കടത്തുസ്വര്‍ണം മറിച്ചുവിറ്റു,യുവാവിനെ തട്ടിക്കൊണ്ടുപോയി; യൂത്ത്‌ലീഗ് നേതാവ് അടക്കം 8 പേര്‍ പിടിയില്‍


തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചതും ഈ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെത്തി.

അറസ്റ്റിലായ പ്രതികൾ

തിരുവമ്പാടി(കോഴിക്കോട്): മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി ചിറമംഗലത്ത് നിന്നും യുവാവിനെ വാഹനത്തില്‍ കയറ്റി തട്ടിക്കൊണ്ടുപോയ കേസില്‍ എട്ടു പ്രതികളെ പരപ്പനങ്ങാടി പോലീസ് തിരുവമ്പാടി പുല്ലൂരാംപാറയില്‍ നിന്നും അറസ്റ്റ് ചെയ്തു.പുല്ലൂരാംപാറയിലെ മേലെ പൊന്നാങ്കയത്ത് പ്രവര്‍ത്തിക്കുന്ന സ്വകാര്യ റിസോര്‍ട്ടില്‍ നിന്നാണ് വെള്ളിയാഴ്ച ഉച്ചയോടെ പരപ്പനങ്ങാടി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. പ്രതികള്‍ തട്ടിക്കൊണ്ടുപോയ യുവാവിനെ പാര്‍പ്പിച്ചതും ഈ റിസോര്‍ട്ടില്‍ തന്നെയായിരുന്നു. നിരവധി മാരകായുധങ്ങളും പോലീസ് കണ്ടെത്തി.

മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറിയായ പുല്ലൂരാംപാറ വൈത്തല ഷാന്‍ഫാരി (29), പുല്ലൂരാംപാറ ആഷിഖ് മുഹമ്മദ് (27), പുല്ലൂരാംപാറ മാടമ്പാട്ട് ജിതിന്‍ (38), തിരുവാമ്പാടി വടക്കാട്ടുപാറ കാവുങ്ങല്‍ ജസിം (27), താനൂര്‍ കാട്ടിലങ്ങാടി കളത്തിങ്ങല്‍ തഫ്‌സീര്‍ (27), താമരശേരി വലിയപറമ്പ് പാറക്കണ്ടിയില്‍ മുഹമ്മദ് നജാദ് (28), കൊടുവള്ളി വലിയ പറമ്പ് വലിയ പീടിയേക്കല്‍ മുഹമ്മദ് ആരിഫ് (28), താമരശേരി തച്ചാംപൊയില്‍ പുത്തന്‍ തെരുവില്‍ ഷാഹിദ് (36) എന്നിവരെയാണ് പരപ്പനങ്ങാടി സി ഐ ഹണി കെ ദാസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.താനൂര്‍ താഹാ ബീച്ച് കോളിക്കലകത്ത് അബ്ദുള്‍ ഖാദറിന്റെ മകന്‍ ഇസ്ഹാഖ് (30) എന്നയാളെയാണ് ചിറമംഗലത്ത് വെച്ച് മാരകായുധങ്ങളുമായി വന്ന അക്രമി സംഘം നാട്ടുകാരെ വാള്‍ വീശി ഭയപ്പെടുത്തിയ ശേഷം കാറില്‍ തട്ടിക്കൊണ്ടുപോയത്.

വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊണ്ടുവന്ന സ്വര്‍ണ്ണവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് യുവാവിന്റെ തട്ടിക്കൊണ്ടുപോകലില്‍ കലാശിച്ചത്. തട്ടിക്കൊണ്ട് പോയ ശേഷം യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ച് മോചനത്തിനായി 30 ലക്ഷം രൂപ യുവാവിന്റെ ബന്ധുക്കളോട് ആവശ്യപ്പെടുകയായിരുന്നു.

പ്രതികള്‍ വിദേശത്ത് നിന്നും നിയമ വിരുദ്ധമായി കൊടുത്തുവിട്ട സ്വര്‍ണ്ണം ഇസ്ഹാഖ് ക്യാരിയറുമായി ചേര്‍ന്ന് തട്ടിയെടുത്തെന്നും സ്വര്‍ണ്ണം ഉരുക്കിവിറ്റു പണം വാങ്ങിയെന്നും പണം തിരികെ നല്‍കാത്തതു കൊണ്ടാണ് തട്ടിക്കൊണ്ടുപോയതെന്നും പ്രതികള്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചതായി പോലീസ് പറഞ്ഞു.

പ്രതികള്‍ തട്ടിക്കൊണ്ടുപോയ ഇസ്ഹാഖ് സ്വര്‍ണക്കവര്‍ച്ച, അടിപിടി തുടങ്ങി നിരവധി കേസുകളില്‍ പ്രതിയും താനൂര്‍ പോലീസ് സ്റ്റേഷനില്‍ ഗുണ്ടാലിസ്റ്റിലുള്ളയാളുമാണ്. പരപ്പനങ്ങാടി പോലീസ് മോചിപ്പിച്ചു കൊണ്ടുവന്ന ഇസ്ഹാഖ് പയ്യോളി പോലീസ് സ്റ്റേഷനിലെ കവര്‍ച്ച കേസിലും പ്രതിയാണ്. ഇസ്ഹാഖിനെ പയ്യോളി കേസില്‍ റിമാന്‍ഡ് ചെയ്തു.

പരപ്പനങ്ങാടി എസ്.ഐ. നവീന്‍ ഷാജ്, പരമേശ്വരന്‍, പോലീസുകാരായ അനില്‍. മുജീബ്, രഞ്ചിത്ത്, ഡാന്‍സാഫ് ടീമംഗങ്ങളായ വിപിന്‍, അഭിമന്യു, ആല്‍ബിന്‍, ജിനേഷ്, സബറുദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. കൂടുതല്‍ പ്രതികള്‍ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പരപ്പനങ്ങാടി പോലീസ് അറിയിച്ചു.


Content Highlights: eight arrested for kidnapping youth after conflict on gold smuggling


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022


Luis Suarez

1 min

ജയിച്ചിട്ടും പുറത്ത്; ടീ ഷര്‍ട്ട് കൊണ്ട് മുഖം മറച്ച്, സൈഡ് ബെഞ്ചില്‍ കണ്ണീരടക്കാനാകാതെ സുവാരസ് 

Dec 2, 2022

Most Commented