്റെ ഭാഗമാണെന്ന് പോലീസ് കരുതുന്നു. ഇതിനു പിന്നില്‍ ചിലരുടെ ഉപദേശമായിരിക്കുമെന്ന് പോലീസ് ഉറപ്പിക്കുന്നു.

ഇലന്തൂരിലെ വീട്ടുവളപ്പില്‍ മണ്ണിനടിയില്‍ എന്തെങ്കിലും സൂചനയുണ്ടെങ്കില്‍ കണ്ടെത്തുന്ന കഡാവര്‍ നായ്ക്കളെ കൊണ്ടുവന്ന് വിശദ പരിശോധന നടത്തിയെങ്കിലും പുതുതായി ഒന്നും കണ്ടെത്താനായിട്ടില്ല. പെട്ടിമുടി ദുരന്തത്തില്‍ 10 മൃതദേഹങ്ങള്‍ കണ്ടെത്തിയത് ഈ നായ്ക്കളാണ്.

അവയവഭാഗങ്ങള്‍ ദ്രവിച്ചുപോയതാകാമെന്ന് ഡോക്ടര്‍മാര്‍

കോട്ടയം: ഇലന്തൂര്‍ നരബലിയില്‍ കൊല്ലപ്പെട്ടവരുടെ ആന്തരികാവയവങ്ങള്‍ എടുത്തുമാറ്റിയതാണെന്ന വാര്‍ത്തകള്‍ ഡോക്ടര്‍മാര്‍ പൂര്‍ണമായി ശരിവെക്കുന്നില്ല. നാലുമാസം പഴക്കമുണ്ട് റോസ്ലിന്റെ ശരീരഭാഗങ്ങള്‍ക്ക്. അസ്ഥികളും ദ്രവിച്ച ത്വക്കും മറ്റുമാണ് ലഭിച്ചത്.

മണ്ണില്‍ക്കിടന്നതിനാല്‍ ആന്തരികാവയവങ്ങള്‍ പലതും ദ്രവിച്ചിരിക്കാമെന്നും അവര്‍ പറയുന്നു. പദ്മയുടെ മൃതദേഹത്തില്‍നിന്ന് ഒരു വൃക്ക പൂര്‍ണമായും കിട്ടി. കുടലും മറ്റും ദ്രവിച്ച നിലയില്‍ കിട്ടി. ശരീരം 56 കഷണങ്ങളാക്കിയപ്പോള്‍ പല അവയവങ്ങളും മുറിഞ്ഞുപോയി.

മൃതദേഹപരിശോധനയില്‍ പല അവയവങ്ങളും കണ്ടെത്താത്തത് ഇതുകൊണ്ടാണെന്നും സൂചനയുണ്ട്.

Content Highlights: human sacrifice, elanthoor murder


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


04:32

'കാന്താര' സിനിമയില്‍ നിറഞ്ഞാടുന്ന ഭൂതക്കോലം, 'പഞ്ചുരുളി തെയ്യം' | Nadukani

Oct 27, 2022

Most Commented