കൂട്ടബലാത്സംഗം ചെയ്തത് എട്ട് മോഡലുകളെ; 67 പേര്‍ അറസ്റ്റില്‍, രണ്ടുപേരെ വെടിവെച്ച് കൊന്നു


വീഡിയോ ചിത്രീകരിക്കാനെത്തിയ സംഘത്തെ തോക്കുധാരികളായ അക്രമികള്‍ വളയുകയായിരുന്നു.

Screengrab: Youtube.com/eNCA

ജൊഹാനസ്ബര്‍ഗ്: ദക്ഷിണാഫ്രിക്കയില്‍ സംഗീത വീഡിയോ ചിത്രീകരിക്കാനെത്തിയ എട്ട് മോഡലുകളെ കൂട്ടബലാത്സംഗം ചെയ്ത സംഭവത്തില്‍ 67 പേര്‍ അറസ്റ്റില്‍. അതിനിടെ, അറസ്റ്റ് ചെറുക്കാന്‍ ശ്രമിച്ച രണ്ടുപേരെ പോലീസ് വെടിവെച്ച് കൊലപ്പെടുത്തി.

പോലീസ് സംഘത്തിന് നേരേ ഇവര്‍ വെടിയുതിര്‍ക്കാന്‍ ശ്രമിച്ചെന്നും ഇതോടെ പോലീസ് സംഘം തിരിച്ചടിച്ചെന്നുമാണ് വിശദീകരണം. വെടിവെയ്പ്പില്‍ പ്രതിയെന്ന് സംശയിക്കുന്ന ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

അറസ്റ്റിലായ പ്രതികളില്‍നിന്ന് തോക്കുകളും മറ്റ് സ്‌ഫോടക വസ്തുക്കളും പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. വീഡിയോ ചിത്രീകരണസംഘത്തില്‍നിന്ന് കൊള്ളയടിച്ച ചില വസ്തുക്കളും പ്രതികളില്‍നിന്ന് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. അറസ്റ്റിലായ പ്രതികളെല്ലാം അനധികൃത ഖനികള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുവരാണെന്നും ഇവരെ ഉടന്‍തന്നെ തിരിച്ചറിയല്‍ പരേഡിനും ഡി.എന്‍.എ. പരിശോധനയ്ക്കും വിധേയരാക്കുമെന്നും മന്ത്രി ബെക്കി സെലേയും അറിയിച്ചു.

വ്യാഴാഴ്ചയാണ് ദക്ഷിണാഫ്രിക്കയിലെ ക്രൂഗേഴ്‌സ്‌ഡോര്‍പ്പ് പട്ടണത്തിന് സമീപം എട്ട് മോഡലുകള്‍ കൂട്ടബലാത്സംഗത്തിനിരയായത്. സംഗീത വീഡിയോ ചിത്രീകരിക്കാനെത്തിയ സംഘത്തെ തോക്കുധാരികളായ അക്രമികള്‍ വളയുകയായിരുന്നു. ചിത്രീകരണത്തിനായുള്ള സെറ്റ് ഒരുക്കുന്നതിനിടെയാണ് അക്രമിസംഘം ഇവരെ വളഞ്ഞത്. തുടര്‍ന്ന് തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തുകയും യുവതികളെ കൂട്ടബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. ഇവരുടെ കൈയിലുണ്ടായിരുന്ന വിലയേറിയ വസ്തുക്കള്‍ കൊള്ളയടിക്കുകയും ചെയ്തു.

18-നും 35-നും ഇടയില്‍ പ്രായമുള്ള യുവതികളാണ് കൂട്ടബലാത്സംഗത്തിനിരയായത്. ഒരു യുവതിയെ പത്തുപേര്‍ ചേര്‍ന്നും മറ്റൊരു യുവതിയെ എട്ടുപേര്‍ ചേര്‍ന്നും കൂട്ടബലാത്സംഗം ചെയ്‌തെന്നാണ് റിപ്പോര്‍ട്ട്. സംഘത്തിലുണ്ടായിരുന്ന പുരുഷന്മാരെയും അക്രമികള്‍ വിവസ്ത്രരാക്കി കൊള്ളയടിച്ചു.

Content Highlights: eight models gang raped in south africa 67 arrested by police

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Dalit Boy

1 min

അധ്യാപകന്റെ പാത്രത്തില്‍നിന്ന് വെള്ളംകുടിച്ചതിന് ക്രൂരമര്‍ദനം; 9 വയസ്സുള്ള ദളിത് ബാലന്‍ മരിച്ചു

Aug 14, 2022


Jaleel-Surendran

1 min

ജലീലിന് ഇന്ത്യയില്‍ കഴിയാന്‍ അവകാശമില്ല, പാകിസ്താനിലേക്ക് പോകണം - കെ സുരേന്ദ്രന്‍

Aug 14, 2022


K Sudhakaran

1 min

പാലക്കാട് കൊലപാതകത്തിനു പിന്നില്‍ സിപിഎം; എല്ലാം ബിജെപിയുടെ തലയില്‍വെക്കാന്‍ പറ്റുമോയെന്ന് സുധാകരന്‍

Aug 15, 2022

Most Commented