തറവാടിന് പിതൃദോഷം; ബാലികയെ ഹോമകുണ്ഡത്തിലെറിഞ്ഞത് 25 വര്‍ഷം മുമ്പ്, അന്നും ഇലന്തൂര്‍ ഞെട്ടി


കെ.ആര്‍.അഖില്‍പ്രസാദ്

തറവാടിന് പിതൃദോഷമുണ്ടെന്നും കുട്ടിയെ ബലികഴിച്ചാല്‍ മാത്രമേ ശാന്തികിട്ടുകയുള്ളൂവെന്നും മൂന്നാംഭാര്യ സീന പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ബലിനല്‍കാന്‍ ശശിരാജപ്പണിക്കര്‍ മുന്നിട്ടിറങ്ങിയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി.

File Photo | Mathrubhumi

ഇലന്തൂര്‍: അന്ന് അശ്വനി. ഇന്ന് പദ്മയും റോസ്ലിനും. നരബലിയുടെ പേരില്‍ പണ്ടൊരിക്കല്‍ കേരളത്തെ ഞെട്ടിച്ച നാട്ടില്‍ വീണ്ടും അതുപോലൊന്നിന്റെ ആവര്‍ത്തനം. 1997-ല്‍ ഇലന്തൂരിനടുത്ത് പൂക്കോട് എന്ന സ്ഥലത്താണ് അശ്വനിയെന്ന നാലുവയസ്സുകാരിയെ ഹോമകുണ്ഡത്തില്‍ ബലികഴിച്ചത്. സംഭവത്തിന് 25 വര്‍ഷം തികഞ്ഞപ്പോഴാണ് വീണ്ടും നരബലി ആവര്‍ത്തിച്ചത്.

പൂക്കോട് സ്വദേശിയും ആയുര്‍വേദ ഡോക്ടറുമായ ശശിരാജപ്പണിക്കരുടെ മകളായിരുന്നു അശ്വനി.കുട്ടിയെ വീട്ടുകാര്‍ ദേഹോപദ്രവം ഏല്‍പ്പിക്കുന്നുവെന്ന് അന്നത്തെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വത്സമ്മ മാത്യുവിന് ഊമക്കത്ത് ലഭിച്ചു. തുടര്‍ന്ന് പത്തനംതിട്ട ഡിവൈ.എസ്.പി.ക്ക് പരാതിനല്‍കി. പോലീസ് രഹസ്യമായി അന്വേഷണം നടത്തി. എന്നാല്‍ വീട്ടുകാരുടെ പെരുമാറ്റത്തില്‍ പോലീസിന് സംശയം തോന്നാതിരുന്നതുമൂലം അന്വേഷണം പാതിവഴിയിലവസാനിച്ചു.

ശേഷം ഒരുമാസം കഴിഞ്ഞാണ് കുഞ്ഞ് കൊല്ലപ്പെട്ടത്. ശശിരാജപ്പണിക്കരാണ് ശരീരമാസകലം പൊള്ളലേറ്റ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചത്. എന്നാല്‍ മൃതദേഹമാണ് കൊണ്ടുവന്നതെന്നാണ് ഡോക്ടര്‍മാര്‍ നല്‍കിയ മൊഴി. ശശിരാജപ്പണിക്കരും ഭാര്യയും മൃതദേഹവുമായി തിടുക്കപ്പെട്ട് തിരികെ പോരുകയും ചെയ്തു. വിവരമറിഞ്ഞ് എല്ലാവരും വീട്ടിലെത്തുമ്പോള്‍ ശരീരം ദഹിപ്പിക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നാട്ടുകാര്‍ മൃതദേഹം സംസ്‌കരിക്കുന്നത് തടഞ്ഞു.

'തന്റെ കൈകളില്‍ വാരിയെടുത്ത തണുത്തുറഞ്ഞ അശ്വിനിയുടെ ശരീരം ഇന്നും ഓര്‍മയുണ്ട്. ആ പിഞ്ചുകുഞ്ഞിന്റെ ദേഹമാസകലം പൊള്ളിയനിലയായിരുന്നു. ഹോമകുണ്ഡത്തിന്റെ സമീപത്തുനിന്ന് വാരിയെടുത്ത ആ ശരീരത്തില്‍നിന്ന് ജലാംശമെല്ലാം നഷ്ടപ്പെട്ടിരുന്നു'. കേസിലെ സാക്ഷി മംഗളാനന്ദന്‍ ഓര്‍ക്കുന്നു.

തുടര്‍ന്ന് പോലീസെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനയച്ചു. തന്റെ മൂന്നാംഭാര്യ ബാധയിളകിവന്ന് കുട്ടിയെ ഹോമകുണ്ഡത്തിലെറിഞ്ഞു എന്നാണ് ശശിരാജപ്പണിക്കര്‍ പോലീസിനോട് പറഞ്ഞത്. കുട്ടിയുമായി താന്‍ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ ശശിരാജപ്പണിക്കര്‍ ബലമായി കുട്ടിയെ പിടിച്ചുവാങ്ങിച്ചു എന്നതാണ് രണ്ടാം ഭാര്യയും കുട്ടിയുടെ അമ്മയുമായ സുകുമാരിയമ്മ നല്‍കിയ മൊഴി. എന്നാല്‍ തറവാടിന് പിതൃദോഷമുണ്ടെന്നും കുട്ടിയെ ബലികഴിച്ചാല്‍ മാത്രമേ ശാന്തികിട്ടുകയുള്ളൂവെന്നും മൂന്നാംഭാര്യ സീന പറഞ്ഞ് വിശ്വസിപ്പിച്ചതിനെ തുടര്‍ന്നാണ് കുട്ടിയെ ബലിനല്‍കാന്‍ ശശിരാജപ്പണിക്കര്‍ മുന്നിട്ടിറങ്ങിയതെന്ന് അന്വേഷണത്തില്‍ പോലീസ് കണ്ടെത്തി. 1997 ഓഗസ്റ്റ് മാസം വിചാരണ തുടങ്ങി. മൂന്നു പ്രതികള്‍ക്കും ജീവപര്യന്തം തടവുശിക്ഷ ലഭിച്ചു. രണ്ട് മാസം മുമ്പാണ് ശശിരാജപ്പണിക്കര്‍ തടവില്‍ക്കിടന്ന് മരിച്ചത്.

Content Highlights: elanthoor girl human sacrifice 25 years ago


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022

Most Commented